ഇലക്ഷനിൽ വിജയിക്കാൻ ചിലർ താന്ത്രിക കർമങ്ങൾ ചെയ്യുന്നു; കോൺഗ്രസിന് ശിവരാജ് സിംഗ് ചൗഹാന്റെ വിമർശനം
ഭോപ്പാൽ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാൻ ചിലർ താന്ത്രിക കർമങ്ങൾ ഉപയോഗിക്കുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. മധ്യപ്രദേശിൽ അടക്കം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പ്രതികരണം. താന്ത്രിക വിധി നടത്തുന്ന ഒരാൾ ഒരു ശ്മശാനത്തിൽ ഇരുന്ന്ന പൂജകൾ നടത്തുന്നതായി റിപ്പോർട്ടുകൾ കണ്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് കമൽ നാഥിന്റെ ചിത്രം മുന്നിൽ വച്ച് നാരങ്ങ, പൂക്കൾ മറ്റ് മന്ത്രവാദത്തിനാവശ്യമായ സാമഗ്രികൾ ഉപയോഗിച്ച് ദുർമന്ത്രവാദി ചടങ്ങുകൾ നടത്തുന്നതായാണ് കണ്ടത്. അതേ സമയം ഇത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ പരക്കുന്നുണ്ട്. കമൽ നാഥിനെ അടുത്ത മുഖ്യമന്തിയാക്കാനുള്ള ചടങ്ങുകളാണ് വീഡിയോയിൽ കാണിക്കുന്നതെന്ന് ഉജ്ജയിയിലെ ഒരു തന്ത്രി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ വിഷയവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മാധ്യമങ്ങളോടും സംസാരിച്ചു. ആരെങ്കിലും ദൈവാരാധനയിലോ ആത്മീയ ആചാരങ്ങളോ ഒക്കെ നടത്തുന്നുണ്ടെങ്കിൽ തന്നെ അത് പുണ്യമായ പ്രവർത്തികളായിരിക്കണം. ഇത്തരം നിഗൂഡമായ ആചാരങ്ങളിൽ ആളുകൾ പങ്കെടുക്കുന്നതും വിശ്വസിക്കുന്നതും കാണുമ്പോൾ അത്ഭുതമാണ് തോന്നുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
ഞങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവരാണ്. ഞങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ജനങ്ങളെ അറിയിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ചിലർ ഒരു ശ്മശാനത്തിൽ താന്ത്രിക കർമങ്ങൾ നടത്തുന്നു. ഇതാണോ ജനാധിപത്യം ? ജനാധിപത്യത്തിൽ പൊതുസമൂഹം ആരാധിക്കപ്പെടുകയാണ് ചെയ്യുന്നത്. ആളുകളുടെ വിശ്വാസം നേടിയെടുക്കുന്നതിനും അവരെ സേവിക്കുന്നതിനുമുള്ള മാർഗമാണ് ജനാധിപത്യമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വിമർശിച്ചു.
ഞങ്ങൾ ഞങ്ങൾക്ക് ചെയ്യാനുള്ള കർമങ്ങളൊക്കെ ചെയ്തു കഴിഞ്ഞു. അതിനു ശേഷം വോട്ട് തേടുന്നു. എന്നാൽ കോൺഗ്രസ് ശ്മശാനത്തിൽ ഇരുന്ന് താന്ത്രിക ക്രിയ ചെയ്യുന്നു. ഇങ്ങനെയുള്ള നടപടികൾ നിങ്ങളുടെ രാജ്യത്തെയോ സംസ്ഥാനത്തെയോ അവിടുത്തെ ജനങ്ങളേയോ സഹായിക്കുമോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ 17നാണ് മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായുള്ള പ്രചരണം ശക്തിപ്പെടുത്താനും കൂടുതൽ വോട്ട് തേടാനുമുള്ള തിരക്കിലാണ് രാഷ്ട്രീയ പാർട്ടികൾ.












Click it and Unblock the Notifications