കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തുറന്നുപറയൂ... ഇനി എന്താണ് പരിപാടി; 20 ജീവന്‍ നഷ്ടമായി... തുറന്നടിച്ച് സോണിയ ഗാന്ധി

  • By Desk
Google Oneindia Malayalam News

ദില്ലി: ചൈനീസ് സൈന്യം അതിര്‍ത്തി കൈയ്യേറുകയും ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുകയാണ്. 20 സൈനികരാണ് ചൈനീസ് ആക്രമണത്തില്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം സൈന്യം അറിയിച്ചിരുന്നു. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചൈനീസ് വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കാത്തതാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. സൈനികരുടെ ജീവന്‍ നഷ്ടമായത് വെറുതെയാകില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു.

എന്നാല്‍ സോണിയ ഗാന്ധി വളരെ പരുത്ത ഭാഷയിലാണ് വിഷയത്തില്‍ പ്രതികരിച്ചത്. എന്താണ് അതിര്‍ത്തിയില്‍ നടന്നത് എന്ന് രാജ്യത്തെ ജനങ്ങളോട് എന്തുകൊണ്ട് മോദി പറയുന്നില്ലെന്ന് അവര്‍ ചോദിക്കുന്നു. സോണിയ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ....

നരേന്ദ്ര മോദി പറയണം

നരേന്ദ്ര മോദി പറയണം

ലഡാക്കിലെ അതിര്‍ത്തിയില്‍ നിലവിലുള്ള സാഹചര്യം എന്ത് എന്ന് രാജ്യത്തോട് നരേന്ദ്ര മോദി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരെ സ്മരിച്ച സോണിയ ഗാന്ധി, നിലവിലെ വെല്ലുവിളി നേരിടാന്‍ എന്ത് പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയതെന്നും അവര്‍ ചോദിച്ചു.

രാജ്യം ഞെട്ടലോടെ...

രാജ്യം ഞെട്ടലോടെ...

20 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുന്നു. രാജ്യം ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. കഴിഞ്ഞ ഒന്നര മാസമായി ചൈനീസ് അതിര്‍ത്തിയില്‍ എന്താണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ചൈന അതിര്‍ത്തി കൈയ്യേറാന്‍ ശ്രമിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

Recommended Video

cmsvideo
The Clash In Ladakh Began Over A Tent Being Removed | Oneindia Malayalam
കാര്യങ്ങള്‍ തുറന്നുപറയണം

കാര്യങ്ങള്‍ തുറന്നുപറയണം

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വരണം. രാജ്യത്തെ ജനങ്ങളോട് കാര്യങ്ങള്‍ തുറന്നുപറയണം. ഇന്ത്യന്‍ മണ്ണ് എങ്ങനെയാണ് ചൈനീസ് സൈനികര്‍ക്ക് കൈയ്യേറാന്‍ സാധിച്ചത്. എന്തുകൊണ്ട് 20 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. ഒട്ടേറെ സൈനികരെ കാണാതായി എന്ന് പറയുന്നു. എന്താണ് അവസ്ഥ എന്നും സോണിയ ചോദിച്ചു.

എല്ലാവരെയും കണ്ടെത്തിയോ

എല്ലാവരെയും കണ്ടെത്തിയോ

സൈനികരെ എല്ലാവരെയും കണ്ടെത്തിയോ. എത്ര സൈനികര്‍ക്കും ഓഫീസര്‍മാര്‍ക്കും പരിക്കേറ്റു. ചൈന അതിര്‍ത്തിയിലെ ഇന്ത്യന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കിയിട്ടുണ്ടോ. ഈ വിഷയം കൈകാര്യം ചെയ്യാന്‍ എന്ത് പദ്ധതിയാണ് സര്‍ക്കാരിനുള്ളത്. എന്താണ് സര്‍ക്കാര്‍ ഇപ്പോള്‍ മൗനം പാലിക്കുന്നത്- സോണിയ ചോദിച്ചു.

 സൈന്യം അറിയിച്ചത്

സൈന്യം അറിയിച്ചത്

ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യന്‍ ആര്‍മി സ്ഥിരീകരിച്ചിട്ടുണ്ട്. ലഡാക്കിലെ ഗുല്‍വാന്‍ താഴ്‌വരയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായിട്ടാണ് ചൈനീസ് സൈന്യത്തിന്റെ ആക്രമണം നടന്നത്.

ദശാബ്ദങ്ങള്‍ക്കിടെ ആദ്യം

ദശാബ്ദങ്ങള്‍ക്കിടെ ആദ്യം

അതേസമയം, ദശാബ്ദങ്ങള്‍ക്കിടെ ഇത്രയും വലിയ നഷ്ടം ചൈനീസ് അതിര്‍ത്തിയില്‍ ഉണ്ടാകുന്നത് ആദ്യമാണ്. ചൈനീസ് സൈന്യത്തിന്റെ പ്രകോപനമാണ് ലഡാക്കിലെ അതിര്‍ത്തിയില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടാകാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍വകക്ഷി യോഗം

സര്‍വകക്ഷി യോഗം

ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചൈനയുടെയും ഇന്ത്യയുടെയും വിദേശകാര്യ മന്ത്രിമാര്‍ ഫോണില്‍ ചര്‍ച്ച നടത്തി. വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

English summary
Congress President Sonia Gandhi seeks response from Narendra Modi on China border issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X