കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സഖ്യം കൊണ്ട് എന്തുനേട്ടം? രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ സോണിയയുടെ ടാക്റ്റിക്കല്‍ മൂവ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: ബിഹാറില്‍ ഏറെ കാലമായി സഖ്യത്തിലാണ് കോണ്‍ഗ്രസും ആര്‍ജെഡിയും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വിശാല സഖ്യം ഭരണത്തിന് തൊട്ടടുത്തെത്തിയെങ്കിലും വീണു. ഭരണം നഷ്ടമാകാന്‍ കാരണം കോണ്‍ഗ്രസാണ് എന്ന് ആര്‍ജെഡി നേതാക്കള്‍ വിമര്‍ശിച്ചു. അതിനിടെയാണ് ജെഡിയുവിന്റെ രണ്ട് എംഎല്‍എമാര്‍ മരിച്ചതും ആ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും. ഈ മാസം 30നാണ് വോട്ടിങ്. ആര്‍ജെഡിയും കോണ്‍ഗ്രസും ഈ മണ്ഡലങ്ങളില്‍ നേരിട്ട് ഏറ്റുമുട്ടുകയാണ്.

ജയില്‍ ജീവിതവും ചികില്‍സയും കഴിഞ്ഞ് ലാലു പ്രസാദ് യാദവ് ബിഹാറില്‍ തിരിച്ചെത്തിയ ഉടനെ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയാിരുന്നു. കോണ്‍ഗ്രസുമായുള്ള സഖ്യംകൊണ്ട് എന്ത് നേട്ടം എന്നായിരുന്നു ലാലുവിന്റെ ചോദ്യം. എന്നാല്‍ മറിച്ചുള്ള സമീപനമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സ്വീകരിച്ചത്. അവര്‍ ഉടനെ ലാലുവിനെ ഫോണില്‍ വിളിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

കശ്മീര്‍ തൊട്ട പാകിസ്താന്‍ ശരിക്കും പെട്ടു!! സങ്കടം സൗദിയിലെത്തി, 24 മണിക്കൂറിനകം തീരുമാനംകശ്മീര്‍ തൊട്ട പാകിസ്താന്‍ ശരിക്കും പെട്ടു!! സങ്കടം സൗദിയിലെത്തി, 24 മണിക്കൂറിനകം തീരുമാനം

1

രണ്ട് നിയമസഭാ മണ്ഡലങ്ങളിലാണ് ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ്. ഇനിയും കോണ്‍ഗ്രസിന് വേണ്ടി മാറി നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് ലാലു പറഞ്ഞത്. കോണ്‍ഗ്രസിന് സീറ്റുകള്‍ വിട്ടുകൊടുത്താല്‍ പരാജയമായിരിക്കും ഫലം. കെട്ടിവച്ച കാശ് പോലും നഷ്ടപ്പെടും. എന്തിന് കോണ്‍ഗ്രസിന് സീറ്റുകള്‍ വിട്ടുകൊടുക്കണം. എല്ലാ സീറ്റുകളും നഷ്ടപ്പെടുത്താന്‍ വേണ്ടിയോ. കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ എന്ത് നേട്ടമെന്നും ലാലു ചോദിച്ചിരുന്നു.

2

കഴിഞ്ഞ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 144 സീറ്റുകളിലാണ് ആര്‍ജെഡി മല്‍സരിച്ചിരുന്നത്. 75 സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസ് 70 സീറ്റില്‍ മല്‍സരിച്ചെങ്കിലും 19 സീറ്റില്‍ മാത്രമാണ് ജയിച്ചത്. കോണ്‍ഗ്രസിന് ഇത്രയും സീറ്റ് നല്‍കേണ്ടിയിരുന്നില്ല എന്ന അഭിപ്രായം ആര്‍ജെഡിയില്‍ ഉയര്‍ന്നിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡി മല്‍സരിക്കാന്‍ തീരുമാനിച്ചത്.

