കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വോട്ട് പിടിക്കാന്‍ വാജ്‌പേയുടെ ഫോട്ടോ

Google Oneindia Malayalam News

ദില്ലി: കാര്യം ഇന്ത്യയിലെ പാര്‍ട്ടി മുത്തശ്ശിയാണ്, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ്. പക്ഷേ കോണ്‍ഗ്രസിന് വോട്ട് പിടിക്കാന്‍ ബി ജെ പിയുടെ മുന്‍ പ്രധാനമന്ത്രിയുടെ ചിത്രം വേണം. പ്രമുഖ ബി ജെ പി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ സാക്ഷാല്‍ അടല്‍ ബിഹാരി വാജ്‌പേയുടെ ചിത്രം വെച്ച് വോട്ട് പിടിക്കാനാണ് കോണ്‍ഗ്രസിന്റഎ ശ്രമം. തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് കോണ്‍ഗ്രസ് അടല്‍ജിയെ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മോദിക്കെതിരെ വാജ്‌പേയി പ്രസ്താവന നടത്തി എന്നാണ് ചിത്രത്തിനൊപ്പം കോണ്‍ഗ്രസ് പറയുന്നത്. മോദി രാജധര്‍മം പാലിച്ചില്ല എന്ന വാജ്‌പേയുടെ വാക്കുകളാണ് കോണ്‍ഗ്രസ് പ്രചാരണത്തിന് ആയുധമാക്കിയത്. അടല്‍ ബിഹാരി വാജ്‌പേയി, മുഖ്യമന്ത്രിയാകാന്‍ പോലും പോര എന്ന് പറഞ്ഞ ഒരാള്‍ എങ്ങിനെയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത് എന്നും സൈറ്റ് ചോദിക്കുന്നു.

vajpayee

മോദി രാജിവെക്കണമെന്ന് പലര്‍ക്കും അഭിപ്രായമുണ്ട്, എനിക്കും അതേ അഭിപ്രായമാണ് എന്ന് വാജ്‌പേയി മണാലിയില്‍ പറഞ്ഞിരുന്നു. 2002 കലാപത്തെ തുടര്‍ന്ന് മോദിക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ താന്‍ രാജിവെക്കും എന്ന് വാജ്‌പേയി ഭീഷണി മുഴക്കിയതായും കോണ്‍ഗ്രസ് പറയുന്നു. വാജ്‌പേയുടെ ഈ പ്രസ്താവനകളാണ് മോദിക്കെതിരെ പ്രചാരണായുധമായി കോണ്‍ഗ്രസ് തങ്ങളുടെ വെബ്‌സൈറ്റില്‍ പറയുന്നത്.

തങ്ങളുടെ നേതാവിന്റെ ചിത്രം വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്യാന്‍ ബി ജെ പി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളായ അടല്‍ ബിഹാരി വാജ്‌പേയി. 1996, 98 വര്‍ഷങ്ങളിലാണ് ഈ സ്ഥാനത്തെത്തിയത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസുകാരനല്ലാത്ത ഏക പ്രധാനമന്ത്രി എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്.

English summary
Congress puts Vajpayee's photo on website, claims BJP veteran leader was against Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X