കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി കോണ്‍ഗ്രസിന് കീറാമുട്ടിയാകും! രാഹുലിനെ തുരത്താന്‍ സ്മൃതി ഇറാനി! നിര്‍ണായകം

  • By Aami Madhu
Google Oneindia Malayalam News

ഹിന്ദി ഹൃദയഭൂമിയില്‍ അടക്കം വിജയം കൊയ്തതോടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായിരിക്കും കാര്യങ്ങള്‍ ​​എന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍. വിശാല പ്രതിപക്ഷ ഐക്യം ശക്തമാക്കി ബിജെപിയെ നേരിടാമെന്നും കോണ്‍ഗ്രസ് സ്വപ്നം കണ്ടു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

എസ്പിയും ബിഎസ്പിയുമായി സഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമം അമ്പേ പാളി. സഖ്യം സാധ്യമായില്ലെന്ന് മാത്രമല്ല ബിജെപിയെക്കാള്‍ വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസിന് സഖ്യം തീര്‍ത്തിരിക്കുന്നത്. മാത്രമല്ല മണ്ഡലമായ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇത്തവണ കനത്ത മത്സരമായിരിക്കും നേരിടേണ്ടി വരികയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 വെറും രണ്ട് സീറ്റ്

വെറും രണ്ട് സീറ്റ്

80 സീറ്റുകള്‍ ഉള്ള ഉത്തര്‍പ്രദേശ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗം ആഞ്ഞടിച്ചപ്പോള്‍ 73 സീറ്റുകളാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് അഞ്ച് സീറ്റില്‍ ഒതുങ്ങി. നിര്‍ണായക ശക്തിയായ എസ്പിക്ക് ലഭിച്ചത് വെറും രണ്ട് സീറ്റായിരുന്നു.

 എസ്പി-ബിഎസ്പി സഖ്യം

എസ്പി-ബിഎസ്പി സഖ്യം

ഹിന്ദി ഹൃദയഭൂമിയില്‍ അടക്കം വിജയം കൊയ്തതോടെ ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാണ് കാര്യങ്ങള്‍ ​​എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. അതേസമയം യുപിയില്‍ ഈ വിജയം ആവര്‍ത്തിക്കണമെങ്കില്‍ എസ്പിയും ബിഎസ്പിയും ചേര്‍ന്നുള്ള സഖ്യത്തിലൂടെ മാത്രമേ ഇത് സാധിക്കൂവെന്ന് കോണ്‍ഗ്രസ് കണക്കാക്കിയിരുന്നു.

 കോണ്‍ഗ്രസ് പുറത്ത്

കോണ്‍ഗ്രസ് പുറത്ത്

എന്നാല്‍ മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളും സീറ്റ് വിഭജനവും ഇരുപാര്‍ട്ടികളിലും നിന്നും കോണ്‍ഗ്രസിനെ അകറ്റി. അതിനാല്‍ തങ്ങള്‍ക്ക് വ്യക്തമായ ആധിപത്യമുള്ള യുപിയില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടതില്ലെന്ന് ഇരുപാര്‍ട്ടികളും നിലപാടെടുത്ത് കഴിഞ്ഞു.സീറ്റ് വിഭജന ചര്‍ച്ചകളും പൂര്‍ത്തിയായി.

 അടുക്കാതെ സഖ്യം

അടുക്കാതെ സഖ്യം

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും എസ്പി-ബിഎസ്പി നേതൃത്വത്തിന് വഴങ്ങാന്‍ കോണ്‍ഗ്രസ് ഒരുക്കമായിരുന്നില്ല. അതുകൊണ്ട് തന്നെ എന്തൊക്കെ സംഭവിച്ചാലും രണ്ട് സീറ്റിനപ്പുറത്തേക്ക് യുപിയില്‍ കോണ്‍ഗ്രസിന് നല്‍കാന്‍ സഖ്യം തയ്യാറായേക്കില്ല

 കോണ്‍ഗ്രസിന് ക്ഷീണം

കോണ്‍ഗ്രസിന് ക്ഷീണം

അതേസമയം പുതുസഖ്യം കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. യുപിയില്‍ നിലവില്‍ രണ്ട് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ഉള്ളത്. അതുകൊണ്ട് തന്നെ തനിച്ച് മത്സരിക്കുന്നത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കും.ഇത് മാത്രമല്ല അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ പ്രചരണമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തുന്നത്.

 ഒന്നും ചെയ്തില്ല

ഒന്നും ചെയ്തില്ല

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുലിനോട് ഏറ്റുമുട്ടി സ്മൃതി പരാജയപ്പെട്ടിരുന്നു.തോല്‍വി രുചിച്ചെങ്കിലും അമേഠിയില്‍ ശക്തമായ ഇടപെടലാണ് സ്മൃതി ഇറാനി നടത്തുന്നത്. അമേഠിയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രചരണ പരിപാടികള്‍ കൊഴുക്കുന്നുണ്ട്.

 രാഹുലിനെതിരെ

രാഹുലിനെതിരെ

രാഹുല്‍ ഗാന്ധി മണ്ഡലത്തിന് ആവശ്യമായ നടപടികള്‍ കൈകൊള്ളുന്നില്ലെന്ന് ആവര്‍ത്തിക്കുകയാണ് സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതുള്‍പ്പെടെയുള്ളവരുടെ മണ്ഡലങ്ങള്‍ ചൂണ്ടിക്കാണ്ടിയാണ് ഗാന്ധികുടുംബത്തിന് എതിരായ സ്മൃതിയുടെ പ്രചരണം.

പരാജയപ്പെടുത്തിയത്

പരാജയപ്പെടുത്തിയത്

ഒരു ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയെ കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത്.കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും സ്മൃതി ഇറാനിയായിരിക്കും മത്സരിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ബ്രാഹ്മണ വോട്ടുകള്‍

ബ്രാഹ്മണ വോട്ടുകള്‍

അതേസമയം മണ്ഡലത്തിലെ ബ്രാഹ്മണ വോട്ടുകള്‍ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മണ്ഡലത്തില്‍ കൂടുതലും ബ്രാഹ്മണ വിഭാഗമാണ്. ഇതുവരെ കോണ്‍ഗ്രസിനെ പിന്തുണച്ച പാരമ്പര്യമേ സമുദായത്തിന് ഉള്ളൂ. ഇതാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്.

മത്സരിപ്പിച്ചേക്കും

മത്സരിപ്പിച്ചേക്കും

ആകെയുള്ള സീറ്റുകളില്‍ 35 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് എസ്പി-ബിഎസ്പി തിരുമാനം. അതേസമം അമേഠിയിലും റായ്ബറേലിയും തങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നാണ് സഖ്യം ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ വരും ദിവസങ്ങളില്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചേക്കാനുള്ള സാധ്യത ഉണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

English summary
Congress president to face serious challenge not only from the BJP but also from SP and BSP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X