• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉപതിരഞ്ഞെടുപ്പ്; യോഗിക്കെതിരെ കച്ചകെട്ടി പ്രിയങ്ക! കോൺഗ്രസ് തന്ത്രം ഇങ്ങനെ, പ്രതീക്ഷയോടെ പ്രതിപക്ഷം

ലഖ്നൗ; വരാനിരിക്കുന്ന യുപി നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ള പ്രകടന പത്രിക ഉൾപ്പെടെ തയ്യാറാക്കാൻ കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് 7 സമിതികൾക്ക് രൂപം നൽകിയത്. 3 നൂറ്റാണ്ടായി നിലം തൊടാൻ പോലും കഴിയാതിരുന്ന സംസ്ഥാനത്ത് വൻ തിരിച്ചുവരവ് സ്വപ്നം കണ്ടാണ് കോൺഗ്രസിന്റെ ഈ നീക്കങ്ങൾ.യുപിയുടെ ചുമതല ഏറ്റെടുത്ത എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് മറ്റൊരു പോരാട്ടം നടക്കും, 8 അസംബ്ലി മണ്ഡലങ്ങളിലെക്കുള്ള ഉപതിരഞ്ഞെടുപ്പ്. ഇതിൽ ആറ് സീറ്റുകളും ഭരണകക്ഷിയായ ബിജെപിയുടേതാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപുള്ള 'സെമിഫൈനലനലാണ്' തിരഞ്ഞെടുപ്പ് എന്നതിനാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ അണിയറിയിൽ പ്രചരണ പ്രവർത്തനങ്ങൾക്ക് വേഗം പകർന്ന് കഴിഞ്ഞു. പുതിയ വിവരങ്ങൾ ഇങ്ങനെ

നിർണായക തിരഞ്ഞെടുപ്പ്

നിർണായക തിരഞ്ഞെടുപ്പ്

സമാജ്വാദി പാർട്ടിയുടെ 2 സീറ്റുകളും ബിജെപിയുടെ ആറ് സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ലേങ്കിലും 2022 ലെ യുപി നിയമസഭ തിരഞ്ഞെടുപ്പിന് മുൻപുള്ള പോരാട്ടം ആയതിനാൽ പ്രതിപക്ഷത്തിനെ സംബന്ധിച്ച് ഇത് നിർണായകമാണ്, പ്രത്യേകിച്ച് കോൺഗ്രസിനേയും പ്രിയങ്ക ഗാന്ധിയേയും സംബന്ധിച്ച്.

ആദ്യ തിരഞ്ഞെടുപ്പ്

ആദ്യ തിരഞ്ഞെടുപ്പ്

സംസ്ഥാനത്തിന്റെ പൂർണ ഉത്തരവാദിത്തം പ്രിയങ്ക ഗാന്ധി ഏറ്റെടുത്തതിന് ശേഷം നടക്കാനിരിക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്താണ് പ്രിയങ്കയ്ക്ക് സംസ്ഥാനത്തിന്റെ ചുമതല ലഭിച്ചതെങ്കിലും കിഴക്കൻ യുപിയുടെ ഉത്തരവാദിത്തമേ അവർക്ക് നൽകിയിരുന്നുള്ളൂ. അതേസമയം തിരഞ്ഞെടുപ്പിൽ കെട്ടിഘോഷിക്കപ്പെട്ട പ്രിയങ്ക ഇഫക്ട് ഫലിച്ചില്ലെന്ന് മാത്രമല്ല കോൺഗ്രസിന് ആകെയുള്ള 2 സീറ്റിൽ ഒന്ന് നഷ്ടമാവുകയും ചെയ്തു.

