• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ ഗാന്ധിയുടെ വന്‍ നീക്കം, പുതിയ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍, കോണ്‍ഗ്രസ് ഞെട്ടിക്കും!!

ദില്ലി: വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിനുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയാണ് ക്യാമ്പയിന്‍ ലോഞ്ച് ചെയ്തത്. ഇന്ത്യയെന്ന ആശയത്തെ തകര്‍ക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുകയാണ് ലക്ഷ്യം. തങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ക്യാമ്പയിനില്‍ ചേരാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അഞ്ച് ലക്ഷം ഓണ്‍ലൈന്‍ പോരാളികളെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ബിജെപിയുടെ ഐടി സെല്ലിന് വെല്ലുവിലി ഉയര്‍ത്താനുള്ള നീക്കമാണ് കോണ്‍ഗ്രസ് കൊണ്ടുവരുന്നത്.

ബിജെപിയെ പല സംസ്ഥാനങ്ങളിലും ജയത്തിലെത്തിക്കുന്നതിലും ദേശീയ തലത്തില്‍ ഭൂരിപക്ഷം ലഭിക്കുന്നതിലേക്കും പ്രധാന പങ്ക് വഹിച്ചത് ഐടി സെല്ലാണ്. രാഹുല്‍ ഗാന്ധി നേരത്തെ തന്നെ ഇത്തരമൊരു നീക്കം കോണ്‍ഗ്രസ് ആരംഭിച്ചതാണ്. എന്നാല്‍ വേണ്ടത്ര വളര്‍ച്ച നേടിയിട്ടില്ല. ദിവ്യ സ്പന്ദനയും അനില്‍ ആന്റണിയെയും പോലുള്ളവര്‍ ഈ ടീമിലുണ്ടായിരുന്നു. എല്ലാവരോടും ക്യാമ്പയിന്റെ ഭാഗമാകാന്‍ രാഹുല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാജ്യത്തിന് അഹിംസയില്‍ അടിയുറച്ച് നിന്ന് പോരാടാന്‍ കരഴിവുള്ളവരെ ആവശ്യമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. സത്യത്തിനും മതസൗഹാര്‍ദത്തിനും വേണ്ടിയണ് ഈ പോരാട്ടമെന്ന് രാഹുല്‍ വ്യക്തമാക്കി.

ഒരു യുവാവ് എന്ന നിലയില്‍ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാം. ഒന്നും നിങ്ങളില്‍ നിന്ന് മറച്ചുവെക്കപ്പെടുന്നില്ല. നിങ്ങളുടെ സ്‌കൂളുകള്‍ കോളേജുകള്‍ യൂണിവേഴ്‌സിറ്റികള്‍, അങ്ങനെ എല്ലായിടത്തും ഈ അടിച്ചമര്‍ത്തല്‍ കാണാന്‍ സാധിക്കും. ഇന്ത്യയെന്ന ആശയത്തിന്‍ മേലുള്ള ആക്രമണം നിങ്ങള്‍ക്ക് കാണാം. ദില്ലിക്ക് പുറത്തേക്ക് നോക്കൂ, കര്‍ഷകര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ അറിയാന്‍ സാധിക്കും. രാജ്യത്തിന് മേലുള്ള ഈ യുദ്ധത്തിന്റെ നട്ടെല്ല് ഒരു ട്രോള്‍ ആര്‍മിയാണ്. ആയിരക്കണക്കിന് ആളുകള്‍ വിദ്വേഷവും ദേഷ്യവും പകയും സമൂഹത്തില്‍ വിതയ്ക്കുന്നു. അവര്‍ക്ക് അതിന് പണവും ലഭിക്കുന്നു.

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

കോണ്‍ഗ്രസിനും മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സൈന്യത്തെ ആവശ്യമുണ്ട്. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ആശയങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കേണ്ടത്. വരൂ ഈ ആര്‍മിയില്‍ പങ്കാളിയാവൂ. ഇത് വെറുപ്പിന്റെ സമയല്ല. ഇത് അക്രമത്തിന്റെ സൈന്യമല്ല. ഇത് സത്യത്തിന്റെയും ഇന്ത്യയെ സംരക്ഷിക്കാനുള്ളതുമാണ് ആര്‍മിയാണ്. നിങ്ങള്‍ക്ക് ഈ യുദ്ധത്തില്‍ പോരാടാനുള്ള കാര്യങ്ങള്‍ ഞങ്ങള്‍ നല്‍കാം. നമുക്ക് ഇതില്‍ ജയിക്കണമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹെഡ് രോഹന്‍ ഗുപ്തയാണ് ഈ ക്യാമ്പയിന് തുടക്കമിടുന്നത്. രാഹുല്‍ അധ്യക്ഷനായി തിരിച്ചെത്തണമെന്ന ആവശ്യം ശക്തമായതിനിടെയാണ് ഈ ക്യാമ്പയിന്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്.

cmsvideo
  തമിഴകത്തെ ഞെട്ടിച്ച് വില്ലേജ് യുട്യൂബ് ചാനലിൽ കുക്കായി രാഹുൽ

  English summary
  congress recruiting new social media warriors starts new campaign
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X