കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭയില്‍ ബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസ്; പഴങ്ങളുമായി മമതയെ കണ്ടു!! പാരയായി മറ്റൊരു ഗ്രൂപ്പ്

Google Oneindia Malayalam News

ദില്ലി: ബിജെപിക്കെതിരെ ഐക്യനിരയുണ്ടാക്കുന്ന ശ്രമത്തിലാണ് ചെറുപാര്‍ട്ടികള്‍. ബിജെപിയെ മാത്രമല്ല കോണ്‍ഗ്രസിനെയും അകറ്റി നിര്‍ത്തുക എന്നതാണ് ചെറുപാര്‍ട്ടികളില്‍ ചിലരുടെ ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതെയുള്ള പ്രതിപക്ഷ ഐക്യം ബിജെപിയെ നേരിടാന്‍ മതിയാകില്ല എന്ന അഭിപ്രായമുള്ള നേതാക്കളുമുണ്ട്.

ബിജെപിയുമായി അടുത്ത പോരിന് കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. ഉപതിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തിരിച്ചടി നേരിട്ട ബിജെപി പുതിയ അങ്കത്തില്‍ വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. രാജ്യസഭാ ഉപാധ്യക്ഷനെ തിരഞ്ഞെുടുക്കാനാണ് അടുത്ത പോരാട്ടം. നിലവില്‍ കോണ്‍ഗ്രസാണ് ഈ പദവി വഹിക്കുന്നത്. പ്രതിപക്ഷ നിരയെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. പക്ഷേ പാരയായി മറ്റൊരു സംഘവും വരുന്നുണ്ട്. ദില്ലിയിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ ഇങ്ങനെ....

 ഐക്യനിരയ്ക്ക് മുന്നില്‍

ഐക്യനിരയ്ക്ക് മുന്നില്‍

പ്രാദേശിക പാര്‍ട്ടികളുടെ ഐക്യനിരയ്ക്ക് മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ഇവരുമായി ചര്‍ച്ച നടത്താന്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായത് കഴിഞ്ഞദിവസം വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തില്‍ മമതയെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ആദ്യനീക്കം നടത്തുന്നത്.

അഹ്മദ് പട്ടേല്‍ പഴങ്ങളുമായെത്തി

അഹ്മദ് പട്ടേല്‍ പഴങ്ങളുമായെത്തി

സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ അഹ്മദ് പട്ടേല്‍ മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തി. നീതി ആയോഗ് യോഗത്തിനെത്തിയ മമതയെ ചാണക്യപുരിയിലെ ബംഗാ ഭവനിലെത്തിയാണ് അഹ്മദ് പട്ടേല്‍ കണ്ടത്. പഴങ്ങളും പൂക്കളുമായിട്ടാണ് പട്ടേല്‍ എത്തിയത്. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നിര്‍ത്തുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്ന് പട്ടേല്‍ മമതയോട് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി?

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി?

ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ രാജ്യത്തെ മറ്റ് രാഷ്ട്രീയ നീക്കങ്ങളും ചര്‍ച്ചയായി. കോണ്‍ഗ്രസ് എംപിയായിരുന്ന പിജെ കുര്യനായിരുന്നു ഇതുവരെ രാജ്യസഭാ ഉപാധ്യക്ഷന്‍. അദ്ദേഹത്തിന് ഇത്തവണ കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ല. മറ്റാരെയെങ്കിലും ഉപാധ്യക്ഷ പദവിയിലേക്ക്് മല്‍രിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

തിരഞ്ഞെടുപ്പ് ഇങ്ങനെ, ബിജെപിയും

തിരഞ്ഞെടുപ്പ് ഇങ്ങനെ, ബിജെപിയും

ഉപരാഷ്ട്രപതിയാണ് രാജ്യസഭാ ചെയര്‍മാന്‍. രാജ്യസഭയിലേയും ലോക്‌സഭയിലെയും അംഗങ്ങള്‍ ചേര്‍ന്നാണ് ചെയര്‍മാനെ തിരഞ്ഞെടുക്കുക. അതേസമയം, ഡെപ്യൂട്ടി ചെയര്‍മാനെ തിരഞ്ഞൈടുക്കുന്നത് രാജ്യസഭാ അംഗങ്ങള്‍ മാത്രമാണ്. ബിജെപി ഇത്തവണ ഈ പോസ്റ്റിലേക്ക് മല്‍സരിക്കുന്നുണ്ട്. അതിന് കാരണവുമുണ്ട്.

സ്ഥാനാര്‍ഥികള്‍ പലവഴി

സ്ഥാനാര്‍ഥികള്‍ പലവഴി

രാജ്യഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണിപ്പോള്‍ ബിജെപി. അതുകൊണ്ടുതന്നെയാണ് ബിജെപി സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. കോണ്‍ഗ്രസിന് ബിജെപിയെ പരാജയപ്പെടുത്തി പദവി നിലനിര്‍ത്തിയേ പറ്റൂ. അതിനിടെയാണ് മൂന്നാം കക്ഷിയും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന വിവരം പുറത്തുവന്നിട്ടുള്ളത്.

