Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസിനോ മുക്തമായ ഗോവ!അതാണ് കോണ്‍ഗ്രസ് കാണുന്ന സ്വപ്നം; സൗജന്യമായി 5 ലിറ്റര്‍ പെട്രോളും...

എല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മാസം അഞ്ചു ലിറ്റര്‍ വരെ പെട്രോള്‍ സൗജന്യമായി നല്‍കുമെന്നും പ്രകടന പത്രികയിലുണ്ട്.

പനാജി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി. കോണ്‍ഗ്രസ് എംപി ജ്യോതിരാധിത്യ സിന്ധ്യയുടെ സാന്നിദ്ധ്യത്തില്‍ പനാജിയില്‍ നടന്ന ചടങ്ങിലാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. ഗോവയിലെ മുഴുവന്‍ കാസിനോകളും ഘട്ടം ഘട്ടമായി അടച്ചുപൂട്ടുമെന്നും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി അഞ്ച് ലിറ്റര്‍ പെട്രോള്‍ നല്‍കുമെന്നുമാണ് പ്രധാന വാഗ്ദാനങ്ങള്‍.

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളായ മുഴുവന്‍ കാസിനോകളും അടച്ചുപൂട്ടും. ആദ്യഘട്ടത്തില്‍ കരയില്‍ പ്രവര്‍ത്തിക്കുന്ന കാസിനോകള്‍ക്കും, പിന്നീട് കടലിലെ കപ്പലുകളില്‍ പ്രവര്‍ത്തിക്കുന്ന കാസിനോകള്‍ക്കും താഴിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സംസ്ഥാനത്തെ എല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മാസം അഞ്ചു ലിറ്റര്‍ വരെ പെട്രോള്‍ സൗജന്യമായി നല്‍കുമെന്നും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറയുന്നു.

ലക്ഷ്യം ചൂതാട്ടം തടയാന്‍...

ലക്ഷ്യം ചൂതാട്ടം തടയാന്‍...

ചൂതാട്ട മാഫിയകളെ നിയന്ത്രിക്കാനായാണ് സംസ്ഥാനത്തെ മുഴുവന്‍ കാസിനോകളും അടച്ചുപൂട്ടുമെന്ന് കോണ്‍ഗ്രസ് പറയുന്നത്. അധികാരത്തിലേറിയാല്‍ എല്ലാ കാസിനോകളും പൂട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് ലൂസിഞ്ഞോ ഫലേറിയോ പറഞ്ഞു.

കാസിനോകളില്‍ ഗോവന്‍ സ്വദേശികളില്ല...

കാസിനോകളില്‍ ഗോവന്‍ സ്വദേശികളില്ല...

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കാസിനോകള്‍ അടച്ചുപൂട്ടിയാല്‍ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടില്ലേ എന്ന ചോദ്യത്തിന് ഗോവന്‍ സ്വദേശികളൊന്നും ഇവിടങ്ങളില്‍ ജോലി ചെയ്യുന്നില്ലെന്നായിരുന്നു ഫലേറിയോയുടെ മറുപടി.

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പെട്രോള്‍...

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പെട്രോള്‍...

ഗോവയിലെ എല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മാസം അഞ്ചു ലിറ്റര്‍ വരെ പെട്രോള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് കോണ്‍ഗ്രസ് പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം.

സ്ഥലം വിട്ടുനല്‍കില്ല...

സ്ഥലം വിട്ടുനല്‍കില്ല...

കേന്ദ്ര പ്രതിരോധ മന്ത്രാലയം ഗോവയില്‍ നടത്തുന്ന പ്രതിരോധ എക്‌സ്‌പോയുടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പ്രതിരോധ മന്ത്രാലയത്തിന് നല്‍കാനുള്ള നീക്കം അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് ലൂസിഞ്ഞോ ഫലേറിയോ പറഞ്ഞു.

കെജ്രിവാളിനെതിരെ കോണ്‍ഗ്രസ്...

കെജ്രിവാളിനെതിരെ കോണ്‍ഗ്രസ്...

ആംആദ്മി പാര്‍ട്ടി നേതാവായ അരവിന്ദ് കെജ്രിവാള്‍ ഗോവന്‍ ജനതയ്ക്ക് മുന്നില്‍ സ്വപ്‌നങ്ങള്‍ വില്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസ് എംപി ജ്യോതിരാധിത്യ സിന്ധ്യ ആരോപിച്ചു. അഴിമതി വിരുദ്ധ പാര്‍ട്ടിയെന്ന് പറയുന്ന ആംആദ്മിയുടെ നേതാക്കള്‍, ഒട്ടേറെ അഴിമതി ആരോപണങ്ങളില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

36 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍...

36 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍...

ഗോവയില്‍ ആകെയുള്ള 40 നിയമസഭാ സീറ്റുകളില്‍, 36 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ബാക്കി നാലു സീറ്റുകള്‍ ധാരണ പ്രകാരം മറ്റുള്ളവര്‍ക്ക് നല്‍കും.

ദിഗ് വിജയ് സിംഗ് ഗോവയില്‍...

ദിഗ് വിജയ് സിംഗ് ഗോവയില്‍...

ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ് പനാജിയില്‍ ക്യാംപ് ചെയ്താണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

മത്സരിക്കുന്നത് 250 സ്ഥാനാര്‍ത്ഥികള്‍...

മത്സരിക്കുന്നത് 250 സ്ഥാനാര്‍ത്ഥികള്‍...

40 നിയമസഭാ സീറ്റുകളിലേക്കായി ആകെ 250 സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഫെബ്രുവരി 4നാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+