കോണ്‍ഗ്രസില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് അവസാനിച്ചു; ശശി തരൂര്‍ തോല്‍വി ഉറപ്പിച്ചോ?
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് അവസാനിച്ചു. ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും. 95.66 ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മുന്‍തൂക്കമുണ്ടെന്നാണ് സൂചന. അതേസമയം തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തൂത്തുവാരുമോ എന്ന് തനിക്ക് ഇപ്പോള്‍ പറയാനാവില്ല, ബുധനാഴ്ച്ച ഫലം വരുമ്പോള്‍ അതറിയാമെന്നും ഖാര്‍ഗെ വ്യക്തമാക്കി. ഇപ്പോള്‍ അത് പ്രവചിക്കാനാവില്ല.

ഞാന്‍ ഇപ്പോഴേ ജയിച്ചുവെന്ന് പറഞ്ഞാല്‍, എനിക്ക് അഹങ്കാരമുണ്ടെന്ന് പലരും കരുതുമെന്നും ഖാര്‍ഗെ പറഞ്ഞു. അതേസമയം താന്‍ ആത്മവിശ്വാസത്തിലാണ് ശശി തരൂര്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ കൈയ്യിലാണ് കോണ്‍ഗ്രസിന്റെ ഭാവി. അതേസമയം എതിര്‍ സ്ഥാനാര്‍ഥിയെയാണ് നേതാക്കളും, നേതൃത്വവും പിന്തുണയ്ക്കുന്നതെന്നും തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications