കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പുതിയ സഖ്യം.... ജിജിപിയുമായി ഒത്തുച്ചേര്‍ന്ന് ബിജെപിയെ നേരിടും!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസ് മുന്നേറുന്നു. എന്നാല്‍ ബിജെപിയുടെ നീക്കങ്ങളില്‍ ആര്‍എസ്എസ് അടക്കുള്ളവര്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. കാര്യങ്ങള്‍ ബിജെപിയുടെ കൈവിട്ട് പോവുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വ്യാപം കേസില്‍ മന്ത്രിസ്ഥാനം തെറിച്ച ലക്ഷ്മികാന്ത് ശര്‍മയ്‌ക്കൊപ്പം വേദി പങ്കിട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വിവാദത്തില്‍ കുരുങ്ങിയിരിക്കുകയാണ്. ഇതോടെ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപി.

ബിഎസ്പിയുമായുള്ള സഖ്യം പൊളിഞ്ഞതോടെ പ്രതിരോധത്തിലായിരുന്ന കോണ്‍ഗ്രസ് കാര്യങ്ങള്‍ അതിവേഗമാണ് മാറ്റി മറിച്ചത്. ബിജെപിയുടെ കേന്ദ്ര നേതൃത്വത്തോടുള്ള എതിര്‍പ്പ് സംസ്ഥാനത്ത് ആളിക്കത്തുകയാണ്. ഇത് കൂടി മുതലെടുത്ത നീക്കങ്ങളാണ് കോണ്‍ഗ്രസിന്റേത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും സംസ്ഥാനത്തെത്തിയിട്ടും ബിജെപിക്ക് താളം കണ്ടെത്താനായിട്ടില്ല. അമിത് ഷായുടെ റാലികള്‍ക്ക് ആളു കുറഞ്ഞതും ബിജെപിക്ക് വലിയ തിരിച്ചടിയാണ്.

സഖ്യമുണ്ടാക്കി കോണ്‍ഗ്രസ്

സഖ്യമുണ്ടാക്കി കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതില്‍ പഴികേട്ട് കൊണ്ടിരുന്ന കോണ്‍ഗ്രസ് അതിവേഗത്തിലാണ് കാര്യങ്ങള്‍ നീക്കിയത്. ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടി(ജിജിപി)യുമായിട്ടാണ് കോണ്‍ഗ്രസിന്റെ പുതിയ സഖ്യം. സംസ്ഥാനത്ത് ഏറ്റവും ശക്തമായ ആദിവാസി വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണിത്. ഇവരുമായുള്ള സഖ്യം അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. അതേസമയം അവസാന നിമിഷയത്തെ കോണ്‍ഗ്രസിന്റെ മനംമാറ്റം ബിജെപി ഞെട്ടിച്ചിട്ടുണ്ട്.

 പിന്നില്‍ ജോതിരാദിത്യ സിന്ധ്യ

പിന്നില്‍ ജോതിരാദിത്യ സിന്ധ്യ

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പരാജയപ്പെട്ടിടത്ത് ജോതിരാദിത്യ സിന്ധ്യയാണ് കാര്യങ്ങള്‍ വിജയിപ്പിച്ചത്. ജോതിരാദിത്യ സിന്ധ്യ ഇവര്‍ക്ക് 15 സീറ്റാണ് വാഗ്ദാനം ചെയ്തത്. അതേസമയം സമാജ്‌വാദി പാര്‍ട്ടി ജിജിപിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ജിജിപി കോണ്‍ഗ്രസിനൊപ്പമെത്തിയാല്‍ വൈകാതെ തന്നെ എസ്പിയും എത്തും. സഖ്യസാധ്യത അടഞ്ഞിട്ടില്ലെന്നും ആരുമായും സഖ്യമാവാമെന്നും സിന്ധ്യ പറയുന്നു. എന്നാല്‍ മായാവതിയുമായി ചര്‍ച്ച നടത്തിയതാണെന്നും അവര്‍ സഖ്യത്തിനുണ്ടാവില്ലെന്നും ജോതിരാദിത്യ സിന്ധ്യ അറിയിച്ചു.

