Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ മെഗാറാലിയുമായി കോണ്‍ഗ്രസ്... നയിക്കുന്നത് 2 സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍

ദില്ലി: ആംആദ്മി പാര്‍ട്ടിയുമായി സഖ്യം തെറ്റിയതിന് പിന്നാലെ ഒറ്റയ്ക്ക് ശക്തി തെളിയിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. ദില്ലിയില്‍ ഇതുവരെയില്ലാത്ത പോരാട്ടത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. സംസ്ഥാനത്ത് മെഗാറാലി ഒരുക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിനായി മന്‍മോഹന്‍ സിംഗിനെയും പ്രിയങ്ക ഗാന്ധിയെയും തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

അരവിന്ദ് കെജ്രിവാളിനും ബിജെപിക്കുമെതിരെ ശക്തമായ പോരാട്ടത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നതായിട്ടാണ് ഇതോടെ വ്യക്തമാകുന്നത്. കനത്ത പോരാട്ടം എഎപിക്കെതിരെ നടക്കുമെന്നാണ് രാഹുല്‍ ഗാന്ധിയും സൂചിപ്പിക്കുന്നത്. അതേസമയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വിജേന്ദ്രര്‍ സിംഗും റാലിയില്‍ പങ്കെടുക്കുമെന്നാണ് സൂചന.

ദില്ലിയില്‍ മെഗാറാലി

ദില്ലിയില്‍ മെഗാറാലി

ദില്ലിയില്‍ മെഗാറാലിയാണ് കോണ്‍ഗ്രസ് ഒരുഖ്കാന്‍ പോകുന്നത്. മന്‍മോഹന്‍ സിംഗിനെ സ്റ്റാര്‍ ക്യാമ്പയിനറായി അവതരിപ്പിച്ച് കൊണ്ടുള്ള റാലിയാണിത്. അദ്ദേഹമായിരിക്കും ഈ റാലി നയിക്കുക. മോദി സര്‍ക്കാരിന്റെ സാമ്പത്തിക പോളിസി തുറന്ന് കാണിക്കാനാണ് മന്‍മോഹനെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. യുപിഎ അധ്യക്ഷന്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ റാലിക്കായി എത്തും.

നേതൃത്വത്തിന് കത്ത്

നേതൃത്വത്തിന് കത്ത്

റാലി നടത്തുന്നതിനായി കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട് ദില്ലി ഘടകം. മൗനാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാവും. രാംലീല മൈതാനിയിലായിരിക്കും റാലി നടക്കുക. ദില്ലിയിലെ പ്രചാരണത്തിന്റെ അവസാനമായിരിക്കും ഇത്. പാര്‍ട്ടിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍മാരായ നവജോത് സിദ്ദുവും ശത്രുഘ്‌നന്‍ സിന്‍ഹയും റാലിയില്‍ പങ്കെടുക്കും.

ബിജെപിയെ വീഴ്ത്താന്‍

ബിജെപിയെ വീഴ്ത്താന്‍

ബിജെപിക്കെതിരെ ഒറ്റയ്ക്ക് മത്സരിക്കുന്നത് കൊണ്ട് പരമാവധി ശക്തി കാണിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ശത്രുഘ്‌നന്‍ സിന്‍ഹയെ കൊണ്ടുവരുന്നത് ബിജെപിക്ക് വലിയ തിരിച്ചടിയാവും. മോദിക്കും അമിത് ഷായ്ക്കുമെതിരെ അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. യശ്വന്ത് സിന്‍ഹയും കോണ്‍ഗ്രസിനായി പ്രചാരണത്തിനെത്തിയേക്കുമെന്ന് സൂചനയുണ്ട്.

ആവശ്യക്കാര്‍ ഒട്ടനവധി

ആവശ്യക്കാര്‍ ഒട്ടനവധി

കോണ്‍ഗ്രസ് ദില്ലിയില്‍ റാലി നടത്തണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ദില്ലി ഘടകമാണ് വെളിപ്പെടുത്തിയത്. സോണിയയും മന്‍മോഹനും നടത്തുന്ന റാലിക്ക് നിരവധി പേര്‍ എത്തുമെന്നും കോണ്‍ഗ്രസ് പറയുന്നു. വ്യാപാര മേഖലയിലെ പ്രശ്‌നങ്ങളും സാമ്പത്തിക മേഖലയുടെ തകര്‍ച്ചയും ദില്ലിയില്‍ മന്‍മോഹന്‍ ഉന്നയിക്കും. അതേസയം ഇത്തവണ മത്സരരംഗത്തില്ലാത്തത് കൊണ്ട് കൂടുതല്‍ സമയം മന്‍മോഹന്‍ പ്രചാരണത്തിന് ഇറങ്ങിയേക്കും.

പ്രിയങ്കയുടെ റോഡ് ഷോ

പ്രിയങ്കയുടെ റോഡ് ഷോ

രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രത്യേക റാലി നടത്തുന്നുണ്ട്. അതേസമയം ദില്ലിയില്‍ പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ത്ഥികള്‍ക്കായി റോഡ് ഷോ ഒരുക്കുന്നുണ്ട്. രാഹുലിനും റോഡ് ഷോ ഒരുക്കാന്‍ തയ്യാറാണെങ്കിലും അനുവാദം ലഭിച്ചിട്ടില്ല. ദില്ലിയിലെ എല്ലാ സ്ഥാനാര്‍ത്ഥികളും റാലിയില്‍ എത്തുമെന്നാണ് സൂചന. നേരത്തെ സിലിച്ചറിലും വയനാട്ടിലും യുപിക്ക് പുറത്ത് പ്രിയങ്ക പ്രചാരണം നടത്തിയിരുന്നു. പ്രധാനമായും വിജേന്ദര്‍ സാന്നിധ്യം റാലിയില്‍ കോണ്‍ഗ്രസിന് നേട്ടമാകും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+