കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്റ്റര്‍ പ്ലാനൊരുക്കി പ്രിയങ്ക, യോഗിയെ പൂട്ടാന്‍ ഗോസംരക്ഷണം, ടീമിനെ പരിശീലിപ്പിക്കാന്‍ ബാഗല്‍!!

Google Oneindia Malayalam News

ലഖ്‌നൗ: പ്രിയങ്ക ഗാന്ധി പൗരത്വ നിയമത്തില്‍ നടത്തുന്ന പ്രതിഷേധങ്ങളും പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതും പുതിയ പടയൊരുക്കത്തിനെന്ന് റിപ്പോര്‍ട്ട്. പ്രിയങ്ക മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന് മുമ്പുള്ള ജനസമ്പര്‍ക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍ ഹിന്ദു വോട്ടുകള്‍ക്കായി അമ്പരിപ്പിക്കുന്ന ഗ്രൗണ്ട് വര്‍ക്കുകളാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. നിശബ്ദമായി പ്രിയങ്ക ഒരുക്കിയ തന്ത്രമാണിത്.

ബിജെപി കേന്ദ്രങ്ങള്‍ പോലും അറിയാതെ ഗോരക്ഷ കേന്ദ്രീകരിച്ചുള്ള പദ്ധതിയാണ് പ്രിയങ്ക ഒരുക്കുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വാഗ്ദാനം ചെയ്ത പദ്ധതികള്‍ ഇതുവരെ നടപ്പാക്കാത്ത സാഹചര്യങ്ങള്‍ പ്രിയങ്ക ഇക്കാര്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രിയങ്കയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഏറ്റവുമധികം പേര്‍ നിര്‍ദേശിച്ചത് ഗോസംരക്ഷണ ശാലകളാണ്. തിരഞ്ഞെടുപ്പില്‍ വലിയ അലയൊലികള്‍ ഈ വിഷയം ഉണ്ടാക്കും. ബിജെപി നേതാക്കള്‍ ഈ വിഷയം നേരത്തെ തന്നെ യോഗി ആദിത്യനാഥിനെ അറിയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.

പ്രിയങ്കയുടെ മാസ്റ്റര്‍ ഗെയിം

പ്രിയങ്കയുടെ മാസ്റ്റര്‍ ഗെയിം

എതിരാളികളെ ഒരു വിഷയത്തിലേക്ക് കൊണ്ടുവന്ന് മറ്റേ വിഷയത്തിലേക്ക് ചുവടുമാറ്റുന്ന തന്ത്രമാണ് പ്രിയങ്ക സ്വീകരിച്ചത്. പൗരത്വ നിയമത്തിലാണ് ബിജെപിയുടെ ഇപ്പോഴത്തെ ശ്രദ്ധ. എന്നാല്‍ ഇതിനിടയില്‍ 132 അംഗ ടീമിനെ ഉണ്ടാക്കി അവരെ ഛത്തീസ്ഗഡിലേക്ക് അയച്ചിരിക്കുകയാണ് പ്രിയങ്ക. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്തത് ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതൃത്വമായിരുന്നു. തുടര്‍ച്ചയായി മൂന്ന് വട്ടം തോറ്റ ശേഷമായിരുന്നു ഈ തിരിച്ചുവരവ്. ഈ രീതി കോണ്‍ഗ്രസ് നേതാക്കളെയും പഠിപ്പിക്കുകയാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്.

രഹസ്യ തന്ത്രം

രഹസ്യ തന്ത്രം

പൗരത്വ പ്രതിഷേധത്തില്‍ രാജ്യത്ത് പ്രതിഷേധം കത്തുന്നതിനിടെയാണ് പ്രിയങ്ക ഈ ടീമിനെ ഛത്തീസ്ഗഡിലേക്ക് എത്തിച്ചത്. ഡിസംബര്‍ 16 മുതല്‍ 20 വരെയുള്ള അഞ്ച് ദിവസം വര്‍ക്ക്‌ഷോപ്പും ഇവര്‍ക്ക് ഛത്തീസ്ഗഡിലുണ്ടായിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗലാണ് ഇവര്‍ക്ക് ക്ലാസെടുത്തത്. ബാഗലിന് കീഴില്‍ ഘട്ടം ഘട്ടമായി ഇവരെ സജ്ജമാക്കാനാണ് ലക്ഷ്യം. തുടര്‍ന്നാണ് ഗോസംരക്ഷ ശാലകള്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ബാഗലിന്റെ നിര്‍ദേശങ്ങള്‍

