• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജിഎസ്ടി 2.0 മുതല്‍ പെട്രോള്‍ ഡീസല്‍ നിരക്ക് വരെ... കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇങ്ങനെ

  • By Vidyasagar

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപിയെ ഞെട്ടിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഇത്തവണയും ബിജെപിയുടെ പരാജയങ്ങള്‍ മുതലെടുത്താണ് കോണ്‍ഗ്രസ് നീക്കം തുടങ്ങിയിരിക്കുന്നത്. 2019ലേക്കുള്ള പ്രകടന പത്രിക അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഇത് ഒരുങ്ങുന്നത്. അതേസമയം ബിജെപി കഴിഞ്ഞ തവണ നല്‍കിയ വാഗ്ദാനങ്ങളില്‍ ഉള്ള ഉറപ്പാണ് ഇത്തവണ കോണ്‍ഗ്രസ് നല്‍കുന്നത്.

ജിഎസ്ടി, കര്‍ഷക വായ്പ, പെട്രോള്‍ ഡീസല്‍ വില, തുടങ്ങിയ സര്‍വസാധാരണ വിഷയങ്ങളാണ് പ്രകടന പത്രിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ സംസ്ഥാനത്തും വ്യത്യസ്ത തന്ത്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കിലും ഈ കാര്യങ്ങള്‍ എല്ലായിടത്തും ഉള്‍പ്പെടുത്തണമെന്നാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഗ്രൗണ്ട് ലെവല്‍ റിപ്പോര്‍ട്ടുകളും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനം ഗുണകരമാകുന്ന രീതിയില്‍ ഉപയോഗിക്കണമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും അറിയിച്ചിരിക്കുന്നത്.

ജിഎസ്ടി 2.0

ജിഎസ്ടി 2.0

കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ ആദ്യത്തെ കാര്യം ജിഎസ്ടിയാണ്. യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ചതാണെങ്കിലും അതിന്റെ ക്രെഡിറ്റ് മോദിക്കാണ് ലഭിച്ചത്. അത് നടപ്പാക്കിയതില്‍ വന്‍ വിമര്‍ശനം സര്‍ക്കാര്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇത് അധികാരത്തിലെത്തിയാല്‍ പൊളിച്ചെഴുതുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ജിഎസ്ടി 2.0 എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. നിലവിലുള്ള ജിഎസ്ടി നിരക്കുകള്‍ എല്ലാം തെറ്റായ രീതിയില്‍ ആണെന്ന് കോണ്‍ഗ്രസ് ആരംഭിക്കുന്നു.

ഒറ്റനിരക്ക് കൊണ്ടുവരും

ഒറ്റനിരക്ക് കൊണ്ടുവരും

ജിഎസ്ടി നിരക്കുകള്‍ക്ക് ഏകീകരണ സ്വഭാവം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇതിന് പുറമേ കര്‍ഷക ദുരിതങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്കും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതകളും ഉണ്ടാക്കും മധ്യ-ദരിദ്ര വര്‍ഗങ്ങളെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പ്രകടനപത്രിക ഇറക്കുന്നതെന്ന് ഉറപ്പാണ്. മൂന്ന് സംസ്ഥാനങ്ങളിലെ ഫലം നല്‍കിയ ആത്മവിശ്വാസത്തില്‍ നിന്നാണ് ഈ നീക്കം.

എന്തുകൊണ്ട് ജിഎസ്ടി

എന്തുകൊണ്ട് ജിഎസ്ടി

രാജ്യത്ത് തൊഴില്‍ ഇല്ലായ്മ ഏറ്റവും രൂക്ഷമായത് ജിഎസ്ടി വന്നതിന് ശേഷമാണ്. ചെറുകിട വ്യാപാരങ്ങള്‍ മുഴുവനും തകര്‍ന്നടിയുകയും, ഗ്രാമീണ സമ്പദ് മേഖല തകരുകയും ചെയ്തിരുന്നു. സാമ്പത്തിക അവലോകനത്തില്‍ ഇതിന് കാരണമായത് ജിഎസ്ടിയാണെന്നും വ്യക്തമാക്കിയിരുന്നു. മധ്യവര്‍ഗം ഇതിന്റെ രോഷമാണ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കാണിച്ചത്. ഇതിനെ തുടര്‍ന്നാണ് ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കാന്‍ ബിജെപി തീരുമാനിച്ചത്. പക്ഷേ കോണ്‍ഗ്രസ് ഇതിന്റെ പ്രതിസന്ധികള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിച്ച് കഴിഞ്ഞു. ഇത് പിന്‍വലിക്കണമെന്ന ആവശ്യവും ശക്തവുമാണ്.

