Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണാനില്ലെന്ന പോസ്റ്റര്‍; സോണിയ രാഹുലിന്റെ മണ്ഡലത്തിലെത്തി

അമേഠി: തങ്ങളുടെ എംപിയെ കാണാനില്ലെന്ന പോസ്റ്റര്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ വ്യാപകമായതിനെ തുടര്‍ന്ന് സോണിയാ ഗാന്ധി പ്രദേശം സന്ദര്‍ശിക്കാനെത്തി. തന്റെ മണ്ഡലമായ റായ്ബറേലിയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് സോണിയാ ഗാന്ധി അമേഠിയിലും ജനങ്ങളെ കാണാനെത്തിയത്.

പ്രദേശത്തുണ്ടായ കനത്ത മഴയെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. സാധാരണക്കാരായ ജനങ്ങള്‍ പരാതി നല്‍കാനും മറ്റു കാത്തിനിന്നിരുന്നു. നാശനഷ്ടങ്ങള്‍ കൃത്യമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് സോണിയ കര്‍ഷകരെ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ തീവണ്ടി അപകടത്തില്‍ ജീവന്‍ നഷ്ടമായ ഷീത്‌ല പ്രസാദിന്റെ കുടുംബാംഗങ്ങളേയും സോണിയ ഗാന്ധി സന്ദര്‍ശിച്ചു.

rahul-gandhi

കോണ്‍ഗ്രസില്‍ നിന്നും അവധിയടുത്ത രാഹുല്‍ ഗാന്ധി അജ്ഞാതവാസത്തിലായത് മണ്ഡലത്തിലെ ജനങ്ങളുടെ രോഷത്തിനിടയാക്കിയിരുന്നു. മണ്ഡലത്തിലെ പല സ്ഥലങ്ങളിലും രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്നും കണ്ടു കിട്ടുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും കാട്ടി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

ഇതേ തുടര്‍ന്നാണ് സോണിയ രാഹുലിന്റെ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ അജ്ഞാതവാസത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രോഷാകുലരാണ്. നേതാവ് എവിടെയാണെന്ന ചോദ്യത്തിന് മറുപടി പറയാന്‍ പോലും കഴിയാത്തത് ലജ്ജാകരമാണെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ദില്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം ഒരു സീറ്റുപോലും ലഭിക്കാതെ നാണകെട്ടതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി രാജ്യം വിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+