ബാഗലിന്റെ നിര്‍ദേശങ്ങള്‍

കോണ്‍ഗ്രസില്‍ പ്രിയങ്കാ ഗ്രൂപ്പില്‍ നിന്നുള്ള നേതാവാണ് ബാഗല്‍. അദ്ദേഹത്തിനാണ് യുപിയിലെ നയങ്ങളുടെ കാര്യത്തില്‍ പൂര്‍ണ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബാഗലിന്റെ ഫ്‌ളാഗ് ഷിപ്പ് പദ്ധതികളായ ഗോഥാന്‍ കേന്ദ്രങ്ങളുടെ രൂപത്തിലാണ് യുപിയില്‍ ഇത് നടപ്പാക്കുന്നത്. ഇത് ഉപേക്ഷിക്കപ്പെട്ട പശുക്കളെ സംരക്ഷിക്കുന്നതിനും സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്നതിലും ഈ പദ്ധതി ഉപകരിക്കും. സ്ത്രീ വോട്ടര്‍മാര്‍ മോദിയെ കേന്ദ്രീകരിച്ചാണ് നില്‍ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ കോണ്‍ഗ്രസിലേക്ക് പോകാന്‍ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കും.

ജനങ്ങളില്‍ നിന്ന് പിരിവ്

ജനങ്ങളില്‍ നിന്ന് പിരിവ്

ജനങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ചാണ് പദ്ധതിയെ ജനകീയമാക്കാനുള്ള കോണ്‍ഗ്രസ് നീക്കം. ഇതിന് പ്രിയങ്ക അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം ഇതുവരെ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു. നേരത്തെ ഒക്ടോബറില്‍ പ്രിയങ്ക നടത്തിയ ആദ്യ യോഗത്തില്‍ പശു, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്. ഛത്തീസ്ഗഡ് മോഡല്‍ മധ്യപ്രദേശിലെ ജനങ്ങളെ കൂടി സ്വാധീനിക്കുന്നത് കൊണ്ടാണ് ഇത് തിരഞ്ഞെടുത്തത്.

യുപിയിലെ പ്രധാന പ്രശ്‌നം

യുപിയിലെ പ്രധാന പ്രശ്‌നം

ഗോസംരക്ഷണം യുപിയിലെ ശക്തമായ പ്രാദേശിക വിഷയമാണ്. നിലവില്‍ ചെറിയ തോതിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ക്ഷീര കര്‍ഷകരെ കറവ വറ്റിയ പശുക്കളുടെ എണ്ണം പെരുകുന്നത് വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യുപിയില്‍ ഗോവധം നിരോധിച്ചതുമാണ്. അതുകൊണ്ട് ഇവയെ വില്‍ക്കാനോ ഇവയെ കൊണ്ടുപോകാനോ സാധിക്കില്ല. ഇവയ്ക്ക് അധിക ചെലവ് ആവശ്യമായി വരുന്നത് കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി മോശമാക്കിയിരിക്കുകയാണ്.

പ്രിയങ്ക ലക്ഷ്യമിടുന്നത്

പ്രിയങ്ക ലക്ഷ്യമിടുന്നത്

ഭൂപേഷ് ബാഗല്‍ ആര്‍എസ്എസിനെതിരെ പടനയിച്ചല്ല ഛത്തീസ്ഗഡില്‍ അധികാരത്തിലെത്തിയത്. ചെറിയ വിമര്‍ശനങ്ങള്‍ക്കൊപ്പം പൂജകള്‍ നടത്തി ഹിന്ദു വോട്ടുകള്‍ ഒപ്പം നില്‍ക്കുമെന്ന തന്ത്രമായിരുന്നു ഇത്. പ്രിയങ്ക ഈ തന്ത്രം വേറൊരു രീതിയിലാണ് ഉപയോഗിക്കുന്നത്. ഒരേസമയം നക്‌സല്‍, ബിജെപി, ആര്‍എസ്എസ് എന്നിവരെ പ്രതിരോധിച്ചത്. അതേസമയം ആര്‍എസ്എസിനെ മാത്രം പ്രതിരോധിക്കുകയും, ബിജെപിക്കെതിരെ നിലപാട് മയപ്പെടുത്തുകയും ചെയ്യുന്ന തന്ത്രമാണ് പ്രിയങ്ക പരീക്ഷിക്കുന്നത്.

ജെഎന്‍യു ആക്രമണം മുംബൈ ഭീകരാക്രമണം പോലെ... ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഉദ്ധവ് താക്കറെ!!ജെഎന്‍യു ആക്രമണം മുംബൈ ഭീകരാക്രമണം പോലെ... ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഉദ്ധവ് താക്കറെ!!

English summary
congress plans big to take yogi and bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X