കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വേറിട്ട നീക്കത്തിന്; ബിഎസ്പിയുമായി ഒന്നിക്കുന്നു, ഞായറാഴ്ച രാത്രി ലഖ്‌നൗവില്‍ ചര്‍ച്ച

Google Oneindia Malayalam News

Recommended Video

cmsvideo
വീണ്ടും ബി.എസ്.പിയുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ്

ദില്ലി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയിരിക്കെ കോണ്‍ഗ്രസിന്റെ വേറിട്ട നീക്കം. മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പിയുമായി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ഞായറാഴ്ച രാത്രി ലഖ്‌നൗവിലെത്തി മായാവതിയുമായി ചര്‍ച്ച നടത്തി.

ഹരിയാനയില്‍ ഒറ്റയ്ക്ക് നിന്ന് വിജയിക്കാന്‍ പര്യാപ്തമായ വോട്ടുകള്‍ ബിഎസ്പിക്കില്ല. എന്നാല്‍ ജയ-പരാജയങ്ങള്‍ നിര്‍ണയിക്കാന്‍ ബിഎസ്പിക്ക് സാധിക്കുന്ന ഒട്ടേറെ മണ്ഡലങ്ങളുണ്ട്. ഈ സാധ്യത മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് സഖ്യനീക്കം നടത്തുന്നത്. ജെജെപിയുമായി ബിഎസ്പി സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും സീറ്റ് വിഭജന വിഷയത്തില്‍ ചര്‍ച്ച വഴിമുട്ടിയതോടെ ഇരുവരും പിരിഞ്ഞു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ സഖ്യശ്രമം. വിശദാംശങ്ങള്‍ ഇങ്ങനെ.....

 അധികാരം പിടിക്കുക

അധികാരം പിടിക്കുക

സോണിയാ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷയായ ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ഹരിയാനയിലാണ്. ഇവിടെ പാര്‍ട്ടിയിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ച ശേഷമാണ് സഖ്യസാധ്യതകള്‍ കോണ്‍ഗ്രസ് ആരായുന്നത്. ഇത്തവണ വീണ്ടും അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നീക്കം.

ലഖ്‌നൗവില്‍ ചര്‍ച്ച നടത്തി

ലഖ്‌നൗവില്‍ ചര്‍ച്ച നടത്തി

ഹരിയാനയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയും സംസ്ഥാന അധ്യക്ഷ കുമാരി ഷെല്‍ജയും ബിഎസ്പി അധ്യക്ഷ മായാവതിയുമായി ചര്‍ച്ച നടത്തി. ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലെത്തിയാണ് ഇരുവരും മായാവതിയെ കണ്ടത്. ഹരിയാനയിലെ സഖ്യസാധ്യതയാണ് ചര്‍ച്ച ചെയ്തതെന്ന് നേതാക്കള്‍ പ്രതികരിച്ചു.

 ബിഎസ്പി ഒറ്റയ്ക്ക്

ബിഎസ്പി ഒറ്റയ്ക്ക്

ദുഷ്യന്ത് ചൗത്താലയുടെ ജനനായക് ജനത പാര്‍ട്ടിയുമായി ബിഎസ്പി സഖ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ ഇരുവരും ഉടക്കി. തുടര്‍ന്ന് തനിച്ച് മല്‍സരിക്കുമെന്ന് മായാവതി പ്രഖ്യാപിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കം.

വോട്ടുകള്‍ ഭിന്നിച്ചാല്‍

വോട്ടുകള്‍ ഭിന്നിച്ചാല്‍

ചെറുപാര്‍ട്ടികള്‍ തനിച്ച് മല്‍സരിച്ചാല്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ നഷ്ടപ്പെടും. വോട്ടുകള്‍ ഭിന്നിക്കുകയും ബിജെപി വീണ്ടും അധികാരത്തിലെത്തുകയും ചെയ്യും. ഈ സാധ്യത ഇല്ലാതാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ബിഎസ്പിയെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ ഗുണം ചെയ്യുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

 ഹരിയാനയില്‍ ബിഎസ്പിയുടെ ശേഷി

ഹരിയാനയില്‍ ബിഎസ്പിയുടെ ശേഷി

ഹരിയാനയില്‍ ബിഎസ്പിക്ക് വന്‍ ശക്തി കേന്ദ്രങ്ങള്‍ കുറവാണ്. എന്നാല്‍ ഒട്ടേറെ മണ്ഡലങ്ങളില്‍ അവര്‍ക്ക് ഗണ്യമായ വോട്ട് വിഹിതമുണ്ട്. മണ്ഡലങ്ങളിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ ഈ വോട്ടുകള്‍ക്ക് സാധിക്കും. ഇതാണ് കോണ്‍ഗ്രസ് കണ്ണുവെക്കുന്നത്.

