കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'14 സീറ്റും നിലനിര്‍ത്തും'; വിമതര്‍ക്ക് കനത്ത തിരിച്ചടി നല്‍കും, ഉപതിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്

Google Oneindia Malayalam News

ബെംഗളൂരു: തിരിച്ചടികളില്‍ കരകയറാന്‍ തന്ത്രങ്ങള്‍ ആവിഷ്കരിച്ച് കര്‍ണാടക കോണ്‍ഗ്രസ്. 14 കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ മുന്‍നിര്‍ത്തി ബിജെപി കളിച്ച കളിയില്‍ സഖ്യസര്‍ക്കാര്‍ വീണത് തിരിച്ചടിയായെങ്കിലും ശക്തമായ പ്രവര്‍ത്തനവുമായി മുന്നോട്ടുപോവാനാണ് ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചത്. ബിജെപി സര്‍ക്കാറിനെതിരെ ക്രിയാത്മ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് യോഗത്തിന് ശേഷം പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

<strong>തദ്ദേശ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ ബിജെപിക്ക് വന്‍ വിജയം, സിപിഎമ്മിനെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാമത്</strong>തദ്ദേശ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ ബിജെപിക്ക് വന്‍ വിജയം, സിപിഎമ്മിനെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാമത്

ജെഡിഎസുമായുള്ള സഖ്യം തുടരണമോയെന്ന കാര്യത്തില്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. യോഗത്തില്‍ ചിലര്‍ ഇതേസംബന്ധിച്ച് സംയങ്ങള്‍ ഉന്നയിച്ചെങ്കിലും ധൃതിപിടിച്ച് തീരുമാനം എടുക്കേണ്ടെന്നാണ് ഭൂരിപക്ഷത്തിന്‍റെയും തീരുമാനം. നിര്‍ണ്ണായകമായ 17 നിയമസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രവര്‍ത്തനം നടത്താനും യോഗം തീരുമാനിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ..

ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

കോണ്‍ഗ്രസിലെ 14 ഉം ജെഡിഎസിലെ 3 ഉം വിമത എംഎല്‍എമാരെ സ്പീക്കര്‍ ആയോഗ്യരാക്കിയതോടെ 17 നിയോജക മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. നിയമപോരാട്ടങ്ങള്‍ ഏറെക്കാലം നീണ്ടുപോയില്ലെങ്കില്‍ 6 മാസത്തിനുള്ളില്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഉപതിരഞ്ഞെടുപ്പില്‍ വിജയം നേടി വിമത എംഎല്‍എമാര്‍ക്കും ബിജെപിക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്ന വികാരമാണ് ഇന്നലെ ചേര്‍ന്ന നേതൃയോഗത്തില്‍ ഉയര്‍ന്നുവന്നത്.

കോടതി എന്ത് തീരുമാനിക്കും

കോടതി എന്ത് തീരുമാനിക്കും

അയോഗ്യരാക്കിയ നടപടി സുപ്രീംകോടതി അംഗീകരിച്ചാല്‍ അത് വിമതര്‍ക്ക് വലിയ തിരിച്ചടിയാവും. ഉപതിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സ്ഥാനാര്‍ത്ഥികളാവാന്‍ കഴിയില്ല. മറിച്ച് സുപ്രീംകോടതി അയോഗ്യത റദ്ദാക്കുകയും രാജി അംഗീകരിക്കപ്പെടുമെന്ന് വ്യക്തമാക്കുകയും ചെയ്താല്‍ ഉപതിരഞ്ഞെടുപ്പില്‍ വിമതര്‍ തന്നെയായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥികളായി എത്തുക. ഈ സാഹചര്യവും കോണ്‍ഗ്രസ് മുന്‍കൂട്ടി കാണുന്നുണ്ട്.

ഒരോ മണ്ഡ‍ലത്തിലും

ഒരോ മണ്ഡ‍ലത്തിലും

വിമതര്‍ മണ്ഡലത്തിലെ പാര്‍ട്ടി അണികള്‍ക്കിടിയില്‍ സ്വാധീനം ചെലുത്തുന്നതിന് തടയിടാന്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയും തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ക്കായും ഒരോ മണ്ഡ‍ലത്തിലും മുതിര്‍ന്ന നേതാവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുമെന്നും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെപിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.

ഉടന്‍ പ്രഖ്യാപിക്കും

ഉടന്‍ പ്രഖ്യാപിക്കും

പ്രവര്‍ത്തകരുമായി ഈ സംഘം സംവദിച്ച് വിമതര്‍ പാര്‍ട്ടിയോട് ചെയ്ത വഞ്ചനയെക്കുറിച്ച് വിശദീകരിക്കും. ഇതോടൊപ്പം തന്നെ പാര്‍ട്ടിയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടിയെടുക്കുകയും ചെയ്യും. ഒരോ മണ്ഡലങ്ങളുടേയും ചുമതലയുള്ള നേതാക്കളെയും സംഘത്തെയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഗുണ്ടുറാവു വ്യക്തമാക്കി.

മികച്ച പ്രതികരണം

മികച്ച പ്രതികരണം

17 മണ്ഡലങ്ങളിലേയും ജനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ തീരുമാനത്തെ ജനങ്ങള്‍ സ്വാഗതം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍ നടത്തുന്ന നിയമപോരാട്ടത്തെ നേരിടാനും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

സഖ്യം തുടരുമോ

സഖ്യം തുടരുമോ

അതേസമയം ജെഡിഎസുമായുള്ള സഖ്യം തുടരുമോയെന്ന കാര്യത്തില്‍ വ്യക്തമായ അഭിപ്രായം അദ്ദേഹം പങ്കുവെച്ചില്ല. സഖ്യം തുടരുന്നതില്‍ ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കേണ്ടതെന്നും ഉടന്‍തന്നെ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി അന്തിമതീരുമാനത്തില്‍ എത്തുമെന്നും ഗുണ്ടുറാവു കൂട്ടിച്ചേര്‍ത്തു. ജെഡിഎസുമായി ധാരണയില്‍ എത്തിയാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുഴുവന്‍ സീറ്റുകളിലും വിജയിക്കാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നവരും കോണ്‍ഗ്രസിനുള്ളിലുണ്ട്

English summary
Congress ready for karanataka by-election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X