പുതിയ പാര്‍ലമെന്റിലെ ചടങ്ങില്‍ ഖാര്‍ഗെ പങ്കെടുത്തില്ല, വളരെ വൈകി ക്ഷണിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍
ഹൈദരാബാദ്: പുതിയ പാര്‍ലമെന്റിലെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്തില്ല. തന്നെ വളരെ വൈകിയാണ് വിളിച്ചതെന്നും, കടുത്ത നിരാശയുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. രാജ്യസഭാ സെക്രട്ടറി ജനറല്‍ പിസി മോദിക്ക് അദ്ദേഹം കത്തെഴുതിയിരുന്നു. സെപ്റ്റംബര്‍ 15ന് വളരെ വൈകിയാണ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചതെന്ന് കത്തില്‍ ഖാര്‍ഗെ പറയുന്നു.
കടുത്ത നിരാശയോടെയാണ് ഈ കത്തെഴുതുന്നത്. വളരെധികം നിരാശയോടെയാണ് ഈ കത്തെഴുത്തുന്നത്. ഇന്ന് നടക്കുന്ന പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതും വളരെ തന്നെ ക്ഷണിച്ചതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസിന്റെ പുതിയ വര്‍ക്കിംഗ് കമ്മിറ്റിയുടെ യോഗം സെപ്റ്റംബര്‍ 16, 17 തിയതികളിലായി ഹൈദരാബാദില്‍ നടക്കുന്നുണ്ട്.

നേരത്തെ തന്നെ തീരുമാനിച്ച് ഉറപ്പിച്ചതാണ് ഈ പരിപാടികള്‍. അതില്‍ പങ്കെടുക്കാനായി താന്‍ ഹൈദരാബാദിലാണ് ഉള്ളത്. സെപ്റ്റംബര്‍ 17ന് വൈകി മാത്രമേ താന്‍ ഡല്‍ഹിയില്‍ തിരിച്ചെത്തൂ എന്നും ഖാര്‍ഗെ പറഞ്ഞു. ഞായറാഴ്ച്ച രാവിലെ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അതുകൊണ്ട് സാധ്യമല്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി.
അതേസമയം രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധന്‍കര്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പതാക ഇന്ന് രാവിലെ ഉയര്‍ത്തി. നാളെയാണ് അഞ്ച് ദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത്.












Click it and Unblock the Notifications