കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയുടെ ഫോണ്‍ സ്വിച്ച് ഓഫ്.... അന്തംവിട്ട് കമല്‍നാഥ്, സിദ്ധരാമയ്യയെ കളത്തിലിറക്കി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തില്‍. ബംഗളൂരുവിലേക്ക് പോയ എംഎല്‍എമാരെ ഇതുവരെ ബന്ധപ്പെടാന്‍ കമല്‍നാഥിന് സാധിച്ചിട്ടില്ല. ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ കടുത്ത ആശങ്കയിലാണ്. സിദ്ധരാമയ്യയെ ട്രബിള്‍ ഷൂട്ടറായിട്ട് ഇറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം ഡികെ ശിവകുമാറിന്റെ സഹായം തേടുമോ എന്ന കാര്യം വ്യക്തമല്ല.

ജ്യോതിരാദിത്യ സിന്ധ്യയെ ബന്ധപ്പെടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. അദ്ദേഹമാണ് ഇപ്പോഴത്തെ അട്ടിമറിക്ക് പിന്നിലുള്ളതെന്നും ഇതോടെ ഉറപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭാ പുനസംഘടനയാണ് വിട്ടുനില്‍ക്കുന്ന എംഎല്‍എമാരുടെ പ്രധാന ലക്ഷ്യം. നേരത്തെ കര്‍ണാടകത്തിലും സമാന രീതിയിലാണ് സര്‍ക്കാര്‍ വീണത്. തുടര്‍ന്ന് ബിജെപി അവിടെ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ ബിജെപി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ചൗഹാനാണ് നേതൃത്വം നല്‍കുന്നത്.

ഫോണെടുക്കാതെ സിന്ധ്യ

ഫോണെടുക്കാതെ സിന്ധ്യ

ജ്യോതിരാദിത്യ സിന്ധ്യ ക്യാമ്പിലെ 18 എംഎല്‍എമാരാണ് കര്‍ണാടകത്തിലേക്ക് മുങ്ങിയിരിക്കുന്നത്. സിന്ധ്യയെ നേതാക്കള്‍ നിരന്തരം വിളിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. നേരത്തെ ഫോണ്‍ റിംഗ് ചെയ്തിരുന്നെങ്കിലും അദ്ദേഹം എടുത്തിരുന്നില്ല. മുതിര്‍ന്ന നേതാക്കളെ അദ്ദേഹം അവഗണിക്കുകയാണെന്ന് സൂചനയുണ്ട്. സിന്ധ്യ നിലവില്‍ ദില്ലിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഹൈക്കമാന്‍ഡില്‍ നിന്ന് ആരും അദ്ദേഹത്തെ സമവായ ചര്‍ച്ചയ്ക്കായി സമീപിച്ചിട്ടില്ല.

സിദ്ധരാമയ്യയെ വിളിച്ചു

സിദ്ധരാമയ്യയെ വിളിച്ചു

എംഎല്‍എമാര്‍ കര്‍ണാടകത്തിലുണ്ടെന്ന് കണ്ടെത്തിയതോടെ, പ്രശ്‌നം പരിഹരിക്കാന്‍ സിദ്ധരാമയ്യയുടെ സഹായം തേടിയിരിക്കുകയാണ് മധ്യപ്രദേശ് കോണ്‍ഗ്രസ്. കമല്‍നാഥ്, സിദ്ധരാമയ്യയെ വിളിച്ചെന്നാണ് സൂചന. ബംഗളൂരുവിലെ റിസോര്‍ട്ടിലാണ് ഇവരുള്ളതെന്നാണ് സൂചന. അഞ്ച് മന്ത്രിമാരും ഇക്കൂട്ടത്തിലുണ്ട്. 18 പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. തുളസി സിലാവത്ത്, മഹേന്ദ്ര സിംഗ് സിസോദിയ, ഗോവിന്ദ് സിംഗ് രജപുത്, ഇമാര്‍ത്തി ദേവി, പ്രദ്യുമ്‌ന സിംഗ് തോമര്‍, ഡോ പ്രഭുര ചൗധരി എന്നിവരാണ് മന്ത്രിമാര്‍.

അടിയന്തര മന്ത്രിസഭാ യോഗം

അടിയന്തര മന്ത്രിസഭാ യോഗം

പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നാളെ മന്ത്രിസഭാ യോഗം ചേരാനിരിക്കുകയാണ് കമല്‍നാഥ്. രാവിലെ 9.45ന് മന്ത്രിസഭാ യോഗം ചേരും. മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ എംഎല്‍എമാരുടെ യോഗവും നാളെ ചേരും. അത് ഉച്ചയ്ക്ക് 12 മണിക്കാണ്. ഇതിന് മുമ്പ് സിന്ധ്യയെ കണ്ടെത്താനാണ് നീക്കം. അതേസമയം ബിജെപി ഏര്‍പ്പാടാക്കിയ ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് 18 എംഎല്‍എമാരും ബംഗളൂരില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ എങ്ങനെ തിരിച്ചുകൊണ്ടുവരുമെന്ന് വ്യക്തമല്ല.

