Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ കൈകെട്ടി കോണ്‍ഗ്രസ് പ്രതിഷേധം;കൊടിക്കുന്നിലും പിസി വിഷ്ണുനാഥും അറസ്റ്റിൽ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടി സമരത്തിന് പിന്തുണയുമായി പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. കൈകൾ കൂട്ടിയിട്ടാണ് നേതാക്കൾ പ്രതിഷേധിച്ചത്. ഇതിനിടെ കേരളത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷ്, പിസി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഉച്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്. ഡൽഹിയിലെ മല്ലികാർജുൻ ഖർഗെയുടെ വസതിക്ക് മുൻപിൽ നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. ഇവിടെ നിന്ന് ഒരു കിലോമീറ്ററോളം നടന്നാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ എത്തിയത്. വയനാട് എംപി പ്രിയങ്ക ഗാന്ധി , കോണ്‍ഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, മുഖ്യമന്ത്രി വിഡി സതീശൻ അടക്കമുള്ള നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാരും പ്രതിഷേധത്തിൻ്റെ ഭാഗമായി.

conprotest2

കോണ്‍ഗ്രസ് നേതാക്കൾ കൂട്ടമായി എത്തിയതോടെ ബലപ്രയോഗത്തിലൂടെയാണ് ഇവരെ പോലീസ് നീക്കിയത്. ഇത് നേതാക്കൾ ചോദ്യം ചെയ്തത് ചെറിയ തോതിൽ സംഘർഷത്തിനും കാരണമായി.തുടർന്ന് ഡീൻ കുര്യാക്കോസ് എം.പിയെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. പോലീസ് വാഹനത്തിനുള്ളിൽ വെച്ച് എം.പിയും പോലീസും തമ്മിലുള്ള പിടിവലി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വിദ്യാർത്ഥികൾക്കെതിരായ ആക്രമണത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. 'വിദ്യാർത്ഥികൾക്കെതിരായ ആക്രമണത്തിൽ സർക്കാരിനെ കൊണ്ട് മറുപടി പറയിക്കാനാണ് ഞങ്ങളുടെ പ്രതിഷേധം. ഇതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാവില്ല. ഇത് സംബന്ധിച്ച് പാർലമെൻ്റിൽ ഒരു ചർച്ച നടത്താൻ പോലും അവർ ഒരുക്കമല്ല. രാജ്യത്തെ യുവാക്കളുടെ ഭാവി തകർത്ത പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജിവെച്ച് ഒഴിയണം', രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം പോലീസ് നടപടിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് നിയമസഹായം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. നിയമസഹായം ആവശ്യമുള്ളവർക്ക് വിവരങ്ങൾ പങ്കുവെയ്ക്കാൻ ഒരു ഗൂഗിൾ ഫോം ലിങ്ക് കോണ്‍ഗ്രസ് പങ്കുവെച്ചിട്ടുണ്ട്. പ്രതിഷേധിക്കുന്നവർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് പറഞ്ഞു.

പ്രതിഷേധങ്ങളിൽ പ്രധാനമന്ത്രി ഇതുവരെ പരസ്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതേസമയം നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി ഇന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു മാധ്യമങ്ങൾക്ക് മുൻപിൽ വിശദീകരിച്ചു. സർക്കാർ വിദ്യാർത്ഥികൾക്കൊപ്പമാണെന്നും വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിയും അമിത് ഷായും കണക്ക് പറയേണ്ടി വരും; ജോണ്‍ ബ്രിട്ടാസ് എംപി

വിദ്യാർത്ഥികളുടെ ജനാധിപത്യ പ്രക്ഷോഭത്തെ അക്രമം കൊണ്ട് അടിച്ചമർത്താനാണ് ബി ജെ പി സർക്കാർ ശ്രമിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. എന്നാൽ ഈ ധീരരായ വിദ്യാർത്ഥികൾക്ക് മുന്നിൽ അവർക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടത് എം.പിമാർക്കൊപ്പം ജന്തർ മന്തറിൽ എത്തിയപ്പോഴാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

' ഇത്ര നിഷ്ഠൂരമായ ഒരു അടിച്ചമർത്തൽ ഡൽഹിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. നിഷ്കളങ്കരായ വിദ്യാർത്ഥികളുടെ തലയോട്ടി അടിച്ചു തകർക്കുകയാണുണ്ടായത്. തലസ്ഥാനത്തിന്റെ വീഥികളിൽ ഒഴുകിയ വിദ്യാർത്ഥികളുടെ രക്തത്തിന് മോദിയും അമിത് ഷായും കണക്ക് പറയേണ്ടി വരും. വിദ്യാർത്ഥികളുടെ പന്തൽ അഴിച്ചുമാറ്റിയതുകൊണ്ട് പ്രതിഷേധത്തെ അടിച്ചമർത്താമെന്ന് കേന്ദ്ര സർക്കാർ കരുതിയെങ്കിൽ അവർക്ക് തെറ്റി', എംപി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+