കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് ശതമാനം കറക്ടാണോ.... ജിഡിപി വളര്‍ച്ചയില്‍ മോദി സര്‍ക്കാരിനെ ട്രോളി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ജിഡിപി വളര്‍ച്ച റെക്കോര്‍ഡ് താഴ്ച്ചയില്‍ എത്തിയതിനെ ട്രോളി കോണ്‍ഗ്രസ്. ജിഡിപി നിരക്ക് അഞ്ച് ശതമാനമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു, എന്നാല്‍ ഇത് കൃത്യമായ കണക്കാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു. രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാവുകയും, സമ്പദ്‌മേഖല കൂപ്പുകുത്തുകയും ചെയ്ത സാഹചര്യത്തില്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

1

അതേസമയം മോദി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ കള്ളത്തരമാണെന്നും, ശരിക്കുള്ള വളര്‍ച്ച ഇതിലും താഴെയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യം സര്‍ക്കാര്‍ വളര്‍ച്ചാ നിരക്കുകള്‍ ഉയര്‍ത്തി കാണിച്ചെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെതിരെ തുറന്നടിച്ചത്.

മുമ്പത്തെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ആരോപണങ്ങള്‍ കാരണം നിരവധി സംശയങ്ങളാണ് ഉള്ളത്. സര്‍ക്കാരിന്റെ ജിഡിപി നിരക്കുകള്‍ സംശയത്തിലാണ്. അഞ്ച് ശതമാനം എ ന്നത് കൃത്യമായ കണക്കാണോ, യഥാര്‍ത്ഥ കണക്കുകള്‍ ഒരുപാട് താഴെയായിരിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം ആദ്യ പാദത്തില്‍ വെറും അഞ്ച് ശതമാനം വളര്‍ച്ചയാണ് സമ്പദ് വ്യവസ്ഥയ്ക്കുള്ളത്. ഇത് കഴിഞ്ഞ സാമ്പത്തിക പാദത്തെ അപേക്ഷിച്ച് കുറവാണ്.

2018 ജൂണില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ എട്ട് ശതമാനത്തോളം വളര്‍ച്ചയുണ്ടായിരുന്നു. കഴിഞ്ഞ പാദത്തില്‍ ഇത് 5.8 ശതമാനമായിരുന്നു. രാജ്യത്ത് വാഹന വിപണി, റിയല്‍ എസ്റ്റേറ്റ് മേഖല എന്നിവ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനും ധനമന്ത്രി തീരുമാനിച്ചിരുന്നു.

ദില്ലിയിലേക്ക് അധ്യക്ഷനായി താരിഖ് അന്‍വര്‍... ഹിന്ദി ഹൃദയഭൂമിയില്‍ വന്‍ മാറ്റങ്ങളുമായി കോണ്‍ഗ്രസ്!ദില്ലിയിലേക്ക് അധ്യക്ഷനായി താരിഖ് അന്‍വര്‍... ഹിന്ദി ഹൃദയഭൂമിയില്‍ വന്‍ മാറ്റങ്ങളുമായി കോണ്‍ഗ്രസ്!

English summary
congress questions 5 percent gdp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X