കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിഎമ്മുകൾ കരുത്തുറ്റതും കേടുവരാത്തതും: കോൺഗ്രസിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷണർ

Google Oneindia Malayalam News

പട്ന: ബിഹാറിലെ വോട്ടെണ്ണലിനിടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിംഗ് മെഷീനുകൾ തികച്ചും കരുത്തുറ്റതും തകരാറില്ലാത്തതുമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) ചൊവ്വാഴ്ച വാദിച്ചത്. ചൊവ്വാഴ്ച ബീഹാറിലെ വോട്ടെടുപ്പിനിടെ ഭരണകക്ഷിയായ എൻ‌ഡി‌എ പ്രതിപക്ഷമായ മഹാസഖ്യത്തിനെ മറികടന്നതിന് പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് പല കോൺഗ്രസ് നേതാവ് ഉദിത് രാജ് രംഗത്തെത്തിയത്. ഭൂമിയിൽ നിന്ന് ഉപഗ്രഹങ്ങൾ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ കഴിയില്ലെന്നാണ് ഉദിത് രാജിന്റെ ഉന്നയിക്കുന്നത്.

 സോഷ്യൽ മീഡിയയിൽ അനുകൂല വികാരങ്ങൾ വോട്ടുകളായി മാറിയില്ല: തേജസ്വി അനുകൂല വികാരം വർധിച്ചു, വിശകലനം സോഷ്യൽ മീഡിയയിൽ അനുകൂല വികാരങ്ങൾ വോട്ടുകളായി മാറിയില്ല: തേജസ്വി അനുകൂല വികാരം വർധിച്ചു, വിശകലനം

ഇലക്ട്രോണിക് മെഷീനുകളെക്കുറിച്ച് പ്രതികരണവുമായി കോൺഗ്രസ് നേതാവ് കാർത്തി ചിദംബരവും രംഗത്തെത്തിയിട്ടുണ്ട്. കൃത്യവും ആശ്രയയോഗ്യവുമാണെന്ന് മറ്റൊരു കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം പറഞ്ഞു. ഇത് എല്ലായ്പ്പോഴും എന്റെ കാഴ്ചപ്പാടാണ്. ഞാൻ അതിനൊപ്പം തന്നെ നിൽക്കുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ച് സംശയങ്ങളുള്ളവർ രാഷ്ട്രീയ പാർട്ടികളിൽ അങ്ങോളമിങ്ങോളമുണ്ട്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് ഫലം അവർക്ക് അനുകൂലമായി വരാത്ത സാഹചര്യങ്ങളിൽ. ഇതുവരെയും ആരും അവരുടെ അവകാശവാദങ്ങൾ ശാസ്ത്രീയമായി പ്രകടിപ്പിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെയായാലും ഇലക്ട്രോണിക് കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കേണ്ട സമയമായിട്ടുണ്ട്. എന്റെ അനുഭവത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ശക്തവും കൃത്യവുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

evm-26-14

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ച് രാഷ്ട്രീയ നേതാക്കൾ ഉന്നയിച്ച സംശയങ്ങൾക്കുള്ള മറുപടിയുമായാണ് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കമ്മീഷണർ സുദീപ് ജയിൻ രംഗത്തെത്തിയിട്ടുള്ളത്. വോട്ടിംഗ് മെഷീനുകൾ തികച്ചും കരുത്തുറ്റതും തകരാറുകളില്ലാത്തതുമാണ്. ഇക്കാര്യം വീണ്ടും വീണ്ടും വ്യക്തമാക്കുകയാണ്. ഇവിഎമ്മുകളുടെ വിശ്വാസ്യത സുപ്രീംകോടതി പോലും ശരിവെച്ചിട്ടുണ്ട്. 2017ൽ ഇവിഎമ്മുകളെ വിശ്വാസ്യത സംബന്ധിച്ച് വെല്ലുവിളിയുയർത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരുന്നു. ഇവിഎമ്മുകളുടെ വിശ്വാസ്യത സംബന്ധിച്ച് ഒരു സംശയത്തിന്റെയും ആവശ്യമില്ല. മറ്റ് വിശദീകരണങ്ങളൊന്നും ആവശ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
വമ്പന്‍ കുതിപ്പുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ | Oneindia Malayalam

ഇവിഎമ്മുകൾ ഉപയോഗിച്ചിരുന്നുവെങ്കിൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് തോൽക്കുമായിരുന്നോ എന്നും ഉദിത് രാജ് ചോദിക്കുന്നു. കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താവാണ് ഉദിത് രാജ്.

English summary
Congress questions reliability of EVMs, EC says absolutely robust and tamper-proof
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X