കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രീ പ്ലീസ്, ബലാത്സംഗത്തിന് ഹിന്ദുവും മുസ്ലിമും ഇല്ല!

Google Oneindia Malayalam News

പനാജി: കൊല്‍ക്കത്തയില്‍ 72 കാരിയായ കന്യാസ്ത്രീ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് ചെറുപ്പക്കാര്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ രണ്ടുപേരും ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിങ്ങളാണ് എന്നാണ് നിതിന്‍ ഗഡ്കരി പറഞ്ഞത്.

എന്‍ ഡി എ സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ഉയരുന്ന വര്‍ഗീയ ചുവയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമത്തിലായിരുന്നു മന്ത്രി. ഇതിന് ഉദാഹരണമായിട്ടാണ് കൊല്‍ക്കത്തയിെ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവം മന്ത്രി പരാമര്‍ശിച്ചത്. എന്നാല്‍ മന്ത്രിയുടെ ഈ ശ്രമം തിരിച്ചുകടിക്കുകയായിരുന്നു. മുംബൈയില്‍ നിന്നും ബംഗാളിലെ 24 പര്‍ഗാനസില്‍ നിന്നുമായി രണ്ട് പേരാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവവുമായി പിടിയിലായത്.

nitin-gadkari

നിതിന്‍ ഗഡ്കരിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഗോവ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ ഏതെങ്കിലും മതവുമായി കൂട്ടിക്കെട്ടരുത് എന്നാണ് ഇവര്‍ പറയുന്നത്. ബലാത്സംഗ കുറ്റങ്ങളിലെ പ്രതികളെ ശിക്ഷിക്കുകയാണ് വേണ്ടത്. അല്ലാതെ മതത്തെ ഇതിലേക്ക് വലിച്ചിഴക്കുകയല്ല - കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദുര്‍ഗാദാസ് കാമത്ത് പറഞ്ഞു.

ദില്ലിയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് ബി ജെ പിയുമായി യാതൊരു ബന്ധവും ഇല്ല എന്നും ഗഡ്കരി പറഞ്ഞു. പള്ളികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ വര്‍ഗിയമായതല്ല. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് കാരണക്കാര്‍ ബി ജെ പിയും നരേന്ദ്ര മോദിയും ആണ് എന്ന് പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.

English summary
Congress leader criticised central minister Nitin Gadkari's controversial comment wherein he links rape with religion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X