കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പാകിസ്താനില്‍ പോയത് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വരുത്താനോ

  • By Muralidharan
Google Oneindia Malayalam News

അപ്രതീക്ഷിതമായിട്ടായിരുന്നു മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനം. അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങുന്നതിനിടെ പാകിസ്താനില്‍ ഇറങ്ങുമെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുമെന്നും മോദി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് അപ്‌ഡേറ്റ് ചെയ്തത്. പെട്ടെന്ന് തീരുമാനിച്ച യാത്രയാണോ ഇത് അതോ സുരക്ഷാ കാരണങ്ങളാല് പുറത്തറിയിക്കാതെ വെച്ചതോ.

<strong> പാകിസ്താനിലെ ഇരട്ട ആഘോഷത്തിന് ശേഷം മോദി തിരിച്ചെത്തി</strong> പാകിസ്താനിലെ ഇരട്ട ആഘോഷത്തിന് ശേഷം മോദി തിരിച്ചെത്തി

അടല്‍ ബിഹാരി വാജ്‌പേയിക്ക് ശേഷം പാകിസ്താന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഇതോടെ മോദി. 1999 ലാണ് അടല്‍ജി തന്റെ സുപ്രസിദ്ധമായ ലാഹോര്‍ ബസ് യാത്ര നടത്തിയത്. 15 വര്‍ഷത്തിനിടെ മോദിയിലൂടെ മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്താനില്‍ എത്തിയിരിക്കുകയാണ്. പുതിയ കാല്‍വെയ്പ് എന്ന് അടുപ്പക്കാര്‍ പറയുന്നു. എന്നാല്‍ കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്ട്, അതിങ്ങനെ.

ശിവസേന പോലും വിമര്‍ശിച്ചു

ശിവസേന പോലും വിമര്‍ശിച്ചു

മോദിയുടെ അപ്രതീക്ഷിത പാകിസ്താന്‍ സന്ദര്‍ശനം സഖ്യകക്ഷിയായ ശിവസേനയെ പോലും ചൊടിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ ചിത്രം വരുത്താനുള്ള മോദിയുടെ പൊടിക്കൈ എന്നാണ് ശിവസേന ഈ യാത്രയെ വിശേഷിപ്പിച്ചത്.

ഇന്ത്യയുടെ താല്‍പര്യത്തിന് എതിരെ

ഇന്ത്യയുടെ താല്‍പര്യത്തിന് എതിരെ

ദേശീയ താല്‍പര്യത്തിനെതിരെയാണ് മോദിയുടെ സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ ആരോപിച്ചു. ഇത് നേരത്തെ തീരുമാനിച്ച യാത്രയാണ്. പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു

ദാവൂദിന് വേണ്ടിയോ

ദാവൂദിന് വേണ്ടിയോ

ബിഹാറില്‍ ബി ജെ പിയെ കെട്ടുകെട്ടിച്ച ജെ ഡി യു കുറച്ച് കൂടി കടന്ന പ്രയോഗമാണ് നടത്തിയത്. അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാള്‍ കേക്ക് കഴിക്കാനാണ് മോദി പാകിസ്താനില്‍ പോയത് എന്നാണ് ജെ ഡി യു സെക്രട്ടറി കെ സി ത്യാഗി പറഞ്ഞത്.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക് സന്ദര്‍ശനത്തിനെതിരെ ദില്ലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

നയതന്ത്രതീരുമാനം

നയതന്ത്രതീരുമാനം

പ്രധാനപ്പെട്ട ഒരു നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയതെന്നും നയതന്ത്രപരമാണ് ഈ നീക്കമെന്നും വെറ്ററന്‍ ബോളിവുഡ് താരം അനുപം ഖേര്‍ അഭിപ്രായപ്പെട്ടു

English summary
Congress questions PM Modi's surprise visit to Pak; terms is pre- planned move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X