സോണിയ ഗാന്ധിയുടെ അമ്മ മരിച്ചു; സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് രാഹുലും പ്രിയങ്കയും
റോം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പൗല മൈനോ അന്തരിച്ചു. ശനിയാഴ്ചയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ നടന്നതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വിറ്ററിലൂടെ അറിയിച്ചു. ശവസംസ്‌കാര ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് ആദിത്യ ഗോസ്വാമി അറിയിച്ചു.
'ശ്രീമതി സോണിയാ ഗാന്ധിയുടെ അമ്മ, ശ്രീമതി പൗല മൈനോ 2022 ആഗസ്റ്റ് 27 ശനിയാഴ്ച ഇറ്റലിയിലെ അവരുടെ വസതിയില്‍ അന്തരിച്ചു. സംസ്‌കാരം ഇന്നലെ നടന്നു,' കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ സെക്രട്ടറി കൂടിയായ ജയറാം രമേശ് ട്വീറ്റ് ചെയ്തു. നിരവധി പേര്‍ ഇതോടെ അനുശോചനമറിയിച്ച് രംഗത്തെത്തി. പൗല മൈനോയ്ക്ക് 97 വയസുണ്ട് എന്നാണ് വിവരം.

image credit- India TV
മുഴുവന്‍ കുടുംബത്തിനും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, ദുഃഖത്തിന്റെ ഈ സമയത്ത് ഒപ്പം നില്‍ക്കുകയും ചെയ്യുന്നു,'' കോണ്‍ഗ്രസ് നേതാവ് നീരജ് കുന്ദന്‍ എഴുതി. രോഗബാധിതയായ അമ്മയെ കാണാന്‍ സോണിയ ഗാന്ധി കഴിഞ്ഞയാഴ്ചയാണ് വിദേശത്തേക്ക് പോയിരുന്നു. മെഡിക്കല്‍ ചെക്കപ്പിനായുള്ള വിദേശയാത്രയുടെ ഭാഗമായിരുന്നു ഇത്.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിക്കൊപ്പം പോയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാഹുലും പ്രിയങ്കയും നിരവധി തവണ മുത്തശ്ശിയെ സന്ദര്‍ശിച്ചിരുന്നു. 2020-ല്‍, രാഹുല്‍ ഗാന്ധി തന്റെ പതിവ് വിദേശ യാത്രകളില്‍ ചില വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍, 'രോഗബാധിതനായ ഒരു ബന്ധുവിനെ' കാണാന്‍ അദ്ദേഹം ഇറ്റലിയില്‍ വ്യക്തിപരമായി സന്ദര്‍ശനം നടത്തുകയായിരുന്നുവെന്ന് പാര്‍ട്ടി പറഞ്ഞിരുന്നു.
2018 ല്‍ മുത്തശ്ശിയെ അത്ഭുതപ്പെടുത്താന്‍ ഹോളി ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി ഇറ്റലിയില്‍ എത്തിയിരുന്നു. അന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത് ഇപ്രകാരമായിരുന്നു.., എന്റെ മുത്തശ്ശിക്ക് 93 വയസ്സായി. അവര്‍ വളരെ ദയയുള്ളവരാണ്. ഈ വാരാന്ത്യത്തില്‍ ഹോളിയില്‍ ഞാന്‍ അവരെ അത്ഭുതപ്പെടുത്താന്‍ പോകുന്നു. അവരെ കെട്ടിപ്പിടിക്കാന്‍ ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല, എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്.
ആ ചിരിക്ക് മാത്രം കൊടുക്കണം 100 മാര്‍ക്ക്; എന്നാലും ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താകും?












Click it and Unblock the Notifications