കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരുവിലേക്ക്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്ന പ്രതിപക്ഷ കക്ഷികള്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ വഴിവിട്ട നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് സുഷമയുടെ രാജി ആവശ്യപ്പെട്ട് തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു. മന്ത്രിയുടെ വീടിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

ഐപിഎല്‍ ഫണ്ട് തിരിമറിക്കേസില്‍ ഇന്ത്യയില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച ലളിദ് മോദിക്ക് തന്റെ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത് സഹായം ചെയ്ത സുഷമാ സ്വരാജ് രാജിവെക്കണമെന്ന് കോണ്‍ഗ്രസും സിപിഎം അടക്കമുള്ള പ്രതിപക്ഷവും ആവശ്യപ്പെടുന്നു. മോദിയുമായി സുഷമാ സ്വരാജിന്റെ കുടുംബത്തിനുള്ള ബന്ധമാണ് വഴിവിട്ട നീക്കത്തിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

sushma-swaraj-latest1

സുഷമാ സ്വരാജ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം അവലംബിക്കുന്നതും പ്രതിപക്ഷം ആയുധമാക്കുന്നു. മന്ത്രിയെ സഹായിക്കുന്ന നിലപാടാണ് അമിത് ഷായും ആര്‍എസ്എസ്സും എടുത്തിട്ടുള്ളതെങ്കിലും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.

അതേസമയം ലളിത് മോദിയുടെ ഭാര്യയുടെ ചികിത്സാര്‍ഥമാണ് അയാളെ ലണ്ടന്‍ വിടാന്‍ വിസ അനുവദിച്ചതെന്ന സുഷമാ സ്വരാജിന്റെ വാദം ദുര്‍ബലമാകുകയാണ്. സുഷമാ സ്വരാജിന്റെ കുടുംബവുമായി അടുത്ത ബന്ധമുളളയാളാണ് മോദി. അതുകൊണ്ടുതന്നെ മന്ത്രിയുടെ വാദം സ്വയംരക്ഷയ്ക്കുവേണ്ടിയുള്ളത് മാത്രമാണെന്ന് പ്രതിപക്ഷം പറയുന്നു.

English summary
Congress protests outside Sushma Swaraj’s residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X