കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിത്തട്ട് മുതല്‍ അടിമുടി മാറ്റവുമായി കോണ്‍ഗ്രസ്; പരമ്പരാഗത വോട്ടുകള്‍ ഉറപ്പിച്ച് നിര്‍ത്തും

Google Oneindia Malayalam News

Recommended Video

cmsvideo
അടിമുടി മാറ്റവുമായി കോണ്‍ഗ്രസ്

ദില്ലി: ലോക്സഭാ തിര‍ഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധി രാജിയില്‍ ഉറച്ച് നില്‍കുകന്നതിനോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നേതാക്കന്‍മാരും തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാജി പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിനെ കൂടുതല്‍ കുഴക്കുന്നത്.

<strong> തോല്‍വിക്ക് പിന്നാലെ എല്‍ഡിഎഫില്‍ കലഹം; തിരിച്ചടിയായത് ജയരാജന്‍റെ സ്ഥാനാര്‍ത്ഥിത്വമെന്ന് എല്‍ജെഡി</strong> തോല്‍വിക്ക് പിന്നാലെ എല്‍ഡിഎഫില്‍ കലഹം; തിരിച്ചടിയായത് ജയരാജന്‍റെ സ്ഥാനാര്‍ത്ഥിത്വമെന്ന് എല്‍ജെഡി

രാജ്യമാകെ സഞ്ചരിച്ച് പ്രചാരണം നടത്തിയിട്ടും പാര്‍ട്ടി പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്നാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഒന്നടങ്കം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിശദ വിവരങ്ങള്‍ ഇങ്ങനെ..

പതനത്തിലേക്ക് നയിക്കും

പതനത്തിലേക്ക് നയിക്കും

ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി പിന്‍മാറുന്നത് ബിജെപിയെ കൂടുതല്‍ ശക്തരാക്കുന്നതിലേക്കും കോണ്‍ഗ്രസിന്‍റെ പതനത്തിലേക്കും നയിക്കുമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളുടേയും വിലയിരുത്തല്‍. അധ്യക്ഷസ്ഥാനത്ത് രാഹുല്‍ തന്നെ തുടരണമെന്നാണ് മുഴുവന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളുടേയും ആവശ്യം.

കൂടുതല്‍ കുഴക്കുന്നത്

കൂടുതല്‍ കുഴക്കുന്നത്

രാഹുലിന്‍റെ രാജി പ്രഖ്യാപനത്തോടൊപ്പം തന്നെ കോണ്‍ഗ്രസ് ദേശീയ നേതൃത്തെ കൂടുതല്‍ കുഴക്കുന്നത് സംസ്ഥാന പിസി അധ്യക്ഷന്‍മാരുടെ കൂട്ടരാജിയാണ്. പ്രവര്‍ത്തക സമിതിയില്‍ ഹൈക്കമാന്‍ഡിന്‍റെ രൂക്ഷ വിമര്‍ശനം ഏറ്റവാങ്ങിയവരാണ് തോല്‍വിയുടെ ഉത്തരാവദിത്തം ഏറ്റെടുത്ത് രാജി നല്‍കിയത്.

രാജി നല്‍കിയവര്‍

രാജി നല്‍കിയവര്‍

പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ് പിസിസി പ്രസിഡന്‍റ് രാജ് ബബ്ബര്‍, ജാര്‍ഖണ്ഡ് പിസിസി പ്രസിഡന്‍റ് അജോയ് കുമാര്‍, ഒഡീഷ പിസിസി പ്രസിഡന്‍റ് നിരഞ്ജന്‍ പട്നായിക്, പഞ്ചാബ് പിസിസി പ്രസിഡന്‍റ് സുനീല്‍ ജാകര്‍, അസം പിസിസി പ്രസിഡന്‍റ് രിപുണ്‍ ബോറ തുടങ്ങിയവരാണ് എഐസിസിക്ക് രാജി നല്‍കിയത്.

സംഘടനാ പ്രശ്നം

സംഘടനാ പ്രശ്നം

കര്‍ണാടക പിസിസി പ്രസിഡന്‍റ് ദിനേശ് ഗുണ്ടറാവുവും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി അധികാരത്തിലിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ്, ഭരണസഖ്യത്തിലുള്ള കര്‍ണാട, ഈ വര്‍ഷാവസാനം തിരഞ്ഞടുപ്പ് നടക്കാന്‍ പോവുന്ന മഹാരാഷ്ട എന്നിവിടങ്ങളിലെല്ലാം സംഘടനാ പ്രശ്നം രൂക്ഷമാണ്.

