കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ സമ്മർദ്ദത്തിലാക്കാൻ കോൺഗ്രസ്; പ്രചരണത്തിനെത്തുക ടീം രാഹുൽ

Google Oneindia Malayalam News

ഭോപ്പാൽ; മധ്യപ്രദേശിൽ സർക്കാരിനെ താഴെയിറക്കി ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ അരയും തലയും മുറുക്കി കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 16 മണ്ഡലങ്ങളും ഉൾപ്പെടുന്ന ഗ്വാളിയാർ-ചമ്പൽ മേഖലയിൽ സിന്ധ്യയേയും കൂട്ടരേയും പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് ഒരുക്കുന്നത്.

സിന്ധ്യയുടെ സ്വാധീന മേഖലയാണ് ഗ്വാളിയാർ-ചമ്പൽ പ്രദേശം. ഇവിടത്തെ ഉപതിരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കിയാവും ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപിയിലെ രാഷ്ട്രീയ ഭാവി തന്നെ. ഈ സാഹചര്യത്തിൽ കൂടിയാണ് മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. വിശദാംശങ്ങളിലേക്ക്

കമൽനാഥ്-സിന്ധ്യ പോരാട്ടം

കമൽനാഥ്-സിന്ധ്യ പോരാട്ടം

മധ്യപ്രദേശിൽ 28 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തിന്റെ അനുയായികളായ 22 എംഎൽഎമാരും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുകയായിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് തിരിഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുൻ മുഖ്യമന്ത്രിയായിരുന്ന കമൽനാഥും സിന്ധ്യയും തമ്മിലുള്ള ഭിന്നതയായിരുന്നു സർക്കാരിന്റെ പതനത്തിലേക്കും വഴിവെച്ചത്.

പകുതിയിലേറെ സീറ്റുകൾ

പകുതിയിലേറെ സീറ്റുകൾ

അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയേയും സിന്ധ്യയേയും പരാജയപ്പെടുത്തുകയെന്നത് കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് അഭിമാന പ്രശ്നമാണ്. ഗ്വാളിയാർ-ചമ്പൽ പ്രദേശത്ത് പ്രചരണം ശക്തമാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. സിന്ധ്യയുടെ സ്വാധീന മേഖലയായ ഇവിടെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളിൽ പകുതിയും

ഗുജ്ജർ വോട്ടുകൾ

ഗുജ്ജർ വോട്ടുകൾ


സിന്ധ്യയ്ക്ക് ശക്തമായ പ്രതിരോധം തീർക്കാൻ രാജസ്ഥാൻ മുൻ ഉപമുഖ്യനും കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ സിന്ധ്യയുടെ ഉറ്റ സുഹൃത്തുമായിരുന്ന സച്ചിൻ പൈലറ്റിനെ കോൺഗ്രസ് പ്രചരണത്തിന് ഇറക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഗ്വാളിയാർ-ചമ്പൽ മേഖലയിൽ. ഇവിടെയുള്ള ഗുജ്ജർ സമുദായാംഗങ്ങളുടെ വോട്ട് ഉറപ്പാക്കുകയാണ് കോൺഗ്രസ് സച്ചിനിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

ശക്തമായ സ്വാധീനം

ശക്തമായ സ്വാധീനം

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏറെയും ഗുജ്ജർ സമുദായാംഗങ്ങൾക്ക് ശക്തമായ സ്വാധീനമാണ് ഉള്ളത്. ഇത് കൂടി മുന്നിൽ കണ്ടുകൊണ്ടാണ് സച്ചിനെ കോൺഗ്രസ് ഇറക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിൽ ചിലത് രാജസ്ഥാനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളാണെന്നതും സച്ചിനെ അവതരിപ്പിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചിട്ടുണ്ട്.

പ്രചരണം നടത്തിയിരുന്നു

പ്രചരണം നടത്തിയിരുന്നു

2015 ലെ ലോക്സഭ ഉപതിരഞ്ഞെടുപ്പ് വേളയിൽ കോണ‍്ഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി സച്ചിൻ പ്രചരണം നടത്തിയിരുന്നു. അന്ന് മികച്ച വിജയമായിരുന്നു പാർട്ടി നേടിയിരുന്നത്. അതേസമയം സച്ചിനെ സംബന്ധിച്ചും ഉപതിരഞ്ഞെടുപ്പ് പ്രചരണം എന്നത് നിർണായകമാണ്. രാജസ്ഥാൻ സർക്കാരിനെതിരെ വിമത നീക്കം നടത്തി തിരിച്ചെത്തിയ സച്ചിന് തന്റെ പഴയ പദവികൾ ഇതുവരെ ലഭിച്ചിട്ടില്ല.

