കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി അമേത്തിയെ കൈയ്യൊഴിയുന്നു.... ഗ്രൗണ്ട് റിപ്പോര്‍ട്ട് ബിജെപിക്ക് അനുകൂലം!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദീര്‍ഘകാലമായി മത്സരിച്ചുവരുന്ന അമേത്തി ലോക്‌സഭാ മണ്ഡലത്തില്‍ ഇനി മത്സരിക്കില്ല. അദ്ദേഹം മണ്ഡലം മാറാന്‍ തീരുമാനിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരമാണ് രാഹുലിന്റെ മാറ്റം. അതേസമയം യുപിയില്‍ അദ്ദേഹത്തിനുള്ള സ്വാധീനം കുറഞ്ഞ് വരുന്നെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടുണ്ട്. അമേത്തിയിലാണ് ഈ പ്രതിസന്ധിയുള്ളത്. ഇവിടെ സ്മൃതി ഇറാനി ശക്തമായ സ്ഥാനാര്‍ത്ഥിയാണ്.

ഈ സാഹചര്യത്തില്‍ വമ്പന്‍ ഭൂരിപക്ഷം നേടുന്നത് കുറയും. അത് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ രാഹുലിന്റെ സാധ്യതകള്‍ അടയ്ക്കും. ഇതൊഴിവാക്കാനാണ് അദ്ദേഹം മറ്റ് മണ്ഡലങ്ങളിലേക്ക് മാറുന്നത്. മൂന്ന് മണ്ഡലങ്ങളിലാണ് ഇത്തവണ രാഹുല്‍ മത്സരിക്കുക. നരേന്ദ്ര മോദി നേരത്തെ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച് ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യം കോണ്‍ഗ്രസിനും ഉണ്ടാക്കി കൊടുക്കുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

കളം മാറ്റുന്നു

കളം മാറ്റുന്നു

അമേത്തി കാലങ്ങളായി കോണ്‍ഗ്രസിന്റെ കരുത്തുറ്റ കോട്ടയാണ്. സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും ഇവിടെ നിന്ന് വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചവരാണ്. ഒരിക്കല്‍ സോണിയാ ഗാന്ധിയും ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. 2004 മുതല്‍ രാഹുല്‍ ഗാന്ധി ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്. 2009, 2014 എന്നീ വര്‍ഷങ്ങളില്‍ രാഹുല്‍ ഇവിടെ വിജയിച്ചിരുന്നു. കഴിഞ്ഞ തവണ ഭൂരിപക്ഷം കാര്യമായി തന്നെ കുറഞ്ഞിരുന്നു. ഇക്കാരണം കൊണ്ടാണ് മണ്ഡലം മാറാന്‍ രാഹുല്‍ തയ്യാറെടുക്കുന്നത്.

മഹാരാഷ്ട്രയില്‍ മത്സരിക്കും

മഹാരാഷ്ട്രയില്‍ മത്സരിക്കും

കോണ്‍ഗ്രസിന്റെ കോട്ടയായ അമേത്തിയില്‍ ഇത്തവണ തിരിച്ചടിയുണ്ടാവുമെന്ന ഭയത്തിലാണ് രാഹുല്‍ മണ്ഡലം മാറുന്നത്. മഹാരാഷ്ട്രയിലെ നന്ദേഡില്‍ നിന്നാണ് രാഹുല്‍ മത്സരിക്കാനൊരുങ്ങുന്നത്. നന്ദേഡ് പരമ്പരാഗതമായി രാഹുലിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ്. ഇവിടെ വമ്പന്‍ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കാനാവുമെന്ന് കോണ്‍ഗ്രസിന് ഉറപ്പാണ്. അതേസമയം മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യം ഉള്ളതിനാല്‍, രാഹുല്‍ മത്സരിക്കുന്നത് മഹാരാഷ്ട്രയിലെ മൊത്തം ഫലത്തെയും സ്വാധീനിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

