ജോതിരാദിത്യ സിന്ധ്യ ഗ്വാളിയാറില്‍; കരിങ്കൊടി ഉയര്‍ത്തി കോണ്‍ഗ്രസ്; വന്‍ പ്രതിഷേധം;കസ്റ്റഡിയില്‍
ഗ്വാളിയാര്‍: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ ആദ്യത്തെ ഗ്വാളിയാര്‍ സന്ദര്‍ശനമായിരുന്നു ശനിയാഴ്ച്ചത്തേത്. സിന്ധ്യയുടെ ശക്തികേന്ദ്രമായ ഗ്വാളിയാറില്‍ നിരവധി പേര്‍ തടിച്ചുകൂടിയെങ്കിലും പലയിടങ്ങളിലും സിന്ധ്യ വിരുദ്ധ വികാരം പ്രകടമായിരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും സിന്ധ്യക്കെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം ഉയര്‍ന്നു. ഗ്വാളിയാര്‍ ചെമ്പാല്‍ മേഖലയില്‍ മൂന്ന് ദിവസത്തെ മെഗാ മെമ്പര്‍ഷിപ്പ് ക്യാമ്പയിനാണ് സിന്ധ്യയുടേയും മറ്റ് ബിജെപി നേതാക്കളുടേയും നേതൃത്വത്തില്‍ നടന്നത്.

സിന്ധ്യ ഗ്വാളിയാറില്‍
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു സിന്ധ്യ ഗ്വാളിയാറിലെത്തിയത്. മെമ്പര്‍ ക്യാമ്പയിനെ പുറമേ അടുത്ത മാസം നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം കൂടിയാണ് നേതാക്കള്‍ ഇവിടെയെത്തിയത്. 27 നിയമസഭാ സീറ്റിലേക്കാമണ് തെരഞ്ഞെടുപ്പ്. ഇതില്‍ 16 ഉം ഗ്വാളിയാര്‍ ചെമ്പാല്‍ മേഖലയില്‍ നിന്നുള്ളതാണ്.

ഉപതെരഞ്ഞെടുപ്പ്
ഈ വോട്ടുകള്‍ കൂടി ലക്ഷ്യമിട്ടായിരുന്നു ബിജെപിയുടെ നീക്കം. എന്നാല്‍ പ്രദേശത്ത് കോണ്‍ഗ്രസ് ശക്തി തെളിയിക്കുന്ന തരത്തിലുള്ള പ്രതിഷേധമായിരുന്നു സിന്ധ്യക്കെതിരെ നടന്നത്. മുന്‍ മന്ത്രി ലഖാന്‍ സിംഗ് ഉള്‍പ്പെടെയുള്ള ഡസന്‍ കണക്കിന് നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിന്ധ്യക്കെതിരെ കരിങ്കൊടി കാണിക്കുന്നതിനിടെയായിരുന്നു പൊലീസിന്റെ നടപടി.

പ്രതിഷേധം
പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും മാസ്‌ക് പോലും ഉപയോഗിച്ചിട്ടില്ലെന്ന് ചിത്രങ്ങളില്‍ നിന്നും മനസിലാക്കാം. സിറ്റിയുടെ മറ്റ് ഭാഗങ്ങളിലും സംഘര്‍ഷം ഉടലെടുത്തു. ബിജെപിയുടെ മുന്‍ മന്ത്രി ബലേന്ദു ശുക്ല ഉള്‍പ്പെടെയുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഈയിടെയാണ് ശുക്ല കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ശിവരാജ് സിംഗ് ചൗഹാന്‍
എന്നാല്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന സിന്ധ്യയേയും അദ്ദേഹത്തിന്റെ വിശ്വസ്തരേയും അന്ന് കോണ്‍ഗ്രസ് വിശ്വാസവഞ്ചകരെന്നായിരുന്നു വിളിച്ചത്. സിന്ധ്യ കോണ്‍ഗ്രസിനോട് വിശ്വാസ വഞ്ചന കാണിച്ചെങ്കില്‍ മോത്തിലാല്‍ നെഹ്‌റുവും സുഭാഷ് ചന്ദ്ര ബോസും എന്താണ് ചെയ്തതെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ ചോദിച്ചു.

സിന്ധ്യയുടെ പ്രതികരണം
സിന്ധ്യയും പാര്‍ട്ടിക്കെതിരെ ശക്തമായി തിരിച്ചടിച്ചു. മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് സെക്രട്ടറിയേറ്റിനെ അഴിമതിയുടെ കേന്ദ്രമാക്കിയെന്ന് സിന്ധ്യ കുറ്റപ്പെടുത്തി. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതില്‍ മോദിയേക്കാല്‍ മുന്നിലാണ് കമല്‍നാഥ് എന്ന് സിന്ധ്യ പറഞ്ഞു. മോദി കൊറോണ വൈറസില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാനാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെങ്കില്‍ കമല്‍നാഥ് 15 മാസത്തെ ഭരണം കൊണ്ട് അഴിമതിയുടെ കേന്ദ്രമാക്കിയ സെക്രട്ടറിയേറ്റിലേക്ക് ജനങ്ങളെ പ്രവേശിപ്പിക്കാതിരിക്കാനാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് സിന്ധ്യ പറഞ്ഞു.

നരേന്ദ്ര സിംഗ് തോമര്‍
അതേസമയം ബിജെപിയുടെ മെഗാ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പ് എടുത്തിട്ടുണ്ട്. ഗണേശ ചതുര്‍ത്ഥി ദിവസത്തില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.












Click it and Unblock the Notifications