കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വിജയിച്ചാല്‍ 22 ലക്ഷം തൊഴില്‍, രാഹുല്‍ ഗാന്ധിയുടെ ജനപ്രിയ വാഗ്ദാനങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസ് വിജയിച്ചാല്‍ 22 ലക്ഷം തൊഴില്‍ | News Of The Day | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്കായി ചെയ്യുന്ന കാര്യങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്ളതെന്ന് വ്യക്തമായിരിക്കുകയാണ്. അതേസമയം ദേശസുരക്ഷാ നിയമങ്ങള്‍ അടങ്ങിയ പാക്കേജും കോണ്‍ഗ്രസും അവതരിപ്പിച്ചിട്ടുണ്ട്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നയിച്ച മേജര്‍ ഹൂഡയാണ് ഇതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത്.

അതേസമയം ബിജെപി നേരിടാന്‍ നിരവധി കാര്യങ്ങള്‍ അണിയറയില്‍ ഉണ്ടെന്നാണ് ഇതിലൂടെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. വയനാട്ടില്‍ നിന്ന് മത്സരിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കുന്നത് താന്‍ തന്നൊയിരിക്കുമെന്നും രാഹുല്‍ സൂചന നല്‍കുന്നുണ്ട്. ന്യായ് പദ്ധതിയിലെ കാര്യമായ മാറ്റങ്ങളും രാഹുല്‍ പരസ്യമാക്കിയിട്ടുണ്ട്.

യുവാക്കള്‍ മാത്രം

യുവാക്കള്‍ മാത്രം

യുവാക്കളാണ് എല്ലാ പാര്‍ട്ടികളുടെയും കരുത്ത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അത് യുവാക്കള്‍ക്ക് വലിയ നേട്ടമാകും. രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ യുവാക്കള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. നിങ്ങള്‍ക്ക് അത് ലഭിച്ചിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 22 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കും. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മെച്ചപ്പെടുത്താന്‍ എല്ലാ വിധി നടപടിയുമെടുക്കും.

ന്യായ് നടപ്പാക്കുന്നത് ഇങ്ങനെ

ന്യായ് നടപ്പാക്കുന്നത് ഇങ്ങനെ

ന്യായ് പദ്ധതിക്കാക്കായി നികുതി വര്‍ധിപ്പിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ അതിസമ്പന്നരുടെ നികുതി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്. ന്യായ് പദ്ധതി നടപ്പാക്കുന്നത് ഈ രീതിയിലായിരിക്കും. അതുവഴി ഇന്ത്യയില്‍ ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം ഉണ്ടാവും. കൂടുതല്‍ മികച്ച വിപണി ഇതിലൂടെ ഉണ്ടാവും. ഇതിലൂടെ തൊഴില്‍ മേഖല മെച്ചപ്പെടും. മോദി പറഞ്ഞ രണ്ട് കോടി തൊഴില്‍ എളുപ്പത്തില്‍ കോണ്‍ഗ്രസ് ഉണ്ടാക്കുമെന്നും രാഹുല്‍ പറഞ്ഞു.

അമേഠിയെ തകര്‍ത്തു....

അമേഠിയെ തകര്‍ത്തു....

അമേഠിയെ മുന്നോട്ട് നയിക്കാനാണ് എന്നും നിലനിന്നിട്ടുള്ളത്. എന്നാല്‍ എന്റെ മണ്ഡലമായത് കൊണ്ട് അതിനെ തകര്‍ക്കാനാണ് മോദി ശ്രമിച്ചത്. അമേഠിയിലെ പല വികസന പ്രവര്‍ത്തികളും മോദി ഇല്ലാതാക്കി. എന്തൊക്കെ കോണ്‍ഗ്രസ് അമേഠിക്ക് വേണ്ടി ചെയ്തുവോ അതൊക്കെ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഇല്ലാതാക്കാനാണ് മോദി ശ്രമിച്ചത്. ഫുഡ് പാര്‍ക്ക് അമേഠിയില്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. മണ്ഡലത്തിലെ പഴങ്ങളും പച്ചക്കറികളും ലോകത്തിന് മുന്നില്‍ എത്തിക്കാനായിരുന്നു ഇത്. ഇവിടെ ആശുപത്രി നിര്‍മിക്കാന്‍ ശ്രമിച്ചതും മോദി സര്‍ക്കാര്‍ ഇല്ലാതാക്കി. ചൗക്കിദാര്‍ അമേഠിയിലെ ജനങ്ങളെയും കൊള്ളയടിച്ചുവെന്ന് രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് നീക്കങ്ങള്‍....

കോണ്‍ഗ്രസ് നീക്കങ്ങള്‍....