ജാട്ട്-ജാദവ വോട്ടുകള്‍

ജാട്ട്-ജാദവ വോട്ടുകള്‍

കോണ്‍ഗ്രസും ബിഎസ്പിയും സഖ്യമുണ്ടാക്കിയാല്‍ ജാട്ട്-ജാദവ വോട്ടുകള്‍ ഒന്നിപ്പിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഹൂഡയെയും ഷെല്‍ജയെയും നേതൃത്വം ഏല്‍പ്പിച്ചതിലും കോണ്‍ഗ്രസിന്റെ ഈ ലക്ഷ്യം പ്രകടമാണ്.

ഹൂഡയുടെ വിമതനീക്കം ഇല്ലാതാക്കി

ഹൂഡയുടെ വിമതനീക്കം ഇല്ലാതാക്കി

നേരത്തെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് തലവേദനയായിരുന്നു ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നീക്കം. ഇദ്ദേഹം സ്വന്തമായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നെങ്കിലും സോണിയാ ഗാന്ധി ഇടപെട്ട് വിഷയം പരിഹരിച്ചു.

റിപ്പോര്‍ട്ടുകള്‍ തള്ളി ഗുലാം നബി

റിപ്പോര്‍ട്ടുകള്‍ തള്ളി ഗുലാം നബി

അതേസമയം, മാധ്യമറിപ്പോര്‍ട്ടുകള്‍ തള്ളിയാണ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്തുവന്നിരിക്കുന്നത്. ബിഎസ്പിയുമായി സഖ്യമുണ്ടാക്കില്ല എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഹരിയാനയില്‍ കോണ്‍ഗ്രസ് തനിച്ച് മല്‍സരിക്കുമെന്നും ഗുലാംനബി പറയുന്നു.

ഉത്തര്‍ പ്രദേശില്‍ കിട്ടിയ പണി

ഉത്തര്‍ പ്രദേശില്‍ കിട്ടിയ പണി

ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് ഗുലാം നബി ആസാദ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയും എസ്പിയും ആര്‍എല്‍ഡിയും ചേര്‍ന്ന് മഹാസഖ്യം രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഉള്‍പ്പെടുത്താന്‍ തടസം നിന്നത് ബിഎസ്പിയായിരുന്നു.

ബിജെപിക്ക് വന്‍ വിജയം

ബിജെപിക്ക് വന്‍ വിജയം

ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. 38 സീറ്റുകള്‍ വീതം ബിഎസ്പിയും എസ്പിയും പങ്കിട്ടു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ റായ്ബറേലിയിലും അമേഠിയിലും അവര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ല. എന്നാല്‍ എല്ലാ നീക്കവും യുപിയില്‍ പരാജയപ്പെട്ടു. ബിജെപി ഇത്തവണയും തൂത്തുവാരുകയായിരുന്നു.

 സംശയങ്ങള്‍ ബാക്കി

സംശയങ്ങള്‍ ബാക്കി

എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയതില്‍ പരസ്യമായ പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി അന്ന് രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിനെ മഹാസഖ്യം വിലകുറച്ചുകണ്ടു എന്നാണ് രാഹുല്‍ പ്രതികരിച്ചത്. ഇതുവരെയുള്ള കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ ഹരിയാനയില്‍ കോണ്‍ഗ്രസ് ബിഎസ്പിയുമായി കൈകോര്‍ക്കുമോ എന്ന ചോദ്യവും ബാക്കിയാണ്.

 സര്‍ക്കാര്‍ വിരുദ്ധ വികാരം

സര്‍ക്കാര്‍ വിരുദ്ധ വികാരം

ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടാറിന്റെ സര്‍ക്കാരിനെതിരെ പൊതുവികാരം നിലനില്‍ക്കുന്നുണ്ട്. ഒട്ടേറെ അഴിമതി ആരോപണം സര്‍ക്കാര്‍ നേരിടുന്നു. ഈ അവസരം മുതലെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഹരിയാനയില്‍ മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ സോണിയയുടെ നീക്കങ്ങളുടെ വിജയംകൂടിയാകും.

സൗദി രാജാവ് മകനെ എണ്ണ വകുപ്പ് മന്ത്രിയാക്കി; കേന്ദ്രമന്ത്രി സൗദിയിലേക്ക്, ഖത്തറും സന്ദര്‍ശിക്കും

English summary
Congress Reaches Out to Mayawati's BSP for Alliance in Haryana Elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X