മൂന്നിടത്ത് മത്സരിക്കും

മൂന്നിടത്ത് മത്സരിക്കും

രാഹുല്‍ മൂന്നിടത്ത് മത്സരിക്കാനാണ് തയ്യാറെടുക്കുന്നത്. സാധാരണ പ്രധാനമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നവര്‍ രണ്ടോ അതില്‍ അധികമോ മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാറുണ്ട്. ഇതേ രീതി തന്നെയാണ് രാഹുലും പിന്തുടരുന്നത്. അതേസമയം എത്ര ശക്തനായ എതിരാളി വന്നാലും അമേത്തിയെ രാഹുല്‍ കൈവിടില്ലെന്ന് ഹൈക്കമാന്‍ഡ് നേതാക്കള്‍ പറഞ്ഞു. അമേത്തിക്ക് പുറമേ നന്ദേഡിലും ചിന്ദ്വാരയിലും മത്സരിക്കാനാണ് രാഹുലിന്റെ താല്‍പര്യം. ചിന്ദ്വാര മധ്യപ്രദേശിലാണ്. ഇത് കമല്‍നാഥിന്റെ മണ്ഡലമാണ്.

സ്മൃതി ഇറാനിയുടെ വെല്ലുവിളി

സ്മൃതി ഇറാനിയുടെ വെല്ലുവിളി

രാഹുലിനെ അമേത്തിയില്‍ പരാജയപ്പെടുത്തുമെന്ന് സ്മൃതി ഇറാനി വെല്ലുവിളിച്ചിരിക്കുകയാണ്. മണ്ഡലത്തില്‍ രാഹുല്‍ എത്തുന്നതിന് മുമ്പ് തന്നെ സജീവമാണ് അവര്‍. ഇത്തവണ കേന്ദ്ര മന്ത്രി എന്ന പ്രതിച്ഛായയും അവര്‍ക്കുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ വിജയസാധ്യത അവര്‍ക്ക് അനുകൂലമാണ്. എന്നാല്‍ ഹിന്ദി ഹൃദയഭൂമിയിലെ വിജയത്തിന് ശേഷം രാഹുലിന്റെ ഗ്രാഫ് അമേത്തിയില്‍ സര്‍വകാല റെക്കോര്‍ഡിലെത്തിയെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഇത്തവണ രാഹുലിനെ വീഴ്ത്താനുള്ള ശേഷി സ്മൃതി ഇറാനിക്കുണ്ടോ എന്ന കാര്യം സംശയമാണ്.

നന്ദേഡില്‍ വമ്പന്‍ ജയമുറപ്പ്

നന്ദേഡില്‍ വമ്പന്‍ ജയമുറപ്പ്

മഹാരാഷ്ട്രയിലെ നന്ദേഡ് കോണ്‍ഗ്രസിന്റെ കരുത്തുറ്റ കോട്ടയാണ്. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ മണ്ഡലമാണിത്. ഇവിടെ നിന്ന് മത്സരിക്കാന്‍ രാഹുലിന് അരൂടെയും അനുമതി വേണ്ടെന്ന് ചവാന്‍ പറഞ്ഞു. രാഹുലിനെ ഏറ്റവും സുരക്ഷിതമായ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്‌റെ പ്ലാന്‍. നന്ദേഡില്‍ ഇതുവരെ നടന്ന 20 തിരഞ്ഞെടുപ്പുകളില്‍ 16 തവണയും കോണ്‍ഗ്രസാണ് ജയിച്ചത്. 2014ല്‍ അശോക് ചവാനും ഇവിടെ നിന്ന് വിജയിച്ചിരുന്നു. നന്ദേഡിലെ ആറ് നിയമസഭാ സീറ്റില്‍ മൂന്നെണ്ണത്തിലും 2014ല്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ഇവിടെ രാഹുല്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് ഉറപ്പാണ്.

