പ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ഗൗരവമില്ല, കോണ്‍ഗ്രസ് കളിച്ചത് ഡബിള്‍ ഗെയിം
ദില്ലി: കോണ്‍ഗ്രസ് പ്രശാന്ത് കിഷോറുമായുള്ള ചര്‍ച്ചകള്‍ക്ക് ഗൗരവം കാണിച്ചെങ്കിലും, അണിയറയില്‍ നടത്തിയ ഡബിള്‍ ഗെയിം. ഒരേസമയം പ്രശാന്തുമായി ചര്‍ച്ച നടത്താനും, അത് പൊളിക്കാനുമുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തിയത്. പ്രശാന്ത് കിഷോര്‍ പക്ഷേ ഇത് നേരത്തെ തിരിച്ചറിഞ്ഞു. കോണ്‍ഗ്രസിലെ ചര്‍ച്ച പൊളിയാന്‍ കാരണവും അത് തന്നെയാണ്.
കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളുമായി അടുപ്പമുള്ളവര്‍ തന്നെയാണ് ഇക്കാര്യം പറയുന്നത്.പ്രശാന്തിന്റെ നിര്‍ദേശങ്ങളെ കൈനീട്ടി സ്വീകരിക്കുമ്പോഴും, അത് നടപ്പാക്കാനുള്ള ചങ്കുറപ്പ് കോണ്‍ഗ്രസില്‍ ആര്‍ക്കുമുണ്ടായില്ല എന്നതാണ് സത്യം. പ്രിയങ്ക ഗാന്ധിയെ അധ്യക്ഷയാക്കണമെന്നും പ്രശാന്ത് ആഗ്രഹിച്ചിരുന്നുവെന്നാണ് നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

കോണ്‍ഗ്രസ് പ്രശാന്തിനെ മാറ്റങ്ങള്‍ക്കായി വിളിച്ച് വരുത്തിയെങ്കിലും പരസ്പരമുള്ള വിശ്വാസക്കുറവ് ഇരുവര്‍ക്കുമായിരുന്നു. താന്‍ നിര്‍ദേശിച്ച നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിഞ്ഞ സ്വന്തമാക്കും എന്നതാണ് പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചത്. അതേസമയം തോല്‍വിയോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നങ്ങളും പരിഹരിപ്പെട്ടാന്‍ നേരിയ സാധ്യതയുമുണ്ട്. പ്രശാന്തിനെ പാര്‍ട്ടിയിലെത്താന്‍ അത്രയേറെ ആഗ്രഹിച്ചിരുന്നു കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ തന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള കരുത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് ഇല്ല എന്ന് കണ്ടെത്തിയിരിക്കുകയാണ് പ്രശാന്ത്. ഇതാണ് അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്നകറ്റിയത്.

തന്റെ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് ആവേശത്തോടെയാണ് സ്വീകരിച്ചതെന്ന് പ്രശാന്തിന് അറിയാം. പക്ഷേ ഇത് നടപ്പിലാക്കാന്‍ വലിയ തടസ്സങ്ങള്‍ കോണ്‍ഗ്രസിന് പാര്‍ട്ടിക്കുള്ളില്‍ നേരിടേണ്ടി വരുമെന്ന് പ്രശാന്ത് മനസ്സിലാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇത് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിന്റേതായ വെല്ലുവിളികളും നേരിടേണ്ടി വരും. ഈ സാഹചര്യത്തില്‍ പിന്നോട്ട് പോകാനേ ഇടയുള്ളൂ എന്ന് പ്രശാന്ത് കണ്ടെത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്കുള്ള താല്‍പര്യ കുറവും ഇതില്‍ പ്രതിഫലിച്ചു. കോണ്‍ഗ്രസിന് മാറ്റത്തിന് ഗൗരവബോധം ഇല്ല എന്ന വിലയിരുത്തലാണ് പ്രശാന്തിനുള്ളത്. ഒരു പാര്‍ട്ടിയെന്ന നിലയില്‍ പൂര്‍ണമായ പിന്തുണ ലഭിക്കില്ലെന്നും പ്രശാന്തിന് ഉറപ്പായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്ര പ്രശാന്തിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഇത്ര വലിയൊരു തീരുമാനം കോണ്‍ഗ്രസില്‍ എടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. എന്നാല്‍ ഒരു സുപ്രധാന നേതാവിന് അതിനൊപ്പം നിന്ന് കാര്യങ്ങള്‍ നടത്താനുള്ള ആഗ്രഹമില്ല. പകരം വിദേശ യാത്രകളില്‍ ഫോക്കസ് ചെയ്യുകയാണ് അദ്ദേഹം. ഇതെല്ലാം പ്രശാന്തിനെ ഇരുത്തി ചിന്തിപ്പിച്ചിരുന്നു. ഇത്രയും വലിയ പ്ലാന്‍ നടപ്പാക്കണമെങ്കില്‍ തീര്‍ച്ചയായും വലിയ പിന്തുണ കോണ്‍ഗ്രസിനുള്ളില്‍ അദ്ദേഹത്തിന് ആവശ്യമാണ്. എന്നാല്‍ രാഹുല്‍ ക്യാമ്പ് അദ്ദേഹത്തെ തഴയുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതും പ്രശാന്തിന് കോണ്‍ഗ്രസിനെ കൈയ്യൊഴിയാന്‍ കാരണമായിട്ടുണ്ട്.

പാര്‍ട്ടിയിലെ അടിമുടി മാറ്റത്തിനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ നടക്കുന്നുണ്ടെന്ന് രാഹുല്‍ഗാന്ധിക്ക് അറിയാമായിരുന്നു. പ്രശാന്തിന്റെ ടീം രാഹുലുമായി ബന്ധപ്പെടാനും ശ്രമിച്ചിരുന്നു. എ്‌നാല്‍ താന്‍ നേരത്തെ തീരുമാനിച്ചത് പ്രകാരമുള്ള വിദേശ യാത്ര മുടക്കമില്ലെന്ന വാശിയിലായിരുന്നു രാഹുല്‍. തനിക്ക് പ്രശാന്തുമായി കൈകോര്‍ക്കാന്‍ പോലും താല്‍പര്യമില്ല എന്ന സൂചനകളും അദ്ദേഹം നല്‍കി കൊണ്ടിരുന്നു. പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ കാര്യമായത് കൊണ്ട് യാത്ര വൈകിക്കാന്‍ രാഹുലിന് സാധിക്കുമായിരുന്നു. പ്രിയങ്ക പ്രശാന്തിനെ സ്വീകരിക്കാന്‍ റെഡിയായിരുന്നു. നേരെ തിരിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. ഓരോ ചുവട് വെക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശേഷിക്കുറവും, തന്നെ കുറിച്ചുള്ള സംശയങ്ങളും പ്രശാന്തിന്റെ പൂര്‍ണമായും അകറ്റുകയായിരുന്നു.

കോണ്‍ഗ്രസ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ജയിക്കാനുള്ള അവസരം കൂടിയാണ് ഇല്ലാതാക്കിയത്. കോണ്‍ഗ്രസിലെ വെറ്ററന്‍മാര്‍ പ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉന്നയിച്ചതോടെ കോണ്‍ഗ്രസും പ്രശാന്തും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയിരുന്നു. മാറ്റത്തെ പരമാവധി തടയാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ ആര്‍ക്കും നന്നാക്കാനാവില്ലെന്ന വിലയിരുത്തലിലാണ് പ്രശാന്ത്. അദ്ദേഹം കോണ്‍ഗ്രസിലെത്തുമെന്ന് ഉറപ്പിച്ച ഘട്ടത്തിലായിരുന്നു താനില്ലെന്ന് പ്രശാന്ത് നിലപാടെടുത്തത്. കോണ്‍ഗ്രസിനെ നവീകരിക്കാന്‍ തനിക്ക് സ്വതന്ത്രമായ ചുമതല നല്‍കണമെന്ന പ്രശാന്തിന്റെ ആഗ്രഹവും നടന്നില്ല. ഇതും ഇരുവരും തമ്മിലുള്ള ബന്ധം പൊളിയാന്‍ കാരണമായിട്ടുണ്ട്.












Click it and Unblock the Notifications