ഓടിയെത്തി അജയ് സിംഗ്

ഓടിയെത്തി അജയ് സിംഗ്

കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കമല്‍നാഥിന്റെ ഭോപ്പാലിലുള്ള വീട്ടില്‍ എത്തിയിരിക്കുകയാണ്. അജയ് സിംഗ് ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ദിഗ് വിജയ് സിംഗ് രാജ്യസഭാ എംപി വിവേക് താന്‍ക എന്നിവരെയും തന്റെ വീട്ടിലേക്ക് അടിയന്തര യോഗത്തിനായി ക്ഷണിച്ചിട്ടുണ്ട്. ദില്ലി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഭോപ്പാലില്‍ തിരിച്ചെത്തിയിരിക്കുകയാണ് കമല്‍നാഥ്. ദിവസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് കമല്‍നാഥ് സര്‍ക്കാര്‍ അട്ടിമറിയെ നേരിടുന്നത്.

കളത്തിലിറങ്ങി അമിത് ഷാ

കളത്തിലിറങ്ങി അമിത് ഷാ

അമിത് ഷാ സര്‍ക്കാരിനെ വീഴ്ത്താന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ശിവരാജ് സിംഗ് ചൗഹാന്‍, നരേന്ദ്ര തോമര്‍ എന്നിവരെ അമിത് ഷാ നേരിട്ട് കണ്ടു. ഇവരോടുള്ള എല്ലാ നീക്കങ്ങളും അധികാരം പിടിക്കാനായി നടത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചൗഹാന്‍ കേന്ദ്ര മന്ത്രി നരേന്ദ്ര തോമറുമായും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചാല്‍ ചൗഹാന്‍ തന്നെ മുഖ്യമന്ത്രിയാവുമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇത് ചൗഹാന് വലിയ ആവേശമാണ് നല്‍കിയിരിക്കുന്നത്.

ഹൈക്കമാന്‍ഡ് ഇടപെടില്ല

ഹൈക്കമാന്‍ഡ് ഇടപെടില്ല

സിന്ധ്യയുമായി ഇതുവരെ ബന്ധപ്പെടാന്‍ ഹൈക്കമാന്‍ഡ് ശ്രമിച്ചിട്ടില്ല. അതിന്റെ ആവശ്യമില്ലെന്നാണ് നേതൃത്വം പറയുന്നത്. ഇത് വെറും ഭീഷണിപ്പെടുത്താനുള്ള അവസരമായിട്ടാണ് അവര്‍ കാണുന്നതെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. ഇതിനിടെ ബിജെപി 107 എംഎല്‍എമാരുടെയും യോഗം ചേര്‍ന്നിരിക്കുകയാണ്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് സംസ്ഥാനത്തെ കാര്യങ്ങളും ചൗഹാന്‍ വിവരിച്ചിട്ടുണ്ട്. നാളെ ചൗഹാന്‍ ഭോപ്പാലിലെത്തും. സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളും തുടങ്ങും.

ശിവകുമാര്‍ വരുമോ?

ശിവകുമാര്‍ വരുമോ?

സിദ്ധരാമയ്യ രംഗത്തെത്തിയ സാഹചര്യത്തില്‍ ശിവകുമാറും ഇറങ്ങുമോ എന്നാണ് ഇനി അറിയാനുള്ളത്. പ്രതിസന്ധി ഘട്ടങ്ങളെ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട് ശിവകുമാറിന്. രണ്ട് പേരെയും കളത്തിലിറക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശ്രമം നടക്കുന്നുണ്ട്. അതേസമയം ഇവര്‍ ഏത് റിസോര്‍ട്ടിലാണ് ഉള്ളതെന്ന് വ്യക്തമല്ല. യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് ഭരണമുള്ളത് കൊണ്ട് ഇവരെ തിരികെയെത്തിക്കുക എളുപ്പമല്ല. കമല്‍നാഥ് സര്‍ക്കാരിന് അതുകൊണ്ട് അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ്.

മധ്യപ്രദേശില്‍ വില്ലന്‍ 'ജ്യോതിരാദിത്യ സിന്ധ്യ', ഇടഞ്ഞ് സോണിയ, മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെമധ്യപ്രദേശില്‍ വില്ലന്‍ 'ജ്യോതിരാദിത്യ സിന്ധ്യ', ഇടഞ്ഞ് സോണിയ, മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ

English summary
congress reaches to siddaramiah for help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X