കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമന്ത ശര്‍മ ആ നിയമം പാലിച്ചോ? അതോ ഞങ്ങള്‍ക്ക് മാത്രമാണോ, ബിജെപിയെ വെട്ടിലാക്കി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരില്‍ സര്‍ക്കാര്‍ നിലനിര്‍ത്താനുള്ള ബിജെപിയുടെ ശ്രമങ്ങളെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. നിങ്ങളുടെ നേതാവ് ഹിമന്ത ബിശ്വ ശര്‍മ മണിപ്പൂരിലെത്തിയത് ക്വാറന്റെന്‍ മാനദണ്ഡലങ്ങള്‍ പാലിച്ചിട്ടാണോ എന്ന് കോണ്‍ഗ്രസ് ചോദിച്ചു. കഴിഞ്ഞ ദിവസം നിയമങ്ങളൊന്നും പാലിക്കാതെയാണ് ശര്‍മ എത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം സംസ്ഥാന ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുമില്ല. ശര്‍മ മണിപ്പൂരിലെത്തിയ ഉടനെ നിരവധി പേരുമായി അടുത്തിടപഴകിയിട്ടുണ്ട്. അതിന്റെ ചിത്രസഹിതമുള്ള തെളിവുകള്‍ ഞങ്ങളുടെ കൈയ്യിലുണ്ടെന്നും സംസ്ഥാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രത്തന്‍കുമാര്‍ പറഞ്ഞു.

1

Recommended Video

cmsvideo
സുരേന്ദര്‍ മോദിയോ അതോ സറണ്ടർ മോദിയോ? | Oneindia Malayalam

കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളെ ഇത്തരത്തില്‍ ബിജെപി ചോദ്യം ചെയ്തിരുന്നു. ദില്ലിയില്‍ നിന്ന് വന്ന അജയ് മാക്കന്‍, ഗൗരവ് ഗൊഗോയ് എന്നിവരായിരുന്നു എത്തിയത്. ഇവരെ ക്വാറന്റൈനിലാക്കണമെന്ന് ബിജെപി നേതാവ് രാം മാധവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമങ്ങള്‍ പാലിച്ചാണ് ഇവര്‍ എത്തിയതെന്നും, ഇപ്പോള്‍ ക്വാറന്റൈനിലാണെന്നും ഇവര്‍ പറഞ്ഞിരുന്നു. അതിന് ശേഷം കോണ്‍ഗ്രസിന് വീണുകിട്ടിയ ആയുധമായിരുന്നു ഹിമന്ത ശര്‍മയുടെ സന്ദര്‍ശനം. അതേസമയം എന്‍പിപി നേതാവ് കോണ്‍റാഡ് സംഗ്മയുടെ കാര്യം കോണ്‍ഗ്രസ് അവഗണിക്കുകയും ചെയ്തു.

എന്‍പിപിയുടെ പിന്തുണ കോണ്‍ഗ്രസിനുണ്ടെന്ന് ഉറപ്പിക്കുന്നതാണ് നീക്കം. കോണ്‍റാഡ് സംഗ്മ ഇടഞ്ഞ് നില്‍ക്കുന്ന എന്‍പിപി എംഎല്‍എമാരെ അനുനയിപ്പിക്കാനാണ് എത്തിയത്. എന്നാല്‍ ബിരേന്‍ സിംഗിന് കീഴില്‍ തുടരില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിപ്പൂരില്‍ ഓരോ പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും വ്യത്യസ്തമായ ക്വാറന്റൈന്‍ നിയമങ്ങളാണോ ഉള്ളതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. ബിജെപിക്കും അവരുടെ സഖ്യകക്ഷികള്‍ക്കും അലിഖിതമായ എന്തെങ്കിലും മാര്‍ഗനിര്‍ദേശങ്ങള്‍ വേറെയുണ്ടോ എന്നും കോണ്‍ഗ്രസ് ചോദിച്ചു. ബിജെപി നിയമങ്ങളൊക്കെ കാറ്റില്‍പ്പറത്തിയെന്നും രത്തന്‍കുമാര്‍ ആരോപിച്ചു.

ഹിമന്ത ശര്‍മയ്‌ക്കൊപ്പമാണ് കഴിഞ്ഞ ദിവസം സംഗ്മയും എത്തിയത്. പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച ശേഷം കഴിഞ്ഞ ദിവസം തന്നെ ഇവര്‍ സംസ്ഥാനം വിട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ഗൊഗോയിയും മാക്കനും ക്വാറന്റൈനിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചിരുന്നു. സംസ്ഥാനത്തേക്ക് വരാന്‍ അനുമതി വരെ നേടി. അതും ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നതിനായി. അവര്‍ സംസ്ഥാനത്തെത്തിയപ്പോള്‍ ആരെയും കണ്ടിട്ടില്ല. നേരെ ക്വാറന്റൈനിലാണ് പ്രവേശിച്ചത്. എന്നിട്ടും അവര്‍ നിയമം ലംഘിച്ചെന്നാണ് പറഞ്ഞത്. സ്വജനപക്ഷപാതിത്വമാണ് ഈ സര്‍ക്കാര്‍ കാണിക്കുന്നത്. കോവിഡ് നിയമങ്ങളില്‍ രണ്ട് നീതിയാണ് സര്‍ക്കാരിനുള്ളതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

English summary
congress questions himanta sarma breaking quarantine guidelines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X