കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നയിക്കാന്‍ രാഹുല്‍ വരും; രാഹുലിന്‍റെ തിരിച്ചു വരവിനായി അണിയറയില്‍ ഒരുങ്ങുന്നത് വന്‍ തന്ത്രങ്ങള്‍

Google Oneindia Malayalam News

Recommended Video

cmsvideo
Congress Plans Return Of Rahul Gandhi As Congress President | Oneindia Malayalam

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടായിരുന്നു ആറുമാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. പിന്നാലെ സോണിയ ഗാന്ധി താല്‍ക്കാലിക അധ്യക്ഷ പദവി എറ്റെടുത്തെങ്കിലും പുതിയ അധ്യക്ഷനെ കോണ്‍ഗ്രസ് ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ്. ആ അന്വേഷണം രാഹുല്‍ ഗാന്ധിയില്‍ തന്നെ എത്തി നില്‍ക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

രാഹുലിനെ മുന്‍നിര്‍ത്തിയുള്ള വിവിധ പ്രക്ഷോഭങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ രൂപം കൊടുക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

'യുവ ആക്രോശ്'

'യുവ ആക്രോശ്'

കേന്ദ്ര സര്‍ക്കാറിന്‍റെ ഭരണ പരാജയം തുറന്നു കാട്ടാന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന 'യുവ ആക്രോശ്' പ്രക്ഷോഭം പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുലിന്‍റെ തിരിച്ചു വരവിന് കൂടി വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷണ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

ബിജെപി സര്‍ക്കാറിനെതിരെ

ബിജെപി സര്‍ക്കാറിനെതിരെ

കേന്ദ്ര സര്‍ക്കാറിന്‍റെ ഭരണ പരാജയത്തിനൊപ്പം സിഎഎ, എന്‍ആര്‍സി വിഷയങ്ങളും ഇയര്‍ത്തിയാണ് ബിജെപി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ഭാരതപര്യടനം നടത്തുന്നത്. നിലവില്‍ പാര്‍ട്ടിയില്‍ പ്രത്യേക ചുമതലകള്‍ ഒന്നുമില്ലെങ്കിലും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഭാരതപര്യടനം നടത്തുന്നത്.

'മെയ്ക്ക് ഓവര്‍'

'മെയ്ക്ക് ഓവര്‍'

ഭാരത പര്യടനം പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധിക്കും വലിയ 'മെയ്ക്ക് ഓവര്‍' നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പര്യടനം നടത്തണമെന്ന തീരുമാനമെടുത്തത്. യാത്രയുടെ തിയതി തീരുമാനിച്ചിട്ടില്ലെങ്കിലും കര്‍ഷകര്‍, ആദിവാസികള്‍, തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരുടെ പ്രശ്നങ്ങളും യാത്രയില്‍ ഉയര്‍ത്തുമെന്നാണ് പാര്‍ട്ടി വ്യത്തങ്ങല്‍ വ്യക്തമാക്കുന്നത്.

പ്രതീക്ഷകള്‍

പ്രതീക്ഷകള്‍

പൗരത്വ രജിസ്ട്രേഷന്‍, പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസ് പിന്നില്‍ പോയെന്ന ആരോപണം മറികടക്കാന്‍ ഭാരത പര്യടനം സാഹിയിക്കും. സാമ്പത്തിക മേഖലയിലെ തകര്‍ച്ചയും അടിസ്ഥാന പ്രശ്നങ്ങളിലുമൂന്നിയുള്ള യാത്രയിലൂടെ ജനങ്ങളിലേക്ക് തിരിച്ചെത്താനാവുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

വിവിധ സംസ്ഥാനങ്ങളിലും

വിവിധ സംസ്ഥാനങ്ങളിലും

ഭാരത പര്യടനത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കും രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും. ജനുവരി 30 ന് കേരളത്തില്‍ നടക്കുന്ന റാലിക്ക് ശേഷം ജാര്‍ഖണ്ഡിലും രാഹുല്‍ റാലികള്‍ നയിക്കും. എല്ലാ സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

വിവിധ പ്രശ്നങ്ങള്‍

വിവിധ പ്രശ്നങ്ങള്‍

തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, പണപ്പെരുപ്പം തുടങ്ങിയ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി മോദി സര്‍ക്കാരും ബിജെപിയും ആളുകളെ വേര്‍തിരിക്കുന്ന പൗരത്വ നിയമ ഭേദഗതിയും പരൗത്വ രജിസ്ട്രേഷനും നടപ്പിലാക്കുന്നത്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഈ പദ്ധതിയെ പരാജയപ്പെടത്തുമെന്നായിരുന്നു രാഹുലിന്‍റെ പര്യടനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കെസി വേണുഗോപാല്‍ പറഞ്ഞത്.

അനുയോജ്യൻ

അനുയോജ്യൻ

രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം നടക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിനെ നയിക്കാൻ ഏറ്റവും അനുയോജ്യൻ രാഹുൽ ഗാന്ധി മാത്രമാണെന്ന് കെസി വേണുഗോപാല്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസിന്റെ എല്ലാ സംസ്ഥാന ഘടകങ്ങളും രാഹുലിന്റെ തിരിച്ചു വരവ് ആവശ്യപ്പെട്ട് രംഗത്തുണ്ട്. ഈ ആവശ്യം രാഹുലിന്റെ പരിഗണനയിലാണെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടിരുന്നു.

 ധീരമായ നിലപാടാണ് പിണറായി എടുത്തത്; മനുഷ്യശ്യംഖലയില്‍ അണി ചേര്‍ന്ന് ലീഗ് നേതാവും, യുഡിഎഫില്‍ ഞെട്ടല്‍ ധീരമായ നിലപാടാണ് പിണറായി എടുത്തത്; മനുഷ്യശ്യംഖലയില്‍ അണി ചേര്‍ന്ന് ലീഗ് നേതാവും, യുഡിഎഫില്‍ ഞെട്ടല്‍

 വിരട്ടല്‍ വേണ്ട, ഇനിയും ആസാദി മുദ്രാവാക്യം വിളിക്കും; യോഗിക്ക് ഉഗ്രന്‍ മറുപടിയുമായി കോണ്‍ഗ്രസ് വിരട്ടല്‍ വേണ്ട, ഇനിയും ആസാദി മുദ്രാവാക്യം വിളിക്കും; യോഗിക്ക് ഉഗ്രന്‍ മറുപടിയുമായി കോണ്‍ഗ്രസ്

English summary
Congress plans return of Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X