കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരുക്ക് അഴിയാതെ കോൺഗ്രസ്; അധ്യക്ഷ സ്ഥാനത്തേക്ക് ദിഗ്‍വിജയ സിം​ഗും? മത്സരിച്ചേക്കുമെന്ന് സൂചന

Google Oneindia Malayalam News

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നൽകി മുതിർന്ന നേതാവ് ദിഗ്‍വിജയ സിംഗ്. ഈ മാസം 30ന് അദ്ദേഹം നാമനിർദ്ദേശ പത്രിക നൽകുമെന്നാണ് വിവരം. ഇന്ന് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചെത്തും.

രാജസ്ഥാൻ പ്രതിസന്ധിക്ക് പിന്നാലെ അശോക് ഗെലോട്ടിനോട് നേത്യത്വത്തിന് താൽപര്യം കുറഞ്ഞതോടെയാണ് പുതിയ പേരുകൾ ഉയർന്ന് തുടങ്ങിയത്. ദിഗ്‍വിജയ സിംഗിനൊപ്പം മല്ലികാർജുൻ ഖാർ​ഗെ, കെ സി വേണു​ഗോപാൽ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് പരി​ഗണിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

1

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ഇന്ന് രാത്രി ഡൽഹിയിലെത്തുമെന്നും രണ്ട് ദിവസത്തിനകം നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കായി കേരളത്തിലെത്തിയ സിംഗ്, ഇക്കാര്യം ഗാന്ധിമാരുമായി ചർച്ച ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. നേരത്തെ മത്സരിക്കുമെന്ന സൂചന എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ദിഗ്‍വിജയ സിംഗ് പ്രകടമാക്കിയിരുന്നു

വാപ്പയുടെ തോളില്‍ ഇരുന്ന് രാഹുല്‍ജി എന്ന് കുട്ടി..വിളി കേട്ട രാഹുല്‍ ചെയ്തതോ!! വൈറല്‍വാപ്പയുടെ തോളില്‍ ഇരുന്ന് രാഹുല്‍ജി എന്ന് കുട്ടി..വിളി കേട്ട രാഹുല്‍ ചെയ്തതോ!! വൈറല്‍

2

'അശോക് ഗെലോട്ടാണോ ശശി തരൂർ ആണോ?' എന്ന ചോദ്യത്തിന് മറുപടിയായാണ് താനും മത്സരിച്ചേക്കുമെന്ന് ദിഗ്‍വിജയ സിംഗ് പ്രതികരിച്ചത്. 'നമുക്ക് കാണാം. മത്സരിക്കാനുള്ള സാധ്യത ഞാനും എഴുതിത്തള്ളുന്നില്ല. എന്തുകൊണ്ട് നിങ്ങൾ എന്നെ പുറത്തുനിർത്താൻ ആഗ്രഹിക്കുന്നു? എല്ലാവർക്കും മത്സരിക്കാനുള്ള അവകാശമുണ്ട്. 30-ാം തീയതി വൈകീട്ട് നിങ്ങൾക്ക് അതിന്റെ ഉത്തരം കിട്ടും' -എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ദിഗ്‍വിജയ സിങ് പറഞ്ഞു.

3

അതേസമയം അധ്യക്ഷസ്ഥാനത്തേക്ക് ശശിതരൂർ മത്സരിക്കുമെന്ന് ഉറപ്പായി. അശോക് ഗെഹ്ലോട്ടിനും ശശി തരൂരിനുമൊപ്പം ദിഗ്‍വിജയ സിംഗും രംഗത്തെത്തിയാൽ മത്സരം കടുത്തതാവും.രാജസ്ഥാനിലെ വിമതനീക്കമാണ് ​ഗെലോട്ടിന് തിരിച്ചടിയായത്. ഒരാൾക്ക് ഒരു പദവി'എന്നത് രാജസ്ഥാനിലെ ഉദയ്പൂരിൽ ഈയിടെ നടന്ന നേതൃയോഗത്തിൽ തീരുമാനമായെങ്കിലും 'തനിക്ക് ഒന്നല്ല, മൂന്നു പദവികൾ കൈകാര്യം ചെയ്യാൻ കഴിയും'എന്ന് ബുധനാഴ്ച ഗെഹ്ലോട്ട് പ്രസ്താവിച്ചിരുന്നു.

അച്ഛനെ കടത്തിവെട്ടുമോ മകൻ; മിന്നും നേട്ടവുമായി ആകാശ് അംബാനിഅച്ഛനെ കടത്തിവെട്ടുമോ മകൻ; മിന്നും നേട്ടവുമായി ആകാശ് അംബാനി

4

ഇരട്ട പദവിക്കായി വാദിച്ചതും പിന്നാലെ സച്ചിനെ മുഖ്യ മന്ത്രിയാക്കുന്നതിനെതിരെ ഉയർന്ന കലാപവുമെല്ലാം ഗെലോട്ടിലുള്ള ഹൈക്കമാൻഡിന്റെ വിശ്വാസത്തിന് ഇടിവ് വരുത്തിയിട്ടുണ്ട്. ചർച്ചകൾക്കായി മുതിർന്ന നേതാവ് എകെ ആൻറണിയും ഹൈക്കമാൻഡിന്റെ നിർദേശ പ്രകാരം ഡൽഹിയിലെത്തിയിരുന്നു. രാജസ്ഥാനിൽ പ്രതിസന്ധികൾക്ക് പിന്നാലെ ഗലോട്ടും ഡൽഹിയിൽ എത്തിയിരുന്നു.

5

ഗെലോട്ടിനെ കാണാൻ സോണിയ ഗാന്ധി ഇനിയും സമയം അനുവദിച്ചിട്ടില്ല എന്നാണ് സൂചന. ഉച്ചയ്ക്ക് മന്ത്രിമാരുമായി ഗെലോട്ട് ചർച്ച നടത്തിയിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഹൈക്കമാന്‍റ് നീക്കത്തിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ അടുത്ത നടപടികള്‍ ആലോചിക്കുകയാണ് ഹൈക്കമാന്‍റ് എന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ദിഗ്‍വിജയ സിംഗിന്റെ പേരും ഉയർന്ന് കേൾക്കുന്നത്.

6

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുകയാണ്. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്. പിന്നാലെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി വീണ്ടും പാര്‍ട്ടിയുടെ അധികാരം ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ ജി-23 നേതാക്കളുടെ തുറന്ന കലാപത്തെത്തുടര്‍ന്ന് 2020 ഓഗസ്റ്റില്‍ രാജിവയ്ക്കാന്‍ സോണിയ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും താല്‍ക്കാലികമായി തുടരാന്‍ പ്രവര്‍ത്തക സമിതി നിര്‍ദ്ദേശിക്കുകയായിരുന്നു.

ബിഹാറില്‍ ബിജെപി നിലംതൊടില്ല: ഒരു സീറ്റെങ്കിലും നേടിയാല്‍ അത്ഭുതം, 40 സീറ്റും പിടിക്കുമെന്ന് ആർജെഡിബിഹാറില്‍ ബിജെപി നിലംതൊടില്ല: ഒരു സീറ്റെങ്കിലും നേടിയാല്‍ അത്ഭുതം, 40 സീറ്റും പിടിക്കുമെന്ന് ആർജെഡി

English summary
congress president election senior congress leader digvijay singh may file the nomination within two days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X