കോണ്‍ഗ്രസ് നീക്കങ്ങള്‍ ഗ്രാമീണ മേഖലയെ മുന്നോട്ട് നയിക്കാനാണ് ഒരുക്കുന്നത്. പ്രകടനപത്രികയില്‍ ഗ്രാമീണ മേഖലയില്‍ വ്യാവസായിക ഹബ് സ്ഥാപിക്കാനുള്ള കാര്യങ്ങള്‍ രാഹുല്‍ പരാമര്‍ശിക്കുന്നുണ്ട്. ജിഡിപിയുടെ പകുതി ശതമാനം ഗ്രാമീണ മേഖലയില്‍ നിന്ന് വരണമെന്നാണ് നിര്‍ദേശം. ന്യായ് പദ്ധതി ഇതിനുള്ള അവസരം ഒരുക്കുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. അതേസമയം ഗ്രാമീണ മേഖലയില്‍ രാഹുലിന് ബദലില്ലാത്തതും വലിയ പ്രതീക്ഷ കോണ്‍ഗ്രസിന് നല്‍കുന്നുണ്ട്.

തീവ്രദേശീയത വീഴും

തീവ്രദേശീയത വീഴും

തീവ്ര ദേശീയതയ്ക്കും ബദല്‍ ഒരുക്കിയിട്ടുണ്ട് രാഹുല്‍. ഇത് പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ സുരക്ഷ നയം പാര്‍ട്ടി പുറത്തുവിട്ടിട്ടുണ്ട്. അതിര്‍ത്തി ഒന്ന്, സൈന്യം ഒന്ന് എന്നാണ് ഈ പ്ലാനിന്റെ പേര്. ലെഫ്. ജനറല്‍ ഡിഎസ് ഹൂഡയാണ് ഇത് തയ്യാറാക്കിയത്. 41 പേജുള്ള റിപ്പോര്‍ട്ടാണ് പാര്‍ട്ടി തയ്യാറാക്കിയത്. ദേശീയ സുരക്ഷ കൗണ്‍സിലിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും പ്രത്യേക അധികാരം നിയമത്തിന് ഉള്ളില്‍ നിന്ന് കൊണ്ട് നടപ്പാക്കുമെന്നും, ഇവര്‍ പാര്‍ലമെന്റിന് മുന്നില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് പറയുന്നു. ഇതിനനുസരിച്ചാണ് നിയമം കൊണ്ടുവരുന്നത്.

രാഹുല്‍ മുന്‍നിരയിലേക്ക്

രാഹുല്‍ മുന്‍നിരയിലേക്ക്

രാഹുല്‍ ഗാന്ധി മുന്‍നിരയില്‍ നിന്ന് നയിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. കര്‍ഷക മേഖലകള്‍, ദളിത് ഗ്രാമങ്ങള്‍, സംവരണ മണ്ഡലങ്ങള്‍, ന്യൂനപക്ഷ സഭകള്‍ എന്നിവ കേന്ദ്രീകരിച്ചാണഅ രാഹുല്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ഇന്ത്യയുടെ വോട്ട് ശതമാനത്തിന്റെ 70 ശതമാനം വരും. കോണ്‍ഗ്രസ് 150 സീറ്റ് ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഒറ്റയ്ക്ക് ഭൂരിപക്ഷത്തിന് ശ്രമിക്കുമ്പോള്‍ പലയിടത്തും തിരിച്ചടിയുണ്ടാവുമെന്നും, പരമാവധി സഖ്യത്തിന് ശ്രമിക്കാനുമാണ് രാഹുലിന്റെ തീരുമാനം.

തിരഞ്ഞെടുപ്പില്‍ പ്രതീക്ഷ

തിരഞ്ഞെടുപ്പില്‍ പ്രതീക്ഷ

ആദ്യ രണ്ട് ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. വലിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ വോട്ടിംഗ് കുറഞ്ഞത് കോണ്‍ഗ്രസ് ക്യാമ്പില്‍ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ന്യായ് കൂടുതല്‍ ജനകീയമാക്കാനുള്ള നീക്കം രാഹുല്‍ തുടങ്ങിയത്. ചില പാര്‍ട്ടികളുമായി സഖ്യം നടന്നില്ലെങ്കില്‍ പ്രാദേശിക തലത്തില്‍ സ്ഥാനാര്‍ത്ഥികളുമായി ചേര്‍ന്നുള്ള ഒരു ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ഒളിക്യാമറാ വിവാദത്തില്‍ എംകെ രാഘവനെതിരെ കേസെടുത്തു, വീഡിയോ കൃത്രിമമല്ലെന്ന് പോലീസ്!!ഒളിക്യാമറാ വിവാദത്തില്‍ എംകെ രാഘവനെതിരെ കേസെടുത്തു, വീഡിയോ കൃത്രിമമല്ലെന്ന് പോലീസ്!!

English summary
congress release national security plan and other promises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X