കര്‍ഷകര്‍ മുന്‍ഗണന

കര്‍ഷകര്‍ മുന്‍ഗണന

കര്‍ഷകരെ മുന്‍നിര്‍ത്തിയാണ് ഇത്തവണയും കോണ്‍ഗ്രസ് തന്ത്രം മെനയുന്നത്. രാഹുല്‍ ഗാന്ധിയാണ് ഇത് നിര്‍ദേശിച്ചത്. കര്‍ഷകര്‍ക്ക് വായ്പ ലഭിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുമെന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുന്നത്. വിളകള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ്, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങളെ എളുപ്പത്തില്‍ വിപണിയില്‍ എത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഉണ്ടാക്കുക എന്നീ കാര്യങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുക.

വായ്പ എഴുതി തള്ളലുണ്ടാവില്ല

വായ്പ എഴുതി തള്ളലുണ്ടാവില്ല

വായ്പ എഴുതി തള്ളല്‍ കര്‍ഷകരെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള മാര്‍ഗമല്ലെന്ന് രാഹുല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പകരം അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തലാണ് ലക്ഷ്യം. പ്രധാനമായും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കലര്‍പ്പില്ലാതെ തന്നെ നടപ്പാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതേസമയം ജിഎസ്ടി കാരണം കാര്‍ഷിക ഉപകരണങ്ങള്‍ക്ക് വന്‍ വിലയുണ്ടായത് ഇല്ലാതാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇത് കര്‍ഷകന് കൃഷി ചെയ്യുന്നത് കുറച്ച് കൂടി എളുപ്പമാകും.

രാഹുലിന്റെ ടീം

രാഹുലിന്റെ ടീം

കോണ്‍ഗ്രസിന്റെ പ്രകടന പത്രിക രൂപീകരണത്തില്‍ രാഹുല്‍ ഗാന്ധിയുടെ ടെക്‌നിക്കല്‍ ടീമിന്റെ റിപ്പോര്‍ട്ടും നിര്‍ണായകമായിട്ടുണ്ട്. അവരുടെ ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസിന് മേല്‍ക്കെ ലഭിച്ച മേഖലകളെ സംരക്ഷിക്കുന്നതാണ് ഈ പ്രകടന പത്രിക. അതേസമയം നഗര വോട്ടര്‍മാരെ ലക്ഷ്യമിട്ട് മറ്റ് നിര്‍ദേശങ്ങളും ഉടനുണ്ടാവും. തൊഴില്‍ രാജ്യത്തെ പ്രധാന പ്രശ്‌നമാണെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പ്രധാന വിഷയമായി രാഹുല്‍ ഉയര്‍ത്താനാണ് സാധ്യതയുള്ളത്.

പ്രധാന വാഗ്ദാനങ്ങള്‍

പ്രധാന വാഗ്ദാനങ്ങള്‍

പുതിയ ജിഎസ്ടിക്കായി ഭരണഘടന ഭേദഗതി ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഇതിന് പുറമേ പെട്രോളിനെയും വൈദ്യുതിയെയും ജിഎസ്ടിയില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപനമുണ്ട്. പെട്രോള്‍ ഡീസല്‍ വില കുതിക്കുന്നത് തടയാന്‍ ജിഎസ്ടിക്കാവുമെന്നാണ് രാഹുല്‍ പറയുന്നത്. തുണിത്തരങ്ങള്‍ക്കുള്ള ജിഎസ്ടി കുറയ്ക്കും. ഇത് തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ്. ഇടത്തരം, ചെറിയ വ്യവസായങ്ങള്‍ക്കുള്ള സാധ്യതകളും വര്‍ധിപ്പിക്കും. ഇതിലൂടെ തൊഴിലവസരങ്ങള്‍ കുത്തനെ ഉയരുമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പറയുന്നു.

ബിജെപിയിൽ പൊട്ടിത്തെറി തുടരുന്നു; ന്യൂനപക്ഷമോര്‍ച്ച ജില്ലാ സെക്രട്ടറിയും പാർട്ടി വിട്ടു

നാഷണല്‍ അപ്രൂവര്‍ റേറിംഗ്‌സില്‍ ബിജെപിക്ക് തകര്‍ച്ച..... 7 സംസ്ഥാനങ്ങളില്‍ കാത്തിരിക്കുന്നത് വീഴ്ച

English summary
congress promises revamped gst in poll manifesto

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more