കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയുടെ കോട്ട കമൽനാഥ് പൊളിക്കും, 18 മുതൽ 20 സീറ്റുകൾ വരെ! മധ്യപ്രദേശിൽ ഔട്ടായി ചൗഹാന്‍!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് സംസ്ഥാനത്ത് കരുത്ത് തെളിയിക്കാനുളള അവസരമാണ്. പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിയ ജ്യോതിരാദിത്യ സിന്ധ്യയേയും കൂട്ടരേയും ഒരു പാഠം പഠിപ്പിക്കുക കൂടി വേണം കോണ്‍ഗ്രസിന്.

15 വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശ് ബിജെപിയില്‍ നിന്നും പിടിച്ചെടുത്ത കമല്‍നാഥില്‍ തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കമല്‍നാഥിന് വ്യക്തമായ പദ്ധതികളുണ്ട്. അത് പോലെ തന്നെ വെല്ലുവിളികളും. വിശദാംശങ്ങള്‍ ഇങ്ങനെ..

സിന്ധ്യ കാല് വാരി

സിന്ധ്യ കാല് വാരി

മൂന്ന് തവണ തുടര്‍ച്ചയായി മധ്യപ്രദേശ് ഭരിച്ച് കൊണ്ടിരിക്കുകയായിരുന്ന ശിവരാജ് സിംഗ് ചൗഹാനെ ആണ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തറപറ്റിച്ചത്. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യ കാല് വാരിയതോടെ സര്‍ക്കാര്‍ താഴെ വീണു. 24 സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ മാത്രമല്ല സിന്ധ്യയെ കൂടിയാണ് കോണ്‍ഗ്രസിന് തോല്‍പ്പിക്കാനുളളത്.

ചിത്രത്തിലില്ലാതെ ചൗഹാന്‍

ചിത്രത്തിലില്ലാതെ ചൗഹാന്‍

മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന പോരില്‍ ശിവരാജ് സിംഗ് ചൗഹാനും കമല്‍നാഥും തമ്മിലല്ല പോരാട്ടം. മറിച്ച് സിന്ധ്യയും കമല്‍നാഥും തമ്മില്‍. 18 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ചൗഹാന്‍ തിരഞ്ഞെടുപ്പ് ചിത്രത്തിന്റെ മുന്‍നിരയില്‍ ഇല്ലാത്തത്. സിന്ധ്യയുടെ കോട്ടയായ ഗ്വാളിയോറില്‍ പുതിയ ഭാരവാഹികളെ നിയോഗിച്ച് കമല്‍നാഥ് കളി തുടങ്ങിക്കഴിഞ്ഞു.

23ഉം കോൺഗ്രസ് സീറ്റുകൾ

23ഉം കോൺഗ്രസ് സീറ്റുകൾ

മാത്രമല്ല സിന്ധ്യയോട് ചായ്വുളള നേതാക്കളെ കോണ്‍ഗ്രസില്‍ നിന്ന് തിരഞ്ഞ് പിടിച്ച് പുറത്താക്കുകയും ചെയ്യുന്നുണ്ട് കമല്‍നാഥ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 24 സീറ്റുകളില്‍ 22 എണ്ണം കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ച കണക്കില്‍ ഉളളതാണ്. ബാക്കിയുളള രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ്, ബിജെപി എംഎല്‍എമാര്‍ മരണപ്പെട്ടു.

18 മുതല്‍ 20 സീറ്റുകള്‍ വരെ

18 മുതല്‍ 20 സീറ്റുകള്‍ വരെ

ആകെയുളള 24 സീറ്റുകളില്‍ 23 എണ്ണവും കോണ്‍ഗ്രസ് വിജയിച്ച സീറ്റുകളാണ്. ഇവയില്‍ ബിജെപി മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസില്‍ നിന്നും എത്തിയ 22 എംഎല്‍എമാരെയാണ്. കമല്‍നാഥ് വിജയം ലക്ഷ്യം വെക്കുന്നത് 18 മുതല്‍ 20 സീറ്റുകള്‍ വരെയാണ്. ഗ്വോളിയാര്‍-ചമ്പല്‍ മേഖലയില്‍ ഉളള 15 സീറ്റുകള്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ പ്രധാന നീക്കങ്ങളെല്ലാം തന്നെ.