കോൺഗ്രസിന് മുന്നേറാനായി

കോൺഗ്രസിന് മുന്നേറാനായി

എന്നാൽ പിന്നീട് പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറുന്ന പ്രിയങ്ക ഗാന്ധിയേയാണ് കണ്ടത്. പാർട്ടിയെ പുനരുജ്ജീവിപ്പിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ അവർ നടത്തി. തൊട്ട് പിന്നാലെ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാൻ സാധിച്ചില്ലേങ്കിലും കോൺഗ്രസിന് മണ്ഡലങ്ങളിൽ വോട്ട് ഉയർത്താൻ കഴിഞ്ഞു.

പൂർണചുമതല പ്രിയങ്കയ്ക്ക്

പൂർണചുമതല പ്രിയങ്കയ്ക്ക്

നിലവിൽ യുപിയുടെ പൂർണ ചുമതല പ്രിയങ്കയ്ക്കാണ്. യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പൗരത്വ വിഷയം, കൊവിഡ്, ലോക് ഡൗൺ , കുടിയേറ്റ തൊഴിലാളി പ്രശ്നങ്ങൾ, വർധിച്ച് വരുന്ന പീഡനങ്ങൾ എന്നീവിഷയങ്ങളിൽ പ്രിയങ്കയ്ക്ക് പ്രതിരോധം തീർക്കാൻ പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്.

പാർട്ടിക്ക് ഗുണകരം

പാർട്ടിക്ക് ഗുണകരം

പ്രിയങ്കയുടെ ഈ ശൈലികളെല്ലാം പാർട്ടിക്ക് ഗുണകരമാകുമെന്നാണ് വിലയിുത്തപ്പെടുന്നത്. ഇതേ ആവേശവും മുന്നേറ്റവും വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും നിലനിർത്താൻ സാധിച്ചാൽ കോൺഗ്രസിന് മുന്നേറാമെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു.അതിനിടെ തിരഞ്ഞെടുപ്പിന് തങ്ങൾ പൂർണസജ്ജമാണെന്ന് നേതാക്കൾ പ്രതികരിച്ചു.

കോൺഗ്രസിനെ നയിക്കുന്നത്

കോൺഗ്രസിനെ നയിക്കുന്നത്

പുനസംഘടിപ്പിക്കപ്പെട്ട ടീമാണ് ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്നത്. ഞങ്ങളുടെ കമ്മിറ്റികൾ തിരഞ്ഞെടുപ്പ് മോഡിലേക്ക് കടന്ന് കഴിഞ്ഞു. സർക്കാർ വീഴ്ചകളെ തുറന്നുകാണിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്,കോൺഗ്രസ് നേതാവ് സുരേന്ദ്ര രാജ്പുത് പറഞ്ഞു. മുൻ എം‌എൽ‌എമാർ കൊല്ലപ്പെടുന്നു. കുറ്റവാളികളോടൊപ്പം ഉദ്യോഗസ്ഥർ എങ്ങനെ നിൽക്കുന്നുവെന്ന് ഉന്നാവോ സംഭവത്തിൽ നിന്ന് വ്യക്തമായതാണ്. യോഗി ആദിത്യനാഥ് സർക്കാരിന്റെ രക്ഷാകർതൃത്വത്തിലാണ് എല്ലാം നടക്കുന്നത്, സുരേന്ദ്ര കൂട്ടിച്ചേർത്തു.

പ്രചരണം സോഷ്യൽ മീഡിയയിൽ

പ്രചരണം സോഷ്യൽ മീഡിയയിൽ

കർഷകർക്ക് അവരുടെ കുടിശ്ശിക ലഭിക്കുന്നില്ല, യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല. സർക്കാർ പൂർണ പരാജയമാണ്, ഈ വിഷയങ്ങളെല്ലാം ഉയർത്തിക്കാട്ടിയാകും തങ്ങള് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും സുരേന്ദ്ര വ്യക്തമാക്കി. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പെന്നത് കൊണ്ട് തന്നെ പൊടിപാറുന്ന പ്രചരണങ്ങൾക്കുള്ള സാധ്യത ഇവിടെ കുറവാണ്.

