കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യക്കെതിരെ 15 അംഗ സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ പോരാട്ടം

Google Oneindia Malayalam News

ഭോപ്പാല്‍: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമാണെന്ന് പറയാം. ബിജെപി പാളയത്തിലെത്തിയ സിന്ധ്യക്കും സിന്ധ്യാ അനുകൂലികള്‍ക്കും ജയിച്ചേ മതിയാവും. തിരിച്ച് കോണ്‍ഗ്രസിനും അങ്ങനെ തന്നെ. ഒഴിഞ്ഞുകിടക്കുന്ന 27 സീറ്റില്‍ 24 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് വ്യാപനത്തിനിടയിലും ഈ മാസം മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതിനായി 15 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.

ജോസ് കെ മാണിക്ക് കിട്ടിയത് അപ്രതീക്ഷിത അടി; ജോസഫിന് ചിരി, യുഡിഎഫിന് ആശ്വാസം, അയോഗ്യതയും നടക്കില്ലജോസ് കെ മാണിക്ക് കിട്ടിയത് അപ്രതീക്ഷിത അടി; ജോസഫിന് ചിരി, യുഡിഎഫിന് ആശ്വാസം, അയോഗ്യതയും നടക്കില്ല

സ്ഥാനാര്‍ത്ഥി പട്ടിക

സ്ഥാനാര്‍ത്ഥി പട്ടിക

11 പട്ടിക ജാതി സംവരണ സീറ്റിലേക്കും 4 ജനറല്‍ സീറ്റിലേക്കും ഉള്‍പ്പെടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. 15 ാമത്തേത് സിന്ധ്യയുടെ സ്വന്തം മണ്ഡലമായ ഗ്വാളിയാറിലെ സ്ഥാനാര്‍ത്ഥിയെയായാണ്. ഇതിനകം സിന്ധ്യയുടെ നേതൃത്വത്തില്‍ വലിയ അംഗത്വ ക്യാമ്പയിനുകളും പ്രചരണങ്ങളും നടത്തിയ ഗ്വാളിയാറില്‍ സുനില്‍ ശര്‍മയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

 വിജയം

വിജയം

ഉപതെരഞ്ഞെടുപ്പില്‍ സിന്ധ്യ അനുകൂലികളുടെ വിജയം ഉറപ്പുവരുത്തണമെന്ന് കഴിഞ്ഞ ദിവസം ബിജെപി ആവശ്യപ്പെട്ടിരുന്നു. ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ ശര്‍മയായിരുന്നു ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്. സിന്ധ്യയുടെ വിശ്വസ്തര്‍ മത്സരിക്കുന്ന അഞ്ച് സീറ്റിലേയും തെരഞ്ഞെടുപ്പ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയെ ആണ്.

 സിന്ധ്യയുടെ നേതൃത്വത്തില്‍

സിന്ധ്യയുടെ നേതൃത്വത്തില്‍

സിന്ധ്യയുടേയും കൂട്ടരുടേയും പുറത്ത് പോകലിന് പിന്നാലെ പതിനഞ്ച് മാസത്തെ ഭരണത്തിന് ശേഷമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന് മധ്യപ്രദേശില്‍ ഭരണം നഷ്ടപ്പെടുന്നതും ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതും. ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ സിന്ധ്യയുടെ നേതൃത്വത്തില്‍ ഇതിനകം തന്നെ ബിജെപി തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ആരംഭിച്ച് കഴിഞ്ഞു. കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് ബിജെപിയുടെ ശ്രമം.

 സീറ്റ് നില

സീറ്റ് നില

സിന്ധ്യയെ കൂടാതെ 21 വിമത കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്നു പാര്‍ട്ടി വിട്ടത്. ഇതോടെയാണ് 23 സീറ്റ് ഒഴിഞ്ഞത്. ഇതിന് പിന്നാലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി പിന്നീട് പാര്‍ട്ടി വിട്ടു. രണ്ട് എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നും രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു. അങ്ങനെയാണ് 27 സീറ്റുകള്‍ ഒഴിയുന്നത്. നിലവില്‍ കോണ്‍ഗ്രസിന് 89 എംഎല്‍എമാരാണ് മധ്യപ്രദേശ് അസംബ്ലിയില്‍ ഉള്ളത്.

 കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

ബിജെപിയില്‍ ചേര്‍ന്ന സിന്ധ്യ ഉപതെരഞ്ഞെടുപ്പ് പ്രചരാര്‍ത്ഥമാണ് ആദ്യമായി ഗ്വാളിയാറില്‍ എത്തുന്നത്. ദിവസങ്ങള്‍ നിണ്ട് തെരഞ്ഞെടുപ്പ് പ്രചരണമാണ് സിന്ധ്യയുടെ നേതൃത്വത്തില്‍ ഇവിടെ നടന്നത്. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്തിറക്കുകയെന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ 26 ഉം കോണ്‍ഗ്രസിന്റെ സീറ്റ് സീറ്റ് ആണെന്നതാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാന്‍ 9 സീറ്റില്‍ മാത്രം ജയിച്ചാല്‍ മതി.

മന്ത്രി കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു; നടപടി കൊച്ചിയിലെ ഓഫീസിൽ വെച്ച് മന്ത്രി കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു; നടപടി കൊച്ചിയിലെ ഓഫീസിൽ വെച്ച്

സംസ്ഥാനത്ത് 2988 പേര്‍ക്ക് കൂടി കോവിഡ്, 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ഇന്ന് 14 കൊവിഡ് മരണങ്ങൾ!സംസ്ഥാനത്ത് 2988 പേര്‍ക്ക് കൂടി കോവിഡ്, 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ഇന്ന് 14 കൊവിഡ് മരണങ്ങൾ!

 ക്ഷേത്രത്തിനുള്ളിൽ വെച്ച് പൂജാരിമാരെ ക്രൂരമായി കൊലപ്പെടുത്തി: മൂന്ന് മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച് ക്ഷേത്രത്തിനുള്ളിൽ വെച്ച് പൂജാരിമാരെ ക്രൂരമായി കൊലപ്പെടുത്തി: മൂന്ന് മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച്

English summary
congress released list of 15 candidates selected for the by-elections in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X