കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാക്കളെ കൂട്ടാന്‍ രണ്ടും കല്‍പ്പിച്ച് രാഹുല്‍! ലക്ഷ്യം 18 നും 21 നും ഇടയില്‍ ഉള്ളവര്‍

  • By Aami Madhu
Google Oneindia Malayalam News

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുകയാണ്. തൊട്ട് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പും എത്തും.കോണ്‍ഗ്രസ് അനുകൂല തരംഗമാണ് രാജ്യത്ത് അലയടിക്കുന്നത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലുമെല്ലാം കോണ്‍ഗ്രസ് മുന്നേറുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍.

തെലുങ്കാനയിലും കോണ്‍ഗ്രസിന് അനുകൂലമായി കാറ്റുവീശുകയാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഈ രണ്ട് തിരഞ്ഞെടുപ്പുകളും ലക്ഷ്യം വെച്ചുള്ള നീക്കമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. ഏത് വിഘേനയും വോട്ട് ഉറപ്പാക്കുക, അത് മാത്രമാണ്ലക്ഷ്യം, ഇതോടെ ക്രൗഡ് ഫണ്ടിന് പിന്നാലെ യുവാക്കളെ ആകര്‍ഷിക്കുന്ന പുതു പദ്ധതിയാണ് കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത്. കര്‍ണാടകത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ വിവരങ്ങള്‍ ഇങ്ങനെ

 സെമി ഫൈനല്‍

സെമി ഫൈനല്‍

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനല്‍ ആയിട്ടാണ് വിലയിരുത്തുന്നത്. സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അനുകൂല തരംഗം സൃഷ്ടിക്കാനായാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്.

 വിലങ്ങുതടി

വിലങ്ങുതടി

എന്നാല്‍ ഇന്ത്യ 60 വര്‍ഷം ഭരിച്ച പാര്‍ട്ടിക്ക് വിലങ്ങുതടിയാവുന്നത് വരുമാനമാണ്. ഇത്രയും വര്‍ഷം ഭരിച്ചിട്ടും കോണ്‍ഗ്രസിന്‍റെ ആകെ വരുമാനം 225.36 കോടി രൂപ മാത്രമാണ്. 1034.27 കോടിയാണ് ബിജെപിയുടെ സമ്പത്ത്. ഈ തുക വെച്ച് കാര്യങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ട് പോകില്ലെന്ന് പാര്‍ട്ടി നേതൃത്വത്തിന് ധാരണ ഉണ്ട്.

 രണ്ട് കാര്യം

രണ്ട് കാര്യം

അതുകൊണ്ട് തന്നെയാണ് പാര്‍ട്ടി ക്രൗഡ് ഫണ്ട് എന്ന ആശയം അവതരിപ്പിച്ചത്. ജനങ്ങളില്‍ നിന്ന് പരമാവധി ഫണ്ടുകള്‍ സ്വരൂപിക്കുക. ഇതുവഴി പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പമാണെന്നും സമ്പന്നരുടെ കൂടെയല്ലെന്നുമുള്ള ഇമേജുകള്‍ സൃഷ്ടിച്ചെടുക്കാന്‍ എളുപ്പം കഴിയും.

 കര്‍ണാടകത്തില്‍

കര്‍ണാടകത്തില്‍

ഒക്ടോബര്‍ രണ്ട് മുതല്‍ പദ്ധതി നടപ്പാക്കാനാണ് പാര്‍ട്ടി തിരുമാനമെന്ന് കര്‍ണടാകത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ട് മുതല്‍ ഒക്ടോബര്‍ 19 വരെയാണ് വീടുകള്‍ കയറി ഇറങ്ങി ഫണ്ട് സ്വരൂപിക്കുക.

 ബൂത്ത് കമ്മിറ്റികള്‍

ബൂത്ത് കമ്മിറ്റികള്‍

ബൂത്ത് കമ്മിറ്റികളാണ് ഫണ്ട് ശേഖരണം നടത്തുക. ഓരോ ബൂത്ത് കമ്മിറ്റികളും പരമാവധി 10,000 രൂപയെങ്കിലും വീടുകളും കടകളും കയറി ഇറങ്ങി ശേഖരിക്കണം. പണം ശേഖരിച്ചാല്‍ മാത്രം പോര, ജനങ്ങളുമായി ഏറെ നേരം വിവിധ വിഷയങ്ങളില്‍ സംവദിക്കുകയും വേണം.