 പലര്‍ക്കും താല്‍പര്യക്കുറവ്

പലര്‍ക്കും താല്‍പര്യക്കുറവ്

സിന്ധ്യയുടെ മേഖലയാണ് ഗ്വോളിയോര്‍-ചമ്പല്‍. ഇവിടെ ഉളള ബിജെപി നേതാക്കള്‍ നേരത്തെ സിന്ധ്യയ്ക്ക് എതിരെ നിന്നവരാണ്. ഇപ്പോള്‍ സിന്ധ്യയ്ക്ക് ജയ് വിളിക്കാന്‍ ഇവരില്‍ പലര്‍ക്കും താല്‍പര്യക്കുറവുണ്ട്. സിന്ധ്യയ്ക്കും കോണ്‍ഗ്രസില്‍ നിന്ന് വന്ന മറ്റുളളവര്‍ക്കും വേണ്ടി പ്രചാരണം നടത്തില്ല എന്ന് ഈ നേതാക്കള്‍ ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.

കോട്ടയില്‍ വിളളലുണ്ടാക്കാന്‍

കോട്ടയില്‍ വിളളലുണ്ടാക്കാന്‍

ഈ സാഹചര്യമാണ് കോണ്‍ഗ്രസ് മുതലാക്കാന്‍ ശ്രമിക്കുന്നത്. ഈ നേതാക്കളെ ഉപയോഗപ്പെടുത്തി സിന്ധ്യയുടെ കോട്ടയില്‍ വിളളലുണ്ടാക്കാന്‍ സാധിക്കുമോ എന്നതാണ് കോണ്‍ഗ്രസ് ഉറ്റ് നോക്കുന്നത്. ഇത് അറിയുന്ന ബിജെപിയും ജാഗ്രതയിലാണ്. ഗ്വാളിയോര്‍- ചമ്പല്‍ മേഖലയിലെ നേതാക്കളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ നിരന്തരമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്.

മന്ത്രിസഭാ വികസനവും ബിജെപിക്ക് വെല്ലുവിളി

മന്ത്രിസഭാ വികസനവും ബിജെപിക്ക് വെല്ലുവിളി

സിന്ധ്യയെ കുറിച്ച് സിന്ധ്യ അനുകൂല നേതാക്കളെ കുറിച്ചും നിരന്തരമായ പരാതിയാണ് ബിജെപി നേതാക്കള്‍ നേതൃത്വത്തിന് മുന്നില്‍ ഉയര്‍ത്തുന്നത്. ഇത് കൂടാതെ മന്ത്രിസഭാ വികസനവും ബിജെപിക്ക് വെല്ലുവിളിയാണ്. സിന്ധ്യ അനുകൂലികളെ മന്ത്രിയാക്കുമ്പോള്‍ ബിജെപിയിലെ മന്ത്രിക്കസേര മോഹികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നുളള ആശങ്കയിലാണ് പാര്‍ട്ടി.

ഈ ഉപതിരഞ്ഞെടുപ്പ് ജയിച്ചേ മതിയാകൂ

ഈ ഉപതിരഞ്ഞെടുപ്പ് ജയിച്ചേ മതിയാകൂ

ഈ സാഹചര്യങ്ങളെല്ലാം കമല്‍നാഥും കോണ്‍ഗ്രസും സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് പടരുന്നതും കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനെതിരെ ഉളള ആയുധമായി ഉപയോഗിക്കുന്നുണ്ട്. എന്ത് വില കൊടുത്തും കമല്‍നാഥിനും കൂട്ടര്‍ക്കും ഈ ഉപതിരഞ്ഞെടുപ്പ് ജയിച്ചേ മതിയാകൂ. സിന്ധ്യ കാരണമുണ്ടായ നാണക്കേടിന് തിരിച്ചടി കൊടുക്കണം എന്ന വികാരമാണ് സംസ്ഥാനത്തെ പാര്‍ട്ടി അണികള്‍ക്കുമുളളത്.

ദിഗ്വിജയ് സിംഗിനെ ഒതുക്കാൻ കമൽനാഥ്! കോൺഗ്രസ് കൈപ്പിടിയിൽ! ബംഗ്ലാവിൽ നിർണായക യോഗം!ദിഗ്വിജയ് സിംഗിനെ ഒതുക്കാൻ കമൽനാഥ്! കോൺഗ്രസ് കൈപ്പിടിയിൽ! ബംഗ്ലാവിൽ നിർണായക യോഗം!

സൂരജ് കൊണ്ടുവന്ന വലിയ ബാഗിൽ മൂർഖനോ? യൂട്യൂബിൽ പാമ്പുകളെ തിരഞ്ഞു! ആ രാത്രി ഉത്രയ്ക്ക് സംഭവിച്ചത്! സൂരജ് കൊണ്ടുവന്ന വലിയ ബാഗിൽ മൂർഖനോ? യൂട്യൂബിൽ പാമ്പുകളെ തിരഞ്ഞു! ആ രാത്രി ഉത്രയ്ക്ക് സംഭവിച്ചത്!

English summary
Congress preparing for Madhya Pradesh By polls under Kamal Nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X