ബിജെഡിയും വരുന്നു

ബിജെഡിയും വരുന്നു

നീതി ആയോഗ് യോഗത്തിനെത്തിയ പ്രാദേശിക പാര്‍ട്ടികളുടെ മുഖ്യമന്ത്രിമാര്‍ പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒഡീഷയിലെ ബിജെഡിയെ കൂടി ഈ കൂട്ടായ്മയിലേക്ക് അടുപ്പിക്കാനാണ് ഇവരുടെ തീരുമാനം. ബിജെഡി ഇതുവരെ ഒരു മുന്നണിയിലും ചേരാതെ മാറി നില്‍ക്കുകയാണ്. അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാനും മുഖ്യമന്ത്രിമാര്‍ തീരുമാനിച്ചു.

മമതയെ കാണാന്‍ കാരണം

മമതയെ കാണാന്‍ കാരണം

ബിജെഡിക്ക് ഒമ്പത് രാജ്യസഭാ എംപിമാരാണുള്ളത്. തെലങ്കാന ഭരിക്കുന്ന ടിആര്‍എസിന് ആറ് അംഗങ്ങളും. കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ല എന്നാണ് ഇരുപാര്‍ട്ടികളും നേരത്തെ പറഞ്ഞിട്ടുള്ളത്. ഇവര്‍ മമതയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നവരുമാണ്. അതുകാണ്ടു തന്നെയാണ് കോണ്‍ഗ്രസ് മമതയുടെ പിന്തുണ തേടിയെത്തിയത്.

കോണ്‍ഗ്രസിന് വെല്ലുവിളി

കോണ്‍ഗ്രസിന് വെല്ലുവിളി

അതേസമയം, ബിജെഡിക്ക് രാജ്യസഭാ ഉപാധ്യക്ഷ പദവി നല്‍കാനാണ് ടിആര്‍എസിന്റെ തീരുമാനം. ഈ നീക്കം കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. ചെറു പാര്‍ട്ടികളുടെ പിന്തുണയില്ലാതെ കോണ്‍ഗ്രസിന് ജയിക്കാനുമാകില്ല. കോണ്‍ഗ്രസിന്റെ പിന്തുണ മറ്റു പാര്‍ട്ടികള്‍ക്കും ആവശ്യമാണ്. രണ്ടു കക്ഷികളും മല്‍സരിച്ചാല്‍ ബിജെപിക്ക് വിജയം ഉറപ്പാണ്.

മമത ദേശീയതലത്തിലേക്ക്

മമത ദേശീയതലത്തിലേക്ക്

മമതാ ബാനര്‍ജി അടുത്ത ഏപ്രിലില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ദേശീയ തലത്തിലേക്ക് ഉയര്‍ത്തപ്പെടുമെന്നാണ് കരുതുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരെ അവരെ ഉയര്‍ത്തിക്കാട്ടുമെന്നാണ് ദില്ലിയിലെ ചര്‍ച്ചകള്‍. കോണ്‍ഗ്രസ് ഇല്ലാതെയുള്ള പ്രതിപക്ഷ ഐക്യനിരയുടെ ആലോചനകളാണിത്. ഒരു പക്ഷേ, എല്ലാവര്‍ക്കും ഇഷ്ടമുള്ള വ്യക്തിയായി മമത പ്രധാനമന്ത്രി പദവിയിലേക്ക് നിര്‍ദേശിക്കപ്പെട്ടേക്കാം.

കോണ്‍ഗ്രസ് വേണം, ബിജെപിയെ തടയാന്‍

കോണ്‍ഗ്രസ് വേണം, ബിജെപിയെ തടയാന്‍

എന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതെ എങ്ങനെ ബിജെപിയുടെ മുന്നേറ്റം തടയാന്‍ സാധിക്കുമെന്ന ചോദ്യവും ബാക്കിയാണ്. കോണ്‍ഗ്രസിനെ ചേര്‍ത്തുള്ള ഐക്യമാണ് വേണ്ടതെന്നും അപ്പോള്‍ മാത്രമേ ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കൂവെന്നും എസ്പിയും ബിഎസ്പിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അഭിപ്രായപ്പെടുന്നു. വരും ദിവസങ്ങളില്‍ ഐക്യനീക്കങ്ങളും ചര്‍ച്ചകളും ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കാം.

ശക്തമായ ഭൂകമ്പം; വിറങ്ങലിച്ച് ജപ്പാന്‍, നിരവധി മരണം, രണ്ടുലക്ഷം പേര്‍ ഇരുട്ടില്‍!! ദുരന്തഭൂമി...ശക്തമായ ഭൂകമ്പം; വിറങ്ങലിച്ച് ജപ്പാന്‍, നിരവധി മരണം, രണ്ടുലക്ഷം പേര്‍ ഇരുട്ടില്‍!! ദുരന്തഭൂമി...

പ്രമുഖ നടന്‍ മന്‍സൂര്‍ അലി ഖാന്‍ അറസ്റ്റില്‍; എട്ട് പേരെ കൊല്ലുമെന്ന് ഭീഷണി!! ജയിലിലടച്ചുപ്രമുഖ നടന്‍ മന്‍സൂര്‍ അലി ഖാന്‍ അറസ്റ്റില്‍; എട്ട് പേരെ കൊല്ലുമെന്ന് ഭീഷണി!! ജയിലിലടച്ചു

English summary
Congress Reaches Out to Mamata to Stitch Together Consensus for RS Deputy Chairman Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X