 ബിജെപിക്ക് പ്രതിസന്ധിയേറുന്നു

ബിജെപിക്ക് പ്രതിസന്ധിയേറുന്നു

ബിജെപി നേരത്തെ ഉണ്ടായിരുന്ന സ്വാധീനം ഇല്ലാതാക്കിയെന്നാണ് മനസ്സിലാവുന്നത്. മുന്നോക്ക വിഭാഗവും പിന്നോക്ക വിഭാഗവും ഒരുപോലെ അവരുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. മോദിക്കെതിരെയും ശിവരാജ് സിംഗ് ചൗഹാനെതിരെയും ബ്രാഹ്മണ സംഘടനകള്‍ പ്രതിഷേധത്തിലാണ്. ബിജെപിക്കെതിരായി വോട്ടു രേഖപ്പെടുത്താനാണ് ഇവര്‍ എടുത്തിരിക്കുന്ന തീരുമാനം. എസ്‌സി എസ്ടി ബില്‍ വന്നതോടെ തങ്ങള്‍ ഇരകളാക്കപ്പെടുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. മുമ്പ് പിന്നോക്ക വിഭാഗക്കാരെ സംരക്ഷിക്കുമെന്ന ശിവരാജ് സിംഗ് ചൗഹാന്റെ പ്രസ്താവനയും ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.

ആര്‍എസ്എസ് ഇടപെടുന്നു

ആര്‍എസ്എസ് ഇടപെടുന്നു

ബിജെപിയുടെ ഭരണത്തില്‍ ആര്‍എസ്എസിനും താല്‍പര്യമില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം ആര്‍എസ്എസ് ഇടപെട്ടിരിക്കുകയാണ്. നിലവിലുള്ളവരെ മത്സരിപ്പിച്ചാല്‍ ബിജെപി നിലം തൊടില്ലെന്നാണ് ആര്‍എസ്എസ് അറിയിച്ചിരിക്കുന്നത്. 78 സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കാനാണ് നിര്‍ദേശം. ഇവര്‍ അഴിമതിക്കാരാണെന്ന് ആര്‍എസ്എസ് നടത്തിയ സര്‍വേയില്‍ പറയുന്നു. മത്സരിച്ചാല്‍ ഒരുതരത്തിലും ഇവര്‍ ജയിക്കില്ലെന്നാണ് മനസ്സിലാവുന്നത്.

 ചൗഹാനും പ്രതിസന്ധി.....

ചൗഹാനും പ്രതിസന്ധി.....

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ആര്‍എസ്എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൗഹാന്റെ സ്ഥിരം മണ്ഡലമായ ബുദ്‌നിയില്‍നിന്ന് ഇത്തവണ മത്സരിക്കേണ്ടെന്നാണ് നിര്‍ദേശം. പകരം ഭോപ്പാലിലെ ഗോവിന്ദപുരത്തില്‍ നിന്ന് മത്സരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബുദ്‌നിയില്‍ നിന്ന് മത്സരിച്ചാല്‍ ശിവരാജ് സിംഗ് ചൗഹാന്‍ തോല്‍ക്കാന്‍ വരെ സാധ്യതയുണ്ട്. ഗോവിന്ദപുര മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ എട്ടുതവണ തുടര്‍ച്ചയായി വിജയിച്ച മണ്ഡലമാണ്. ബിജെപിയുടെ കോട്ടയായിരുന്നു അറിയപ്പെടുന്ന സ്ഥലമാണ് ഗോവിന്ദപുര. ഇവിടെ ചൗഹാന്‍ നിന്നാല്‍ എളുപ്പത്തില്‍ വിജയിക്കും.

 തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം

തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം

ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് ആര്‍എസ്എസ് നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ജയിക്കുന്നവരെ മാത്രം മത്സരിപ്പിച്ചാല്‍ മതിയെന്നാണ് ആവശ്യം. മറ്റ് ഘടകങ്ങളൊന്നും പരിഗണിക്കേണ്ടെന്നാണ് ആവശ്യം. അതേസമയം പ്രമുഖ നേതാക്കളുടെ മക്കളെ സ്ഥാനാര്‍ത്ഥികളാക്കുമെന്ന സൂചനയെയും ആര്‍എസ്എസ് തള്ളുന്നു. 78 മന്ത്രിമാരെ മാറ്റിനിര്‍ത്തിയാല്‍ അത് ബിജെപിയുടെ ജയസാധ്യത തന്നെ ഇല്ലാതാക്കുമെന്നാണ് ശിവരാജ് സിംഗ് ചൗഹാന്‍ പറയുന്നത്.

 ബിജെപി വന്‍ വിവാദത്തില്‍

ബിജെപി വന്‍ വിവാദത്തില്‍

സംസ്ഥാനത്ത് എല്ലാ സാധ്യതകളെയും ഇല്ലാതാക്കുന്ന പ്രശ്‌നമാണ് ഇപ്പോള്‍ ബിജെപി നേരിടുന്നത്. ശിവരാജ് സിംഗ് ചൗഹാന്‍ വ്യാപം കേസില്‍ ആരോപണം നേരിടുന്ന മുന്‍ മന്ത്രി ലക്ഷ്മികാന്ത് ശര്‍മയ്‌ക്കൊപ്പം വേദി പങ്കിട്ടതാണ് വിവാദമായിരിക്കുന്നത്. കോണ്‍ഗ്രസ് ഈ കേസ് വീണ്ടും സജീവമാക്കിയിരിക്കെയാണ് ചൗഹാന്‍ കുരുക്കിലായിരിക്കുന്നത്. വ്യാപം കേസിലെ കുറ്റപത്രത്തില്‍ ലക്ഷ്മികാന്ത് ശര്‍മയുടെ പേരുണ്ട്. ബിജെപിയുടെ ജന്‍ ആശീര്‍വാദ് യാത്രയിലാണ് ഇരുവരും വേദി പങ്കിട്ടത്. ഇത് സംസ്ഥാനത്ത് വിവാദങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്.

 ബിജെപി ലക്ഷ്യമിടുന്നത്

ബിജെപി ലക്ഷ്യമിടുന്നത്

ലക്ഷ്മികാന്ത് ശര്‍മയുടെ അനന്തരവന്‍ സഹോദരന്‍ ഉമാകാന്ത് ശര്‍മയെ സിറോഞ്ച് മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാന്‍ ബിജെപി ലക്ഷ്യമിടുന്നുണ്ട്. സിറോഞ്ച് ലക്ഷ്മികാന്തിന്റെ മണ്ഡലമാണ്. കേസുള്ളതിനാല്‍ ഈ മണ്ഡലം ഉമാകാന്തിന് ഒഴിഞ്ഞ് കൊടുക്കുകയാണ്. നേരത്തെ ഈ സീറ്റ് വേറെ ആര്‍ക്കെങ്കിലും നല്‍കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ബ്രാഹ്മണ വിഭാഗത്തില്‍ കരുത്തനായ നേതാവാണ് ലക്ഷ്മികാന്ത്. അദ്ദേഹം ഇടഞ്ഞാല്‍ മറ്റൊരു തിരിച്ചടിയും പാര്‍ട്ടിക്കുണ്ടാവും. ഇതൊഴിവാക്കാനാണ് ഉമാകാന്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ പ്രസംഗം; ബിജെപിയുടെ മുദ്രാവാക്യം പരിഷ്‌കരിച്ചു, സദസ്സില്‍ കൂട്ടച്ചിരിരാഹുല്‍ ഗാന്ധിയുടെ കിടിലന്‍ പ്രസംഗം; ബിജെപിയുടെ മുദ്രാവാക്യം പരിഷ്‌കരിച്ചു, സദസ്സില്‍ കൂട്ടച്ചിരി

അമ്മയുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച്ച...... മോഹന്‍ലാലിനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായി സിദ്ദിഖ്!അമ്മയുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച്ച...... മോഹന്‍ലാലിനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായി സിദ്ദിഖ്!

English summary
congress reaches out tribal group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X