ട്രെന്‍ഡ് മാറും

ട്രെന്‍ഡ് മാറും

മോദി ഉത്തര്‍പ്രദേശില്‍ മത്സരിച്ചത് സംസ്ഥാനത്തെ മൊത്തം ട്രെന്‍ഡിനെയും മാറ്റി മറിച്ചിരുന്നു. ബിജെപി 71 സീറ്റാണ് യുപിയില്‍ നേടിയത്. ഇതുപോലെ മധ്യപ്രദേശിലും മഹാരാഷ്ട്രയിലും വലിയൊരു ഓളം രാഹുലിന് ഉണ്ടാക്കാന്‍ ഇപ്പോഴത്തെ നീക്കത്തിലൂടെ ലഭിക്കും. കോണ്‍ഗ്രസ് യുപിയിലും ഇത്തവണ തിരിച്ചുവരവിന്റെ പാതയിലാണ്. ഭാവി പ്രധാനമന്ത്രി സ്വന്തം സംസ്ഥാനത്ത് നിന്നാണ് മത്സരിക്കുന്നതെന്ന് പറയുമ്പോള്‍ ജനങ്ങളില്‍ വലിയൊരു ഓളം ഉണ്ടാക്കാനാവും. ഇതായിരുന്നു മോദി കൊണ്ടുവന്ന ട്രെന്‍ഡ്. മുമ്പൊന്നും ബിജെപിക്ക് ഇത്ര സീറ്റ് യുപിയില്‍ ലഭിച്ചിരുന്നില്ല. അതേസമയം രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ വലിയ രീതിയില്‍ ഇപ്പോഴത്തെ നീക്കം സ്വാധീനിക്കും.

കമല്‍നാഥിന്റെ മണ്ഡലം

കമല്‍നാഥിന്റെ മണ്ഡലം

ചിന്ദ്വാര കമല്‍നാഥിന്റെ മണ്ഡലമാണ്. ഈ സീറ്റ് അദ്ദേഹം മുഖ്യമന്ത്രിയായതോടെ രാജിവെച്ച് ഒഴിയും. ഇതും കോണ്‍ഗ്രസിന്റെ കോട്ടയാണ്. വമ്പന്‍ ജയം തന്നെ ഇവിടെയും നേടാനാവും. കമല്‍നാഥ് രാഹുലിനെ ചിന്ദ്വാരയില്‍ മത്സരിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. അതേസമയം നന്ദേഡില്‍ രാഹുല്‍ മത്സരിച്ചാല്‍ ലാത്തൂര്‍, യവത്മല്‍-വാഷിം, പര്‍ഭാനി, ഹിംഗോലി, എന്നീ മണ്ഡലങ്ങളെ സ്വാധീനിക്കും. രാഷ്ട്രീയ നിരീക്ഷകര്‍ക്കും ഇതേ അഭിപ്രായമാണ്. ഇത് നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സഖ്യത്തിന് ഗുണകരമാകും. 2017ല്‍ നന്ദേഡിലെ മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 73 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. അതേസമയം രാഹുല്‍ നന്ദേഡില്‍ നിന്ന് മത്സരിച്ചാല്‍ അശോക് ചവാന്‍ ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാനാണ് സാധ്യത.

കരീനയെ മത്സരിപ്പിക്കുന്നത് മാധുരി ദീക്ഷിതിനെ നേരിടാന്‍.... നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധി!!കരീനയെ മത്സരിപ്പിക്കുന്നത് മാധുരി ദീക്ഷിതിനെ നേരിടാന്‍.... നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധി!!

കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് രീതി തിരിച്ചുവരുന്നു.... സംസ്ഥാനം കേന്ദ്രീകരിച്ചുള്ള അധികാരം വേണ്ട!!കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് രീതി തിരിച്ചുവരുന്നു.... സംസ്ഥാനം കേന്ദ്രീകരിച്ചുള്ള അധികാരം വേണ്ട!!

English summary
congress president rahul gandhi may contest lok sabha polls from 3 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X