കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ തിരിച്ചുവരാന്‍ ഉറച്ച് കോണ്‍ഗ്രസ്.. സോണിയയുടെ ഒരുക്കങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ വന്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത പരാജയം നുണഞ്ഞിരുന്നു. എന്നാല്‍ വരും തിരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷികളുമായി പരമാവധി സഖ്യം ചേര്‍ന്ന് ബിജെപി-ശിവസേന സഖ്യത്തെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ഒരുങ്ങുന്നത്.

ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയുമായി വീണ്ടും ഇമ്രാന്‍ ഖാന്‍, പാകിസ്താന് മറുപടിയുമായി രാജ്നാഥ് സിംഗ്ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയുമായി വീണ്ടും ഇമ്രാന്‍ ഖാന്‍, പാകിസ്താന് മറുപടിയുമായി രാജ്നാഥ് സിംഗ്

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി എത്തിയ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ വന്‍ ഉടച്ചുവാര്‍ക്കലുകള്‍ തന്നെ പാര്‍ട്ടിയില്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലും സോണിയാ ഗാന്ധി സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ചില നിര്‍ണായക നീക്കങ്ങള്‍ക്ക് ആണ് ഒരുങ്ങുന്നത്.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി

മോദി തരംഗം ആദ്യമായി ആഞ്ഞടിച്ച 2014 ല്‍ പോലും 4 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന് ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയമാണ് മഹാരാഷ്ട്രയില്‍ നേരിടേണ്ടി വന്നത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ തിരിച്ചടിയില്‍ നിന്ന് കരകയറി കൂടുതല്‍ സീറ്റുകള്‍ ഏത് വിധേനയും നേടാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം

തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം

ഇത്തവണ മുഴുവന്‍ എംഎല്‍എമാരേയും മത്സര രംഗത്ത് ഇറക്കാനാണ് കോണ്‍ഗ്രസിന്‍റെ തിരുമാനം. സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ തിരുമാനം കൈകൊണ്ടത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, അംബിക സോണി, വീരപ്പ മൊയ്ലി, ജ്യോതിരാദിത്യ സിന്ധ്യ, അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് വിഭജനവും

സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് വിഭജനവും

പാര്‍ട്ടി സ്‌ക്രീനിംഗ് കമ്മറ്റി സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ പേരില്‍ 90 ശതമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി അംഗീകരിച്ചതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.സപ്തംബര്‍ 17 ന് സ്ക്രീനിങ്ങ് കമ്മിറ്റി മറ്റൊരു യോഗം ചേരും. മറ്റ് സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ അന്ന് തിരുമാനിക്കും, ഖാര്‍ഗെ പറഞ്ഞു. യോഗത്തില്‍ 125 സീറ്റ് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇത്തവണയും എന്‍സിപിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

സഖ്യമില്ലെന്ന് കോണ്‍ഗ്രസ്

സഖ്യമില്ലെന്ന് കോണ്‍ഗ്രസ്

മറ്റ് പ്രാദേശിക കക്ഷികളുമായി കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമം നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാജ് താക്കറെയുടെ എംഎന്‍എസുമായി കോണ്‍ഗ്രസ് സഖ്യത്തിലെത്തിയേക്കുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഇത് തള്ളി. താക്കറെയുമായി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് നേതാക്കള്‍ പ്രതികരിച്ചു.

വിബിഎ സഖ്യം ത്രിശങ്കുവില്‍

വിബിഎ സഖ്യം ത്രിശങ്കുവില്‍

തിരഞ്ഞെടുപ്പില്‍ 49 സീറ്റുകളില്‍ മത്സരിക്കുമെന്ന് എംഎന്‍എസ് പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് രാജ് താക്കറെ വ്യക്തമാക്കിയിരുന്നു. സഖ്യം സംബന്ധിച്ച് രാജ് താക്കറെ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം എംഎന്‍എസുമായുളള സഖ്യം മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായേക്കുമോയെന്ന ആശങ്കയാണ് സഖ്യം ഉപേക്ഷിക്കാനുള്ള കാരണത്തിന് പിന്നിലെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രകാശ് അംബേദ്കറിന്‍റെ വന്‍ചിത് ബഹുജന്‍ അഗതിയുമായി സഖ്യമുണ്ടാകുമോയെന്നതും അന്തിമ തിരുമാനം ആയിട്ടില്ല.

യെഡിയെ ശ്വാസം മുട്ടിച്ച് വിമതര്‍; അധികനാള്‍ മിണ്ടാതിരിക്കില്ല, ഭീഷണി, മുന്നറിയിപ്പ്യെഡിയെ ശ്വാസം മുട്ടിച്ച് വിമതര്‍; അധികനാള്‍ മിണ്ടാതിരിക്കില്ല, ഭീഷണി, മുന്നറിയിപ്പ്

കർണാടകയിൽ വീണ്ടും രാഷ്ട്രീയം കലങ്ങി മറിയുന്നു; 20 ജെഡിഎസ് എംഎൽമാർ രാജിവെക്കും, ഇല്ലെന്ന് ദേവഗൗഡ!കർണാടകയിൽ വീണ്ടും രാഷ്ട്രീയം കലങ്ങി മറിയുന്നു; 20 ജെഡിഎസ് എംഎൽമാർ രാജിവെക്കും, ഇല്ലെന്ന് ദേവഗൗഡ!

English summary
Congress plans to win maharashtra assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X