കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് പുതിയ ഇന്ത്യ: ഏഷ്യാനെറ്റ്, മീഡിയ വണ്‍ വിലക്കില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ദില്ലി വര്‍ഗീയ കലാപ സമയത്തെ റിപ്പോര്‍ട്ടിന്‍റെ പേരില്‍ മലയാളം വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവയ്ക്ക് 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി കോണ്‍ഗ്രസ്. ഇതാണ് പുതിയ ഇന്ത്യയെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വിറ്ററിലൂടെ പരിഹസിച്ചത്.

Recommended Video

cmsvideo
Congress condemns ban on Kerala-based news channels

പടക്കം പൊട്ടിച്ച് ആഘോഷം... മാധ്യമ വിലക്കില്‍ മീഡിയ വണ്‍ ഓഫീസിന് മുന്നില്‍ ബിജെപിയുടെ ആഘോഷം!!പടക്കം പൊട്ടിച്ച് ആഘോഷം... മാധ്യമ വിലക്കില്‍ മീഡിയ വണ്‍ ഓഫീസിന് മുന്നില്‍ ബിജെപിയുടെ ആഘോഷം!!

ദില്ലി കലാപത്തെ കുറിച്ച് പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്ത ബിജെപ സര്‍ക്കാര്‍, കലാപ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് കൂച്ചു വിലങ്ങിടുകയാണ് ചെയ്തെന്ന് അഭിപ്രായപ്പെട്ടു. കീഴ്‌പ്പെടുത്തലും അടിച്ചമര്‍ത്തലുമാണ് ബിജെപിയുടെ നയമെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.

congress

മോദി സർക്കാർ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കുകയാണെന്നായിരുന്നു എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചത്. ഡൽഹി കലാപത്തിന്റെ നേർക്കാഴ്ചകൾ ലോകത്തിനു മുൻപിൽ തുറന്നു കാട്ടിയതിന് പ്രതികാര നടപടിയെന്നോണം രണ്ടു മലയാള വാർത്താ ചാനലുകളെ വിലക്കിയ നടപടി കേന്ദ്ര സർക്കാരിന്റെ ഫാസിസറ് നടപടികളുടെ തുടർച്ചയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

നാസി ജര്‍മനിയെ ഓര്‍മിപ്പിക്കുന്നു... മോദിയും ഷായും അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചെന്ന് എംബി രാജേഷ്നാസി ജര്‍മനിയെ ഓര്‍മിപ്പിക്കുന്നു... മോദിയും ഷായും അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചെന്ന് എംബി രാജേഷ്

വിലക്കപ്പെട്ട മീഡിയ വൺ ചാനലിന്റെ തിരുവന്തപുരത്തെ ഓഫീസിനു മുൻപിൽ സംഘപരിവാർ സംഘടനകൾ പടക്കം പൊട്ടിച്ചു ആഘോഷം നടത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ദില്ലി കലാപം ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും മൗനാനുവാദത്തോടെ നടന്ന ഗൂഢാലോചനയുടെ ഫലമാണെന്നതിനു തെളിവാണ് ഇപ്പോൾ നടന്നുവരുന്ന പ്രതികാര നടപടികൾ.

മാധ്യമ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. സർക്കാരിന് ഹിതകരമായ വാർത്തകൾ മാത്രം കൊടുത്താൽ മതിയെന്ന ഏകാധിപത്യപരവുമായ നിലപാട് ജനാധിപത്യ വ്യവസ്ഥക്കുനേരെയുള്ള വെല്ലുവിളിയാണ്. ഡൽഹി കലാപം പാർലമെൻറിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടതിന്റെ പേരിൽ ഏഴ് എംപി മാരെ സസ്‌പെൻഡ് ചെയ്ത ഒരുദിവസത്തിനുള്ളിലാണ് മാധ്യമങ്ങൾക്കു നേരെ നടപടിയെടുത്തിരിക്കുന്നത്.

കലാപത്തിന് പിന്നിൽ കേന്ദ്രത്തിന് എന്തോ മറയ്ക്കാനുണ്ടെന്നതിനു തെളിവാണ് ഈ നടപടികൾ. മാധ്യമ സ്വാതന്ത്ര്യം ചവിട്ടിയരക്കുന്ന ഒരു തരത്തിലുമുള്ള ഇടപെടലുകളും അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കെസി വേണുഗോപാല്‍ നിരോധിക്കപ്പെട്ട ചാനലുകൾക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം.... വിലക്കിനെതിരെ പ്രതികരിച്ച് മീഡിയ വണ്‍!!മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം.... വിലക്കിനെതിരെ പ്രതികരിച്ച് മീഡിയ വണ്‍!!

English summary
congress reaction on asianet and media one
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X