കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിശങ്കര്‍ അയ്യര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത് സസ്‌പെന്‍ഷന്‍ നാടകം: അരുണ്‍ ജെയ്റ്റ്‌ലി

  • By Sanoop
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ സസ്‌പെന്റ് ചെയ്ത നടപടിയില്‍ ആരോപണവുമായി ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലി രംഗത്ത്. കോണ്‍ഗ്രസിന്റെ തന്തപരമായ സസ്‌പെന്‍ഷന്‍ നാടകം ഇതിന് പിന്നിലെന്ന് ജനങ്ങള്‍ മനസിലാക്കണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചത്. പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന്റെ പേരിലാണ് അയ്യരെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്.

മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തുമണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു

രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് അയ്യരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്ത്ത്. എന്നാല്‍ ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെ കോണ്‍ഗ്രസും ബിജെപിയും അയ്യര്‍ വിഷയത്തില്‍ ഇത്ര ഗൗരവത്തോടെ ഇടപപെടുന്നതിന്‍ ലക്ഷ്യം വോട്ട് തന്നെയാണ്. ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചണം അവസാനിക്കുന്ന ദിവസം മോദിക്കെതിരെ മണിശങ്കര്‍ അയ്യര്‍ നടത്തിയ പ്രസ്താവന ആയുദ്ധമാക്കി മോദി രംഗത്ത് വന്നരുന്നു.

 arunjaitly

അതിന് പിന്നാലെ അയ്യരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ രാഹുല്‍ ഗാന്ധി പരസ്യമായി രംഗത്ത് വന്നത് തന്തപരമായ നീക്കമായി വിലയിരുത്താം. എന്നാല്‍ അത്തരമൊരു മനസ്ഥിതി ഞങ്ങള്‍ക്കില്ലെന്നും ഡിസംബര്‍ ഒമ്പതിനും 14 നും നടക്കുന്ന വോട്ടെടുപ്പിലൂടെ കോണ്‍ഗ്രസുകാരോട് ജനങ്ങള്‍ മറുപടി പറയുമെന്നാണ് മണിശങ്കര്‍ അയ്യരുടെ പ്രസ്ഥാവനയ്‌ക്കെതരിെ മോദി പ്രതികരിച്ചത്.

മോദി തരം താഴ്ന്നവനെന്ന പരാമർശം; മണിശങ്കർ അയ്യർ മാപ്പ് പറയണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻമോദി തരം താഴ്ന്നവനെന്ന പരാമർശം; മണിശങ്കർ അയ്യർ മാപ്പ് പറയണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ

അയ്യരുടെ പ്രസ്ഥാവന ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ഉത്തമ ബോധ്യമുള്ളത് കൊണ്ട് തന്നെയാണ് രാഹുല്‍ ഗാന്ധിയടക്കം അയ്യര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് മോദിക്കെതിരെ നടത്തിയ ചായക്കടക്കാരന്‍ പരാമര്‍ശം ബിജെപി ആ തിരഞ്ഞെടുപ്പില്‍ വന്‍ രാഷ്ട്രീയ ആയുധമാക്കി എടുക്കുകയും ചെയ്തിരുന്നു.

English summary
mani shankar aiyar issue congress playing stategic suspension game says central minister arun jaitely. through twitter jailtely said the alligation against congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X