Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിൽ ബിജെപിയെ കുരുക്കിലാക്കി വീഡിയോ; കേസിൽ നിന്ന് ഊരാൻ 160 കോടി, വീഡിയോ പുറത്ത്!

Recommended Video

cmsvideo
    കർണ്ണാടകയിൽ BJPയെ വെട്ടിലാക്കി കൈക്കൂലി വീഡിയോ

    ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ കുടുക്കിലാക്കിലാക്കുന്ന വീഡിയോ പുറത്ത്. കോടതിയിൽ നിന്ന് അനുകൂലവിധി സമ്പാദിക്കുന്നതിനായി ബിജെപി സ്ഥാനാർത്ഥി കൈക്കൂലികൊടുക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. റെഡ്ഡി സഹോദരന്‍മാര്‍ക്ക് സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കുന്നതിനു വേണ്ടി ബി.ജെ.പി നേതാവ് ശ്രീരാമുലു 160 കോടി രൂപ വാഗ്ദാനം ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

    2010ലേതാണ് വീഡിയോ. മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീനിജന്‍, ബി ശ്രീരാമലു തുടങ്ങി നാലു പേരാണ് വീഡിയോയിലുള്ളതെന്നാണ് ആരോപണം. ബി.ജെ.പി നേതാക്കളായ ജി. ജനാര്‍ദ്ദന റെഡ്ഡി, സോമശേഖര റെഡ്ഡി എന്നിവരുടെ നിയന്ത്രണത്തിലുള്ള ഒബ്ലാപുരം മൈനിങ് കമ്പനി നടത്തിവന്ന ഖനനം നിര്‍ത്തിവെക്കാൻ വിധിയുണ്ടായിരുന്നു. എന്നാല്‍ തൊട്ടടുത്ത മാസം ഇവര്‍ക്ക് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടായി.

    ബിജെപിക്ക് കനത്ത അടി

    ബിജെപിക്ക് കനത്ത അടി

    സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് തലേദിവസം ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കർണാടക നിയമസഭ തിരഞ്ഞെടുപ്പ് മെയ് 12നാണ് നടക്കുന്നത്. മെയ് 15ന് ഫലം അറിയാം. ഇതിനിടയിൽ വീഡിയോ ഇറങ്ങിയത് ബിജെപി കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

    പരസ്യ പ്രചാരണം അവസാനിച്ചു

    പരസ്യ പ്രചാരണം അവസാനിച്ചു

    അതേസമയം കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. നാളെയാണ് 223 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുക. മൈസൂര്‍ മേഖലയില്‍ ജെഡിഎസുമായാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. ലിംഗായത്ത് ന്യൂനപക്ഷ പദവി തീരുമാനം കൊണ്ട് നിര്‍ണായകമായ ഉത്തരകര്‍ണാടകത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അപ്രവചനീയ പോരാട്ടമാണ് നടക്കുന്നത്. ഹൈദരാബാദ് കര്‍ണ്ണാടക മേഖലയില്‍ ഒബിസി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തല്‍.

    വാശിയേറിയ തിരഞ്ഞെടുപ്പ്

    വാശിയേറിയ തിരഞ്ഞെടുപ്പ്

    ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനപ്രീതിയിലും ജനകീയ പദ്ധതികളിലും വിശ്വാസമര്‍പ്പിച്ച് രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് പ്രചാരണം നടത്തിയപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മാത്രം ആശ്രയിച്ചായിരുന്നു ബിജെപി മുന്നോട്ട് പോയത്. മൂന്നാം കക്ഷിയായ ജെഡിഎസ് തങ്ങളുടെ സ്വാധീന മേഖലകളില്‍ ഇരുപാര്‍ട്ടികള്‍ക്കും വെല്ലുവിളി സൃഷ്ടിച്ചു.

    സർക്കാർ പൂർണ്ണ പരാജയം

    സർക്കാർ പൂർണ്ണ പരാജയം


    അതേസമയം കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് അമിത്ഷാ പറഞ്ഞു. ബിജെപി കര്‍ഷകര്‍ക്കൊപ്പമാണ്. സിദ്ധരാമയ്യ ഇരു സീറ്റുകളിലും പരാജയപ്പെടും. കര്‍ണാടകയില്‍ ക്രമസമാധാനനില തകര്‍ന്നു. ബെംഗളൂരുവിലെ ഗതാഗതകുരുക്കുപോലെയാണ് വികസനം. വോട്ടര്‍മാര്‍ കര്‍ണാടകയിലെ ക്രമസമാധാനനിലയെക്കുറിച്ച് ആലോചിക്കണമെന്നും അമിത് ഷാ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+