സമൂലമായ അഴിച്ചു പണി

സമൂലമായ അഴിച്ചു പണി

ഈ സാഹചര്യത്തില്‍ രാജ്യത്താകെ സമൂലമായ അഴിച്ചു പണിക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സംഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിക്കുന്നത്.

മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍ മുന്‍മുഖ്യമന്ത്രിയായ നാരായാണന്‍ റാണെയെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. പിസിസി അധ്യക്ഷസ്ഥാനം നല്‍കി നരായണന്‍ റാണെയെ കൊണ്ടുവരാനാണ് നീക്കം. 2017 ല്‍ പാര്‍ട്ടി വിട്ട നാരായണന്‍ റാണ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് എഐസിസി നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

ലക്ഷ്യമിടുന്നത്

ലക്ഷ്യമിടുന്നത്

താഴെത്തട്ടു മുതല്‍ വ്യാപക അഴിച്ചുപണിക്കാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. പോഷക സംഘടനകളിലടക്കം സമ്പൂര്‍ണ്ണ പൊളിച്ചെഴുത്താണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പരമ്പരാഗത പാര്‍ട്ടി വോട്ടുകള്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിന് പ്രത്യേകം ഊന്നല്‍ നല്‍കികൊണ്ടായിരിക്കും അഴിച്ചുപണി.രാജ്യത്ത് കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന ആത്മവിശ്വാസം പ്രവര്‍ത്തകരിലേക്ക് പകരാന്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കും.

കര്‍ശന നിര്‍ദ്ദേശമുണ്ടാകും

കര്‍ശന നിര്‍ദ്ദേശമുണ്ടാകും

പാര്‍ലമെന്‍ററി രംഗത്തുള്ളവര്‍ പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് കടന്നുവരുന്ന രീതിയിലടക്കം മാറ്റം ഉണ്ടാകും. സംസ്ഥാനങ്ങളിലെ ഗ്രൂപ്പ് വഴക്കിനും നേതാക്കന്‍മാര്‍ക്കിടയിലുള്ള പോരിനും അറുതിവരുത്താന്‍ കര്‍ശന നിര്‍ദ്ദേശമുണ്ടാകുമെന്നാണ് ഹൈക്കമാന്‍ഡ് വ്യത്തങ്ങള്‍ നല്‍കുന്ന സൂചന.

ഉടന്‍ തീരുമാനം

ഉടന്‍ തീരുമാനം

സമൂഹമാധ്യമ പ്രചരണ വിഭാഗം, ഗവേഷണ വിഭാഗം തുടങ്ങിയവയിലെല്ലാം ഘടനയിലും പ്രവര്‍ത്തനരീതിയിലും മാറ്റം കൊണ്ടുവരും. രാജി സമര്‍പ്പിച്ച പിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ ഉടന്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കും. പരാജയത്തിന്‍റെ പേരില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാര്‍ക്ക് സ്ഥാനചലനം ഉണ്ടാവുമെന്ന വാര്‍ത്തകളും കോണ്‍ഗ്രസ് തള്ളിക്കളയുന്നു.

കേരളത്തിലെ പുസംഘടന

കേരളത്തിലെ പുസംഘടന

പാര്‍ട്ടിക്ക് കനത്ത പരാജയം ഏറ്റ സംസ്ഥാനങ്ങളിലെ അഴിച്ചു പണിക്ക് മുന്‍തൂക്കം നല്‍കുന്നതിനാല്‍ കേരളത്തിലെ കോണ്‍ഗ്രസ് പുനസംഘടന വൈകിയേക്കും. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രാജ്യത്തോകെ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞത് കേരളത്തില്‍ നിന്നായിരുന്നു.

പൊതുവിലയിരുത്തല്‍

പൊതുവിലയിരുത്തല്‍

കേരളത്തിലെ സംഘടനാപ്രവര്‍ത്തനത്തില്‍ കാര്യമായ വീഴച്ചകളൊന്നും തിരഞ്ഞെടുപ്പ് സമയത്ത് സംഭവിച്ചിട്ടില്ലെന്നാണ് പൊതുവിലയിരുത്തല്‍. ദേശീയ തലത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാതെ കേരളത്തിലെ പുനസംഘടന ഹൈക്കമാന്‍ഡ് പരിഗണിച്ചേക്കില്ല.

English summary
congress plans for a big reshuffle, first in north india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X