സോഷ്യൽ മീഡിയയിലും പ്രിയങ്ക

സോഷ്യൽ മീഡിയയിലും പ്രിയങ്ക

സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് പാർട്ടികൾ നടത്തുന്നത്. യോഗി ആദിത്യനാഥ് സർക്കാരിന്റെ ഭരണ വീഴ്ചകൾ ഉയർത്തിക്കാട്ടി സോഷ്യൽ മീഡിയയിൽ അഗ്രസീവായിട്ടുള്ള പ്രചരണങ്ങളാണ് കോൺഗ്രസ് നടത്തുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിരന്തരം ട്വിറ്ററിലൂടെ പ്രിയങ്ക ആഞ്ഞടിക്കാറുണ്ട്. പലപ്പോഴും ട്വിറ്റിലൂടെ പ്രിയങ്ക നടത്തുന്ന പ്രതികരണങ്ങൾ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്.

പ്രദേശിക തലത്തിലും

പ്രദേശിക തലത്തിലും

പ്രാദേശിക തലത്തിലിറങ്ങിയുള്ള പ്രവർത്തനങ്ങളും കോൺഗ്രസ് സജീവമാക്കിയിരിക്കുകയാണ്.സംസ്ഥാന അധ്യക്ഷൻ അജയ് ലല്ലുവിന്റെ നേതൃത്വത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്. അതേസമയം ബഹുജൻ സമാജ്വാദി പാർട്ടിയും സമാജ്വാദി പാർട്ടിയും സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചുള്ള പ്രചരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

ആത്മവിശ്വാസത്തിൽ ബിജെപി

ആത്മവിശ്വാസത്തിൽ ബിജെപി

അതിനിടെ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തങ്ങൾക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ വിജയ് ബഹദൂർ പഥക് പ്രതികരിച്ചു. ബിജെപി സർക്കാരും സംഘടനകളും കളത്തിലിറങ്ങി പ്രവർത്തിക്കുമ്പോൾ പ്രതിപക്ഷം ട്വിറ്ററിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്ന് പഥക് ആരോപിച്ചു.

അവരത് തുടരട്ടെ

അവരത് തുടരട്ടെ

വിമർശിക്കുകയെന്നതാണ് പ്രതിപക്ഷത്തിന്റെ ജോലി, അവർ അത് ചെയ്യുകയാണ്. പാവപ്പെട്ടവർക്കും കർഷകർക്കും പണം നൽകുന്നതും അവർക്ക് ഭക്ഷണം എത്തിക്കുന്നതുമെല്ലാംബിജെപി നേതൃത്വം ഇപ്പോളും തുടരുകയാണെന്നും പഥക് പഖഞ്ഞു.

cmsvideo
  Priyanka Gandhi Making New Waves In Congress | Oneindia Malayalam
  നിരന്തര സമ്പർക്കം

  നിരന്തര സമ്പർക്കം

  ഡിജിറ്റൽ മാധ്യമത്തിലൂടെ പ്രവർത്തകരുമായി നേതൃത്വം നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്, പൊതുജനങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് ഞങ്ങൾ ബോധവാൻമാരാണ്. ജനത്തിന് എന്താണ് ആവശ്യം എന്ന് മനസിലാക്കിയാണ് ഞങ്ങൾ മുന്നേറുന്നത്. ഉപതിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ തങ്ങൾ തുടങ്ങിയെന്നും പഥക് പറഞ്ഞു.

  ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി ഇരട്ടകരുത്ത്; 5 റാഫേൽ യുദ്ധ വിമാനങ്ങൾ സേനയ്ക്ക് സ്വന്തം

  ഇന്ത്യ-ചൈന സംഘർഷം; പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ? വിദേശ മന്ത്രിമാരുടെ നിർണായക ചർച്ച ഇന്ന്

  English summary
  Congress prepares for UP by poll; will priyanka magic work?,we are confidant says BJP
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X