Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിമൂര്‍ത്തികള്‍ പുറത്ത് നില്‍ക്കട്ടെ; മുകുള്‍ വാസ്‌നിക് കോണ്‍ഗ്രസ് പ്രസിഡന്റാവണം, ജി23 നേതാക്കള്‍

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയും മക്കളും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് നിര്‍ദേശം. കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി 23 നേതാക്കളാണ് പുതിയ നിര്‍ദേശം മുന്നോട്ട് വച്ചത്. മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനാകട്ടെ എന്നാണ് ഇവരുടെ നിര്‍ദേശം. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പ്രസിഡന്റ് മാറണം, ഇടക്കാല പ്രസിഡന്റിനെ വച്ച് ഇനിയും മുന്നോട്ട് പോകരുത് തുടങ്ങിയ ശക്തമായ ആവശ്യങ്ങളാണ് വിമത ഗ്രൂപ്പ് യോഗത്തില്‍ വച്ചതത്രെ. കോണ്‍ഗ്രസില്‍ അടിമുടി മാറ്റമാണ് ഇവര്‍ നിര്‍ദേശിക്കുന്നത്...

1

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഒരിടത്തും തിളങ്ങാനായില്ലെന്ന് മാത്രമല്ല, കൈയ്യില്‍ ഭരണമുണ്ടായിരുന്ന പഞ്ചാബ് നഷ്ടമാകുകയും ചെയ്തു. നാല് സംസ്ഥാനങ്ങളും ബിജെപി നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബില്‍ എഎപി മികച്ച പ്രകടനം കാഴ്ചവച്ച് അധികാരം പിടിക്കുകയും ചെയ്തു.

2

ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ശശി തരൂര്‍ തുടങ്ങി കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളാണ് ജി23 എന്ന വിമത ഗ്രൂപ്പിലുള്ളത്. ഇവരുടെ നിര്‍ദേശം പൂര്‍ണമായി തള്ളി കോണ്‍ഗ്രസിന് മുന്നോട്ട് പോകാനുമാകില്ല. ഗാന്ധി കുടുംബത്തെ വലിയ തോതില്‍ പിന്തുണയ്ക്കുന്നവരാണ് ദേശീയ പ്രവര്‍ത്തക സമിതിയിലുള്ളത്. ഈ സമിതി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

3

സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും മുന്നില്‍ നിര്‍ത്തി ത്രിമൂര്‍ത്തികളാണ് കോണ്‍ഗ്രസ് ഭരിക്കുന്നതെന്ന് വിമത നേതാക്കള്‍ ആരോപിക്കുന്നു. കെസി വേണുഗോപാല്‍, അജയ് മാക്കന്‍, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ക്കെതിരെയാണ് വിമര്‍ശനം. ഇവരെ മാറ്റി നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ഏറെ നന്നാകുമെന്നും ജി23 നേതാക്കള്‍ പറയുന്നു.

4

മുകുള്‍ വാസ്‌നികിന്റെ പേരാണ് ജി23 നേതാക്കള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്. വിമതര്‍ക്കും ഔദ്യോഗിക നേതൃത്വത്തിനും ഒരുപോലെ സമ്മതനാണ് മുകുള്‍ വാസ്‌നിക്. അതുകൊണ്ടാണ് വിമതര്‍ ഈ പേര് നിര്‍ദേശിച്ചത്. എന്നാല്‍ വിമത നേതാക്കളുടെ നിര്‍ദേശം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചില്ലെന്നും തള്ളക്കളഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

5

സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റാണ്. പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ്. നിലവില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രധാന ചുമതലകളില്ല. എന്നാല്‍ സോണിയ ഗാന്ധിയുടെ മറവില്‍ രാഹുല്‍ ഗാന്ധിയാണ് നിയന്ത്രിക്കുന്നതെന്നും രാഹുലിനെ നിയന്ത്രിക്കുന്നത് മറ്റു മൂന്ന് പേരാണെന്നും കോണ്‍ഗ്രസില്‍ ഒരു വിഭാഗം ആരോപിക്കുന്നു.

എങ്ങോട്ടാണീ നോക്കുന്നത്!! എസ്തറിന്റെ പുതിയ ചിത്രം വൈറല്‍, കാണാം അടിപൊളി ചിത്രങ്ങള്‍

6

രാഹുല്‍ ഗാന്ധി മറ്റു നേതാക്കളുമായി തുറന്ന ചര്‍ച്ച നടത്തുന്നില്ല എന്നാണ് ആക്ഷേപം. ഞങ്ങള്‍ പാര്‍ട്ടിയുടെ നന്മ ആഗ്രഹിക്കുന്നവരാണ്. അല്ലാതെ ശത്രുക്കളല്ലെന്നും വിമത നേതാക്കള്‍ പറഞ്ഞു. വൈകീട്ട് നാല് മണിക്കാണ് സോണിയ ഗാന്ധി പ്രവര്‍ത്തക സമിതി വിളിച്ചുചേര്‍ത്തിട്ടുള്ളത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. മാത്രമല്ല, സംഘടനാ തിരഞ്ഞെടുപ്പ് വേഗത്തിലാക്കാനും ആലോചനയുണ്ട്.

7

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെടുകയാണ്. രാജസ്ഥാനും ഛത്തീസ്ഗഡും മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്നത്. സമാന ശക്തിയായി എഎപിയും വളരുകയാണ്. അവര്‍ ഡല്‍ഹിയും പഞ്ചാബും ഭരിക്കുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മുന്നോട്ട് വച്ച അഭിപ്രായം. ആനന്ദ് ശര്‍മയും ഗുലാം നബി ആസാദും പ്രവര്‍ത്തക സമിതിയിലുണ്ട്. ഇവര്‍ യോഗത്തില്‍ സ്വീകരിക്കുന്ന അഭിപ്രായം വളരെ നിര്‍ണായകമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+