കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന പദവി ഉടൻ വേണം, കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കണം, യോഗത്തിൽ 5 ആവശ്യങ്ങളുമായി കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷിയോഗം ദില്ലിയില്‍ സമാപിച്ചു. യോഗത്തില്‍ തങ്ങള്‍ അഞ്ച് ആവശ്യങ്ങളാണ് സര്‍ക്കാരിന് മുന്നിലേക്ക് വെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചു. ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉടനെ തിരിച്ച് നല്‍കണം എന്നതാണ് അതില്‍ ഒന്നാമത്തേത് എന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

ജമ്മു കശ്മീർ: പ്രധാനമന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷിയോഗം- ചിത്രങ്ങൾ

ഉചിതമായ സമയത്ത് ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പാര്‍ലമെന്റില്‍ വാക്ക് നല്‍കിയതാണ് എന്നും ഇതാണ് അതിനുളള അനുയോജ്യമായ സമയമെന്ന് തങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചതായും ഗുലാം നബി ആസാദ് വ്യക്തമാക്കി. ജനാധിപത്യം പുനസ്ഥാപിക്കുന്നതിന് വേണ്ടി ജമ്മു കശ്മീരില്‍ എത്രയും പെട്ടെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണം എന്നും കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

1

കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ച് വരവും അവരുടെ പുനരധിവാസവും ഉറപ്പാക്കേണ്ടതുണ്ടെന്നും അത് തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ആണെന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ് വ്യക്തമാക്കി. 2019 ആഗസ്റ്റ് 5ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണം എന്നും കശ്മീര്‍ സ്ഥിര താമസ നിയമത്തില്‍ മാറ്റം വരുത്തണം എന്നും യോഗത്തില്‍ ആവശ്യപ്പെട്ടതായി ഗുലാം നബി ആസാദ് സര്‍വ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

കടലറിഞ്ഞ്... പുഴയറിഞ്ഞ്...; ഹംസ നന്ദിനിയുടെ ഗ്ലാമറസ് ഫൊട്ടോസ് കാണാം

Recommended Video

cmsvideo
Have A Clean Shave Modi! Tea Vendor Sends Rs 100

English summary
Congress put forward 5 demands in J&K leaders meet with PM Narendra Modi at Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X