കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി തിരഞ്ഞെടുപ്പിലേക്ക്; പ്രിയങ്കയുടെ വന്‍ ഒരുക്കം, 80ല്‍ നിന്ന് കുതിച്ചേ മതിയാകൂ എന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ഗ്രാമീണ മേഖലയില്‍ ശക്തിയാര്‍ജിക്കാനുള്ള കോണ്‍ഗ്രസ് നീക്കം എത്രത്തോളം ഫലം കണ്ടുവെന്ന് വൈകാതെ അറിയാം. സംസ്ഥാനം പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് കാലേകൂട്ടി ഒരുങ്ങിക്കഴിഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശ പ്രകാരം 13 അംഗ സമിതിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മേല്‍ന്നോട്ടം വഹിക്കാന്‍ നിയോഗിച്ചു.

2015ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ മോശമായിരുന്നു. എന്തുവില കൊടുത്തും പ്രകടനം മെച്ചപ്പെടുത്തിയേ മതിയാകൂ എന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തല്‍. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗ്രാമീണ മണ്ഡലങ്ങളില്‍ വോട്ട് കൂടിയത് ശുഭ പ്രതീക്ഷ നല്‍കുന്നുണ്ട്. ഈ ആത്മവിശ്വാസത്തിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പാര്‍ട്ടിയുടെ നീക്കങ്ങള്‍ ഇങ്ങനെ....

പ്രിയങ്കയുടെ ആദ്യ നീക്കങ്ങള്‍

പ്രിയങ്കയുടെ ആദ്യ നീക്കങ്ങള്‍

2022ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രിയങ്കാ ഗാന്ധിക്ക് ഉത്തര്‍ പ്രദേശ് ചുമതല കോണ്‍ഗ്രസ് നല്‍കിയത്. അവര്‍ ദൗത്യമേറ്റെടുത്ത ഉടനെ ആദ്യം നിലവിലുള്ള മുഴുവന്‍ കമ്മിറ്റികളും പിരിച്ചുവിടുകയും പുതിയ കമ്മിറ്റി സംഘടിപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീടാണ് ജില്ലാ തലത്തില്‍ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തകരെ സജീവമക്കാനുള്ള നീക്കം നടത്തിയത്.

വിജയം കാണുന്നു

വിജയം കാണുന്നു

ഗ്രാമീണ മേഖലയിലെ സ്വാധീനം തിരിച്ചുപിടിക്കുക എന്നതായിരുന്നു പ്രിയങ്കയുടെ ആദ്യ ശ്രമം. കര്‍ഷകരുടെയും സ്ത്രീകളുടെയും വിഷയങ്ങളിലാണ് പ്രിയങ്ക കൂടുതലും ഇടപെട്ടത്. കൂടാതെ അകന്നുനില്‍ക്കുന്ന പ്രവര്‍ത്തകരെ വീണ്ടും പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള ശ്രമവും ഊര്‍ജിതമാക്കി. ഇതിന്റെ ഫലമായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ കണ്ടത്.

എല്ലായിടത്തും വോട്ടുകൂടി

എല്ലായിടത്തും വോട്ടുകൂടി

പതിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചില്ല. എന്നാല്‍ തനിച്ചു മല്‍സരിച്ച എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് വോട്ട് കൂടി. ഗ്രാമീണ ബൂത്തുകളിലാണ് കോണ്‍ഗ്രസിന് വോട്ട് വര്‍ധിച്ചത്. ഇത് ശുഭ പ്രതീക്ഷയാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രവര്‍ത്തനം ഫലം കണ്ടോ എന്നറിയാനുള്ള തിരഞ്ഞെടുപ്പാണ് മാസങ്ങള്‍ക്കകം എത്തുന്നത്.

13 അംഗ സമിതിയെ നിയോഗിച്ചു

13 അംഗ സമിതിയെ നിയോഗിച്ചു

അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ യുപിയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കും. ഇതിന് വന്‍ ഒരുക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. 13 അംഗ ഉന്നത തല സമിതിയെ പ്രിയങ്ക നിയോഗിച്ചു. ഇവരുടെ നേതൃത്വത്തില്‍ സോണല്‍, ജില്ലാ, ഡിവിഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു.

 കോണ്‍ഗ്രസ് ഭരണം 1989ല്‍

കോണ്‍ഗ്രസ് ഭരണം 1989ല്‍

ഉത്തര്‍ പ്രദേശില്‍ 1989ലാണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് ഭരണമുണ്ടായിരുന്നത്. പിന്നീട് പ്രാദേശിക പാര്‍ട്ടികളും ബിജെപിയുമാണ് യുപി ഭരിച്ചത്. എന്നാല്‍ പ്രിയങ്ക ചുമതലയേറ്റെടുത്ത ശേഷമുള്ള തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്. പാര്‍ട്ടിയുടെ വോട്ടില്‍ ഗണ്യമായ വര്‍ധനവാണുണ്ടായിരിക്കുന്നത്.

 സമരം നയിച്ച് കോണ്‍ഗ്രസ്

സമരം നയിച്ച് കോണ്‍ഗ്രസ്

ക്രമസമാധാന വിഷയങ്ങളും കര്‍ഷകരുടെ പ്രശ്‌നങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമവുമെല്ലാം കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്നു. ഈ വിഷയങ്ങളില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ ഒട്ടേറെ സമരങ്ങളാണ് നടക്കുന്നത്. മുമ്പില്ലാത്ത തരത്തിലാണ് കോണ്‍ഗ്രസ് ഇടപെടല്‍. ഇതിന്റെ ഫലമായി കോണ്‍ഗ്രസിന് വീണ്ടും ജനസ്വാധീനം വര്‍ധിച്ചുവരികയാണെന്ന് കോണ്‍ഗ്രസ് മീഡിയ കാര്യങ്ങള്‍ നോക്കുന്ന രാജീവ് ത്യാഗി പറയുന്നു.

2015ല്‍ സംഭവിച്ചത്

2015ല്‍ സംഭവിച്ചത്

2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 31112 സീറ്റുകളില്‍ 1500 എണ്ണത്തിലാണ് കോണ്‍ഗ്രസ് മല്‍സരിച്ചത്. ആകെ ജയിച്ചത് 80 സീറ്റില്‍ മാത്രം. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ അമേഠിയിലും റായ്ബറേലിയിലും വന്‍ തിരിച്ചടിയാണ് അന്ന് നേരിട്ടത്. ഇത്തവണ പ്രകടനം മെച്ചപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് തീരുമാനം. തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.

സൗദി-ഹൂത്തി യുദ്ധം അവസാനിച്ചേക്കും; മുഖ്യ റോളില്‍ ഒമാന്‍, വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചസൗദി-ഹൂത്തി യുദ്ധം അവസാനിച്ചേക്കും; മുഖ്യ റോളില്‍ ഒമാന്‍, വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച

കര്‍ണാടകയില്‍ ബിജെപിക്ക് ആവേശം; 16 വിമതര്‍ പാര്‍ട്ടി അംഗത്വമെടുത്തു, റോഷന്‍ ബേഗ് പുറത്ത്കര്‍ണാടകയില്‍ ബിജെപിക്ക് ആവേശം; 16 വിമതര്‍ പാര്‍ട്ടി അംഗത്വമെടുത്തു, റോഷന്‍ ബേഗ് പുറത്ത്

English summary
Congress ready for UP Panchayat Polls; Sets-up 13-Member Committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X