സച്ചിനും നിർണായകം

സച്ചിനും നിർണായകം

നേരത്തേ സംസ്ഥാന ഉപമുഖ്യനും പാർട്ടി അധ്യക്ഷനുമായിരുന്നു സച്ചിൻ. സിന്ധ്യയുടെ തട്ടകത്തിൽ പാർട്ടിക്ക് വേണ്ടി പ്രചരണം നടത്തി വിജയം കൊയ്യാനായാൽ സച്ചിന് പാർട്ടിയിൽ വലിയ സ്വീകാര്യതയാകും ലഭിക്കുക. പ്രത്യേകിച്ച് രാഹുലോ സോണിയയോ പ്രിയങ്കയോ തിരഞ്ഞെടുപ്പിന് വേണ്ടി പ്രചരണത്തിനെത്താത്ത സാഹചര്യത്തിൽ.

രാഹുൽ ടീം

രാഹുൽ ടീം

അതേസമയം സച്ചിനെ കൂടാതെ രാഹുൽ ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തരെ തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറക്കാനാണ് കോൺഗ്രസ് പദ്ധതി. ആർപിഎൻ സിംഗ് , ജിതേന്ദ്ര സിംഗ് എന്നീ നേതാക്കളും പ്രചരണത്തിന് എത്തുമെന്നാണ് റിപ്പോർട്ട്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെ ദില്ലി സന്ദർശന വേളയിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടന്നതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

വിശ്വസ്തർ മാത്രം മതി

വിശ്വസ്തർ മാത്രം മതി

എല്ലാ പഴുതുകളും അടച്ച് തിരഞ്ഞെടുപ്പിൽ വിജയം കൊയ്യാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ ഏറ്റവും അടുത്ത നേതാക്കളെ മാത്രം തിരഞ്ഞെടുപ്പിന്റെ ചുമതല ഏൽപ്പിക്കനാണ് കമൽനാഥ് ഒരുങ്ങുന്നത്. രാഹുലിന്റേയും പ്രിയങ്കയുടേയും വിശ്വസ്തരൊയ നേതാക്കളെ പ്രചരണ രംഗത്ത് ഇറക്കാനാണ് കമൽനാഥ് ആലോചിക്കുന്നത്.

പുതിയ കോൺഗ്രസ്

പുതിയ കോൺഗ്രസ്

മൊത്തത്തിൽ, സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഒരു 'പുതിയ രൂപത്തിലുള്ള' കോൺഗ്രസിനെ കാണാൻ കഴിയുമെന്ന് നേതാക്കൾ പറയുന്നു. പാർട്ടി ഹൈക്കമാൻഡ് ഉപതെരഞ്ഞെടുപ്പിനായി ഇതിനകം നാല് സെക്രട്ടറിമാരെ നിയോഗിച്ചിട്ടുണ്ട്.

'മുഖ്യമന്ത്രിയും മന്ത്രിയും എത്ര ചങ്കുറപ്പോടെയാണ് മധ്യമങ്ങളെ നേരിടുന്നത്'; ഗീവര്‍ഗീസ് മാർ കൂറിലോസ്<br />'മുഖ്യമന്ത്രിയും മന്ത്രിയും എത്ര ചങ്കുറപ്പോടെയാണ് മധ്യമങ്ങളെ നേരിടുന്നത്'; ഗീവര്‍ഗീസ് മാർ കൂറിലോസ്

കാർഷിക ബിൽ; രാജ്യസഭയ്ക്ക് പിന്നാലെ ലോക്സസഭയിലും ബഹളം, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷംകാർഷിക ബിൽ; രാജ്യസഭയ്ക്ക് പിന്നാലെ ലോക്സസഭയിലും ബഹളം, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

'മോദി സര്‍ക്കാര്‍ 'എന്‍ഡിഎ' ക്ക് പുതിയ അര്‍ത്ഥം നല്‍കുകയാണ്'; പരിഹസിച്ച് ശശി തരൂര്‍<br />'മോദി സര്‍ക്കാര്‍ 'എന്‍ഡിഎ' ക്ക് പുതിയ അര്‍ത്ഥം നല്‍കുകയാണ്'; പരിഹസിച്ച് ശശി തരൂര്‍

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റി വെക്കുന്നതില്‍ എതിര്‍പ്പ്; ഉപാധികള്‍ വെച്ച് ധനമന്ത്രിസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റി വെക്കുന്നതില്‍ എതിര്‍പ്പ്; ഉപാധികള്‍ വെച്ച് ധനമന്ത്രി

English summary
Congress plan's to introduce team rahul gandhi for madhya pradesh bypoll campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X