കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; രാജ്യസഭ ചീഫ് വിപ്പ് രാജിവെച്ചു! കരുത്തരായി ബിജെപി

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. സര്‍ക്കാര്‍ തിരുമാനത്തിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് നേതാക്കള്‍. അതിനിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി രാജ്യസഭ ചീഫ് വിപ്പ് രാജിവെച്ചു.

<strong>ബൊഫേഴ്സ് പീരങ്കി ഉപയോഗിച്ച് പാക് നീക്കത്തെ തകര്‍ത്ത് ഇന്ത്യ! അപ്രതീക്ഷിത നീക്കത്തില്‍ വിറച്ച് ശത്രു</strong>ബൊഫേഴ്സ് പീരങ്കി ഉപയോഗിച്ച് പാക് നീക്കത്തെ തകര്‍ത്ത് ഇന്ത്യ! അപ്രതീക്ഷിത നീക്കത്തില്‍ വിറച്ച് ശത്രു

അസമില്‍ നിന്നുള്ള എംപിമായ ഭുബനേശ്വര്‍ കലിതയാണ് രാജിവെച്ചത്. കാശ്മീര്‍ വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.കാശ്മീര്‍ വിഷയത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി കലിത രാജി പ്രഖ്യാപിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

 പ്രതിഷേധത്തിനിടെ തിരിച്ചടി

പ്രതിഷേധത്തിനിടെ തിരിച്ചടി

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുമുളള തീരുമാനം ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്. സാധാരണഗതിയില്‍ പാര്‍ലമെന്റ് പാസാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പവെക്കുന്നതാണ് നിയമമായി മാറുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ചായിരുന്നു നീക്കം.

രാജിയെന്ന് ട്വീറ്റ്

സര്‍ക്കാര്‍ നീക്കത്തെതിരെ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. അതിനിടെയാണ് പാര്‍ട്ടിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി രാജ്യസഭ ചീഫ് വിപ്പ് ഭുബനേശ്വര്‍ കലിത രാജിവെച്ചത്. സഭാംഗത്വം രാജിവെയ്ക്കുന്നതായി ട്വിറ്ററിലൂടെയാണ് കലിത അറിയിച്ചത്.

 കാശ്മീര്‍ വിഷയത്തില്‍

കാശ്മീര്‍ വിഷയത്തില്‍

അതേസമയം എന്തുകൊണ്ട് രാജിവെയ്ക്കുന്നുവെന്ന കാര്യം ട്വീറ്റില്‍ വ്യക്തമാക്കിയിട്ടില്ല.എന്നാല്‍ കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്ന പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് കലതിയുടെ രാജിയെന്ന് ദേശീയ മാധ്യമമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് ആത്മഹത്യാപരമാണെന്ന് കലിത നേതൃത്വത്തിന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയെന്നാണ് വിവരം.

 ആര്‍ക്കും സാധിക്കില്ല

ആര്‍ക്കും സാധിക്കില്ല

കോണ്‍ഗ്രസ് നേതൃത്വം വിപ്പ് പുറപ്പെടുവിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താനത് ചെയ്തില്ല. വിപ്പ് പുറപ്പെടുവിക്കുന്നത് രാജ്യതാത്പര്യത്തിന് എതിരാണെന്നും അതിനാലാണ് താന്‍ രാജിവെച്ചതെന്നും നേതൃത്വത്തിന് സമര്‍പ്പിച്ച കത്തില്‍ കലിത പറയുന്നു. നിലവിലെ നേതാക്കള്‍ കോണ്‍ഗ്രസിനെ തകര്‍ക്കുകയാണെന്നും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും കത്തില്‍ കലിത കുറ്റപ്പെടുത്തി.

 കരുത്തരായി ബിജെപി

കരുത്തരായി ബിജെപി

അതേസമയം ഭുബനേശ്വർ കലിതയ്ക്ക് പുറെമെ സമാജ് വാദി പാർട്ടി അംഗമായ സഞ്ജയ് സേഥും രാജ്യസഭാംഗത്വം രാജിവെച്ചു. സേഥ് ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. ഈ മാസം ഇത് മൂന്നാമത്തെ സമാജ്വാദി രാജ്യസഭാംഗമാണ് രാജിവെച്ചത്. നേരത്തേ എംപിമാരായ നീരജ് ശങ്കറും സുരേന്ദ്ര നാഗറും രാജിവെച്ചിരുന്നു. നീരജ് ശങ്കറും സുരേന്ദ്ര നാഗറും ബിജെപിയുടെ ഭാഗമായി. സഞ്ജയ് നാഥും ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. അതേസമയം
പ്രതിപക്ഷ നിരയിലെ നാല് പേരുടെ രാജിയോടെ രാജ്യസഭയില്‍ വീണ്ടും കരുത്തരായിരിക്കുകയാണ് ബിജെപി.

<strong>'നെഹ്റുവിന്റെ തെറ്റുകൾ മോദിയും അമിത് ഷായും തിരുത്തുന്നുവെന്നേയുള്ളൂ'; കെ സുരേന്ദ്രന്‍</strong>'നെഹ്റുവിന്റെ തെറ്റുകൾ മോദിയും അമിത് ഷായും തിരുത്തുന്നുവെന്നേയുള്ളൂ'; കെ സുരേന്ദ്രന്‍

<strong>ബിജെപിക്ക് 3 ലക്ഷ്യങ്ങൾ, കശ്മീർ നടപ്പിലാക്കി, ഇനി മോദിക്ക് മുന്നിൽ രാമക്ഷേത്രവും ഏകീകൃത സിവിൽ കോഡും!</strong>ബിജെപിക്ക് 3 ലക്ഷ്യങ്ങൾ, കശ്മീർ നടപ്പിലാക്കി, ഇനി മോദിക്ക് മുന്നിൽ രാമക്ഷേത്രവും ഏകീകൃത സിവിൽ കോഡും!

English summary
Congress rajyasbha chief whip resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X