3

ജെഡിയു നേതാക്കള്‍ ജയിച്ച കുശീശ്വര്‍ അസ്താന്‍, താരാപൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. രണ്ട് എംഎല്‍എമാരും അടുത്തിടെ മരിച്ചിരുന്നു. ഇതാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കുശീശ്വര്‍ അസ്താന്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന സീറ്റാണ്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസും മല്‍സരിക്കുന്നുണ്ട്. സൗഹൃദ മല്‍സരം എന്നാണ് ആദ്യം ആര്‍ജെഡി പ്രതികരിച്ചത്. പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു.

സുക്കാര്‍ണോ പുത്രി ഹിന്ദുമതം സ്വീകരിച്ചു; മുസ്ലിം ഭൂരിപക്ഷ ഇന്തോനേഷ്യയില്‍ അപൂര്‍വ സംഭവം...സുക്കാര്‍ണോ പുത്രി ഹിന്ദുമതം സ്വീകരിച്ചു; മുസ്ലിം ഭൂരിപക്ഷ ഇന്തോനേഷ്യയില്‍ അപൂര്‍വ സംഭവം...

4

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭക്ത ചരണ്‍ ദാസിന്റെ പ്രസ്താവനയാണ് തര്‍ക്കത്തിലേക്ക് എത്തിയത്. വിശാല സഖ്യം പൊളിഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ 40 സീറ്റുകളിലും കോണ്‍ഗ്രസ് മല്‍സരിക്കുമെന്നും ഭക്ത ചരണ്‍ ദാസ് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെയാണ് ലാലുവിന്റെ പ്രതികരണം. സമവായ നീക്കം നടത്തിയില്ലെങ്കില്‍ രംഗം കൂടുതല്‍ വഷളാകുമെന്ന് മനസിലാക്കിയാണ് സോണിയയുടെ ഇടപെടല്‍.

5

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍മാരുടെയും എഐസിസി സെക്രട്ടറിമാരുടെയും യോഗം സോണിയ വിളിച്ചിരുന്നു. പാര്‍ട്ടി നേരിടുന്ന വെല്ലുവിളി, എങ്ങനെ മുന്നോട്ട് പോകണം തുടങ്ങിയ കാര്യങ്ങള്‍ സോണിയ ഗാന്ധി യോഗത്തില്‍ എടുത്തുപറഞ്ഞു. സംസ്ഥാന നേതാക്കളുടെ ഇടപെടല്‍ ചില കാര്യങ്ങളില്‍ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും സോണിയ സൂചിപ്പിച്ചിരുന്നു.

അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം

6

ഡല്‍ഹിയിലെ യോഗം കഴിഞ്ഞ ഉടനെ സോണിയ ഗാന്ധി ലാലു പ്രസാദ് യാദവിനെ ഫോണില്‍ വിളിക്കുകയായിരുന്നു. ആര്‍ജെഡിയുമായി തര്‍ക്കത്തിലാണ് ബിഹാറിലെ കോണ്‍ഹ്രസ് നേതാക്കള്‍. എന്നാല്‍ ആര്‍ജെഡിയുമായി സഹകരിച്ചു മുന്നോട്ട് പോകണമെന്നാണ് സോണിയയുടെ നിലപാട്. വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

7

ലാലു പ്രസാദുമായി അടുത്ത ബന്ധമാണ് സോണിയ എക്കാലത്തും കാത്തുസൂക്ഷിച്ചിരുന്നത്. 2004ല്‍ യുപിഎ അധികാരത്തിലെത്തിയപ്പോള്‍ സോണിയ പ്രധാനമന്ത്രിയാകണം എന്ന അഭിപ്രായം മുന്നോട്ട് വച്ച നേതാവാണ് ലാലു. വിദേശിയാണെന്ന് ഒരു വിഭാഗം നേതാക്കള്‍ ആക്ഷേപിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. അച്ചടക്കവും ഐക്യവും നിര്‍ബന്ധമാണെന്നും ഹൈക്കമാന്റ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സോണിയ ചൂണ്ടിക്കാട്ടിയത് ബിഹാറിലെ കാര്യങ്ങള്‍ കൂടി പരോക്ഷമായി സൂചിപ്പിച്ചായിരുന്നു.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Congress President Sonia Gandhi Called RJD Lalu Prasad Yadav After His Strong Comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X