മുങ്ങിയ കോണ്‍ഗ്രസ് എംഎല്‍എ പൊങ്ങിയത് മോദിക്കൊപ്പം ബിജെപി വേദിയില്‍!
Recommended Video

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംഎല്‍എ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിജെപി വേദിയില്‍. മുന്‍ ചിഞ്ചോളി എംഎല്‍എയായ ഉമേഷ് ജാഥവ് ആണ് ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. കല്‍ബുര്‍ഗിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു പ്രഖ്യാപനം.

ബിജെപിയുടെ ഭാഗമാകുന്നതില്‍ താന്‍ സന്തോഷവാനാണെന്ന് ഉമേഷ് പറഞ്ഞു. ബിജെപി തന്നെ സ്നേഹപൂര്‍വ്വമാണ് സ്വീകരിച്ചത്. തനിക്ക് ഒരു അവസരം നല്‍കാന്‍ താന്‍ ബിജെപിയോട് അപേക്ഷിക്കുകയാണ് ഉമേഷ് പറഞ്ഞു. കല്‍ബുര്‍ഗിയില്‍ നമ്മുക്ക് പുതു ചരിത്രം കുറിക്കണം. അതിന് ഒരു അവസരം നല്‍കമണമെന്ന് താന്‍ ജനങ്ങളോട് അപേക്ഷിക്കുകയാണ്, ഉമേഷ് പറഞ്ഞു. വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയും സന്നിഹതനായിരുന്നു.
കർണാടകയിൽ ജെഡിഎസ്-കോൺഗ്രസ് സർക്കാരിനെ പ്രതിരോധത്തിലാക്കിയ 4 വിമത എംഎൽഎമാരിൽ ഒരാളാണ് ഉമേഷ് ജാദവ്.കുറച്ച് നാളുകളായി സർക്കാർ പരിപാടികളിൽ നിന്നും പാർട്ടിയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന ഉമേഷ് തിങ്കളാഴ്ച രാവിലെ സ്പീക്കർ രമേശ് കുമാറിനെ കണ്ട് രാജി സമർപ്പിച്ചിരുന്നു. കലബുർഗി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെയ്ക്കെതിരെ ഉമേഷ് ജാദവ് മത്സരിച്ചേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications