കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ അഴിച്ച് പണിക്കൊരുങ്ങി കോണ്‍ഗ്രസ്; കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക കോര്‍ ഗ്രൂപ്പ്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ പിന്‍മാറ്റവും കോണ്‍ഗ്രസിന് വരുത്തിവെച്ച പരിക്ക് ചില്ലറയല്ല. സോണിയ ഗാന്ധി വീണ്ടും അധ്യക്ഷ സ്ഥാനം ഏറ്റെടുത്തെങ്കിലും ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയില്‍ സംഘടനെയെ ഏറെ കാലം മുന്നോട്ട് നയിക്കുന്നത് അവര്‍ക്ക് പ്രയാസമാകും.

ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ദേശീയ തലത്തില്‍ വന്‍ അഴിച്ച് പണിക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. മൂന്ന് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് പിന്നാലെയാകും ചില അറ്റകൈ നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചേക്കുകയെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 കുത്തഴിഞ്ഞ് സംഘടന

കുത്തഴിഞ്ഞ് സംഘടന

ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെച്ച് ഒഴിഞ്ഞതോടെ നിരവധി യുവ നേതാക്കള്‍ രാഹുലിന്‍റെ പാത പിന്തുടര്‍ന്ന് പദവികള്‍ രാജിവെച്ചിരുന്നു. ഇവയില്‍ പലതും ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. പാര്‍ട്ടിയുടെ പ്രധാന പദവികളില്‍ തുടരുന്ന യുവനേതാക്കളാകട്ടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തുന്നുണ്ട്.

 നിര്‍ണായക നടപടികള്‍

നിര്‍ണായക നടപടികള്‍

ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി ചുമതലയേറ്റെങ്കിലും ഇവര്‍ക്ക് കാര്യങ്ങളെല്ലാം പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്ര, ഹരിയാന ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ തൊട്ട് പിന്നാലെ ചില നിര്‍ണായക മാറ്റങ്ങള്‍ കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്ന സൂചനയാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്നത്.

 കോര്‍ ഗ്രൂപ്പുകള്‍

കോര്‍ ഗ്രൂപ്പുകള്‍

സംഘടന തകര്‍ച്ചയുടെ വക്കിലേക്ക് കൂപ്പ് കുത്തുമ്പോഴും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. ഇതോടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ യുവനേതാക്കള്‍ക്കൊപ്പം മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടി പ്രാതിനിധ്യമുള്ള കോര്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കണമെന്ന ആവശ്യമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്.

 റിപ്പോര്‍ട്ട് സമര്‍പ്പിക്കും

റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിനായി ഇത്തരം നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു സമ്പൂര്‍ണ റിപ്പോര്‍ട്ട് ഉടന്‍ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇത് സംബന്ധിച്ച് അന്തിമ തിരുമാനം കൈക്കൊണ്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

 കേരളത്തില്‍ ഇല്ല

കേരളത്തില്‍ ഇല്ല

പുനസംഘടനയുണ്ടാകുമെന്ന സൂചനയാണ് കെസി വേണുഗോപാല്‍ നല്‍കുന്നത്. അതേസമയം തിരഞ്ഞെടുപ്പിന് മുന്‍പ് തിടുക്കപ്പെട്ടുള്ള നടപടികള്‍ ഒന്നും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തില്‍ കാര്യമായ പുനസംഘട ഉണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 പരിഗണിക്കുമോ?

പരിഗണിക്കുമോ?

ലോക്സഭ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ അവസരം ഇല്ലാതായതോടെ ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ പദവികള്‍ വേണെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസ് സംഘടനയെ സമീപിച്ചിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമാണ് അദ്ദേഹം സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പരിഗണിക്കുമോയെന്നതും വ്യക്തമല്ല.

വോട്ട് അഡ്ജസറ്റ്മെന്‍റ് ഡീല്‍ കെ സുരേന്ദ്രന്‍റെ അടുത്തയാളും പിണറായിയും തമ്മില്‍, ഗുരുതര ആരോപണംവോട്ട് അഡ്ജസറ്റ്മെന്‍റ് ഡീല്‍ കെ സുരേന്ദ്രന്‍റെ അടുത്തയാളും പിണറായിയും തമ്മില്‍, ഗുരുതര ആരോപണം

2 മണ്ഡലങ്ങളില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിക്കും; തെളിവ് ഉണ്ടെന്ന്, ഗുരുതര ആരോപണം2 മണ്ഡലങ്ങളില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിക്കും; തെളിവ് ഉണ്ടെന്ന്, ഗുരുതര ആരോപണം

എല്‍ഡിഎഫിന് കനത്ത തിരിച്ചടി; മഞ്ചേശ്വരത്ത് എപി സുന്നി വിഭാഗത്തിന്‍റെ പിന്തുണ യുഡിഎഫിന്?<br>എല്‍ഡിഎഫിന് കനത്ത തിരിച്ചടി; മഞ്ചേശ്വരത്ത് എപി സുന്നി വിഭാഗത്തിന്‍റെ പിന്തുണ യുഡിഎഫിന്?

English summary
Congress prepares new report to revamp party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X