 എഐസിസിക്ക്

എഐസിസിക്ക്

ഇത്തരത്തില്‍ ശേഖരിക്കുന്ന തുകയുടെ 50 ശതമാനം എഐസിസി ഫണ്ടിലേക്കാണ് പോകുക. 20 ശതമാനം ബ്ലോക്ക് കമ്മിറ്റികളിലേക്കും 15 ശതമാനം ജില്ലാ കമ്മിറ്റികളിലേക്കും നല്‍കും. ഇതുകൂടാതെ യുവാക്കളെ ലക്ഷ്യം വെച്ചുള്ള മറ്റൊരു പദ്ധതി കൂടി പാര്‍ട്ടി നടപ്പാക്കുന്നുണ്ട്.

 ലോക്സഭ

ലോക്സഭ

അടുത്തിടെ പുറത്തുവിട്ട ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷണ്‍ സര്‍വ്വേയില്‍ യുവാക്കള്‍ മോദിയെ കൈവിട്ടെന്നായിരുന്നു ഫലം.രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ ഏറിയ സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചെന്നും സര്‍വ്വേയില്‍ വ്യക്തമാക്കിയിരുന്നു.

 മുതലെടുക്കാന്‍

മുതലെടുക്കാന്‍

ഇത് മുതലെടുക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ശക്തി എന്ന പേരില്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ള പദ്ധതിയാണ് കോണ്‍ഗ്രസ് നടപ്പാക്കുന്നത്.യുവാക്കളും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

 തെരുവിലിറങ്ങും

തെരുവിലിറങ്ങും

18 നും 21 നും ഇടയില്‍ പ്രായമുള്ള യുവാക്കളെയാണ് പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്നത്. ഈ പ്രായത്തിലുള്ള യുവാക്കളുടെ വിവരശേഖരണം നടത്തിയാകും നേതാക്കള്‍ നേരിട്ട് ഇറങ്ങി പ്രവര്‍ത്തിക്കുക.

 സീറ്റുകള്‍ നേടും

സീറ്റുകള്‍ നേടും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ നിന്നും പരാമവധി സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. അതിനായി പാര്‍ട്ടിയുടെ താഴത്തെ തലങ്ങളില്‍ നിന്ന് തന്നെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങള്‍ ഒരുക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

 സ്യൂട്ട് ബൂട്ട് കി സര്‍ക്കാര്‍

സ്യൂട്ട് ബൂട്ട് കി സര്‍ക്കാര്‍

ക്രൗഡ് ഫണ്ട് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച പിന്നാലെ അതേ രീതി പിന്തുടരാന്‍ ബിജെപിയും പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. സൂട്ട് ബൂട്ട് കി സര്‍ക്കാര്‍' എന്ന പേരിദോഷം മാറ്റാന്‍ ജനങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുകയായിരുന്നു ലക്ഷ്യം.

ഫണ്ട് ശേഖരണം

ഫണ്ട് ശേഖരണം

ജനങ്ങളില്‍ നിന്ന് 5 രൂപ മുതല്‍ 50, 500, 1000 രൂപ വരെയാണ് ശേഖരിക്കുന്നത്. മോദിയുടെ നമോ ആപ്പ് വഴിയാണ് ഊ ചെറു സംഭാവനകള്‍ സ്വീകരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന സംഭാവനകള്‍ ബിജെപിയുടെ പ്രവര്‍ത്തന ഫണ്ടിലേക്കാണ് നല്‍കുക.ഇതുവഴി സമ്പന്നരുടെ പാര്‍ട്ടിയെന്ന പേര് മാറി കിട്ടുമെന്നാണ് ബിജെപിയും കണക്ക് കൂട്ടുന്നത്.

English summary
Congress Plans Massive People Contact, Fund Collection Drive in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X