കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ നിന്നും മത്സരിപ്പിക്കാന്‍ നീക്കം; ലക്ഷ്യം ദക്ഷിണേന്ത്യയില്‍ 100 സീറ്റ്

Google Oneindia Malayalam News

തിരുവനന്തപുരം: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറെ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ തവണ രാജ്യത്തുടനീളം കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോഴും കേരളത്തിള്‍ മികച്ച വിജയം നേടി പിടിച്ചു നില്‍ക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നു.

<strong>നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുന്നു; തെലുങ്കാനയില്‍ മുന്‍മന്ത്രി കോണ്‍ഗ്രസ്സില്‍</strong>നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുന്നു; തെലുങ്കാനയില്‍ മുന്‍മന്ത്രി കോണ്‍ഗ്രസ്സില്‍

പുതിയ കെപിസിസി നേതൃത്വത്തെ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരെ ഹൈക്കമാന്‍ഡ് നിയോഗിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. കേരളത്തില്‍ നിന്ന് ഏറ്റവും കുറഞ്ഞത് 15 സീറ്റുകള്‍ നേടണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഇതിനിടേയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് ജനവിധി തേടിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്.

<strong>കെസിആറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആഹ്ലാദത്തോടെ കോണ്‍ഗ്രസ്</strong>കെസിആറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആഹ്ലാദത്തോടെ കോണ്‍ഗ്രസ്

 ബിജെപിയെ പ്രതിരോധിക്കാന്‍

ബിജെപിയെ പ്രതിരോധിക്കാന്‍

കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് മികച്ച വിജയം നേടുകയും ഉത്തരേന്ത്യയില്‍ പ്രതിപക്ഷ വിശാല ഐക്യത്തിന് മുന്നേറ്റം നടത്താന്‍ കഴിയുകയും ചെയ്താല്‍ ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പൊതുവേ വിലയിരുത്തുന്നത്.

രാഹുല്‍ഗാന്ധിയെ കേരളത്തില്‍ നിന്ന്

രാഹുല്‍ഗാന്ധിയെ കേരളത്തില്‍ നിന്ന്

ദക്ഷിണേന്ത്യയില്‍ മികച്ച വിജയം നേടുന്നതിനായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കേരളത്തില്‍ നിന്ന് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സമകാലിക മലയാളമാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

വയനാട് സീറ്റില്‍

വയനാട് സീറ്റില്‍

വയനാട് സീറ്റില്‍ രാഹുലിനെ മത്സിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് സീറ്റില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ ഈ സംസ്ഥാനങ്ങളിലും നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

രണ്ട് മണ്ഡലത്തില്‍ നിന്നും

രണ്ട് മണ്ഡലത്തില്‍ നിന്നും

നിലവില്‍ അമേഠിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് രാഹുല്‍ ഗാന്ധി. കേരളത്തില്‍ നിന്ന് രാഹുല്‍ മത്സരത്തിന് ഇറങ്ങിയാല്‍ അമേഠിയെ തഴയണമെന്ന് നിര്‍ബന്ധമില്ല. രണ്ട് മണ്ഡലത്തില്‍ നിന്നും ജനവിധി തേടാനും സാധ്യതയുണ്ട്.

ദക്ഷിണേന്ത്യയില്‍

ദക്ഷിണേന്ത്യയില്‍

133 സീറ്റുകളാണ് ദക്ഷിണേന്ത്യയില്‍ ആകെയുള്ളത്ത്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ളത്. 39 സീറ്റുകളാണ് തമിഴ്‌നാടിന് സ്വന്തമായുള്ളത്. കര്‍ണാടക 28, ആന്ധ്രാപ്രദേശ് 25, കേരളം 20, തെലുങ്കാന 17, ഗോവ 2, പോണ്ടിച്ചേരിയിലും ലക്ഷദ്വീപിലും ഒരോന്നും വീതമാണ് ദക്ഷിണേന്ത്യയിലെ സീറ്റ് നില

കര്‍ണാടകയില്‍ ജെഡിഎസ്സുമായി

കര്‍ണാടകയില്‍ ജെഡിഎസ്സുമായി

കര്‍ണാടകത്തിലും തെലുങ്കാനയിലും കാര്യങ്ങല്‍ ഏറെക്കുറെ അനുകൂലമാണെന്നാണ് കോണ്‍ഗ്രസ് വിലിയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ണാടകയില്‍ ജെഡിഎസ്സുമായി ഇതിനോടകം തന്നെ സഖ്യം ഉറപ്പിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി

തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി

ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാമെന്നാണ് കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നത്. ബിജെപി കാര്യമായ സ്വാധീനമല്ലാത്ത സംസ്ഥാനത്ത് എഐഎഡിഎംകെ എന്‍ഡിഎയെ സഹായിക്കാനുള്ളസാധ്യതയുണ്ട്.

പ്രതിരോധിക്കാനും കഴിയും

പ്രതിരോധിക്കാനും കഴിയും

എന്നാല്‍ ഡിഎംകെ സഖ്യം തമിഴ്‌നാട്ടില്‍ ഭൂരിപക്ഷം സീറ്റുകളും കരസ്ഥമാക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം എഐഎഡിഎംകെ ഉയര്‍ത്തിയേക്കാവുന്ന വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കാനും കഴിയും.

തെലുങ്കാനയില്‍

തെലുങ്കാനയില്‍

തെലുങ്കാനയില്‍ കോണ്‍ഗ്രസ് അനുകൂല പ്രതിഭാസമെന്നാണ് പാര്‍ട്ടി മനസ്സിലാക്കുന്നത്. സംസ്ഥാനത്ത് രൂപീകരിച്ച പുതിയ സഖ്യവും ഗുണകരമാകും. ആന്ധ്രയില്‍ മാത്രമാണ് പാര്‍ട്ടി വലിയ ഭീഷണി നേരിടുന്നത്. എന്നാല്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയാല്‍ ഇവിടെയും നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലിയിരുത്തുന്നത്.

കേരളത്തില്‍

കേരളത്തില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കനത്ത പരാജയം നേരിടേണ്ടി വന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങല്‍ മാറി ചിന്തിക്കുമെന്നാണ് പ്രതീക്ഷ. 20 ല്‍ 15 സീറ്റാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് ഉന്നം വെക്കുന്നത്്.

133 സീറ്റുകളില്‍

133 സീറ്റുകളില്‍

ദക്ഷിണേന്ത്യയിലെ 133 സീറ്റുകളില്‍ കോണ്‍ഗ്രസ് തനിച്ച് 60 സീറ്റുകളും സഖ്യകക്ഷികളുടേതടക്കം 100 സീറ്റുകളുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇത് സാധിച്ചാല്‍ കേന്ദ്രഭരണം നേടാനാകുമെന്നാണ് പാര്‍ട്ടി വിലിയിരുത്തുന്നത്.

ടെലിഫോണ്‍ സംഭാഷണം

ടെലിഫോണ്‍ സംഭാഷണം

ഇതിനിടെ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചേക്കുമെന്ന പ്രചാരണത്തിന് ബലം നല്‍കിക്കൊണ്ട് രാഹുല്‍ഗാന്ധി കേരളത്തിലെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. രാഹുല്‍ ഗാന്ധി സംസാരിക്കുമെന്ന് എല്ലാ ബ്ലോക്ക് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും മുണ്ടക്കല്‍, കാസര്‍ഗോസ് ബ്ലോക്ക് സെക്രട്ടറിമാരുമായി മാത്രമാണ് രാഹുല്‍ സംസാരിച്ചത്.

English summary
Congress plans to nominate Rahul Gandhi in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X