• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

3.5 ലക്ഷം തൊഴില്‍, 150 തൊഴിലുറപ്പ് ദിനം, ദരിദ്രര്‍ക്ക് 72000 രൂപ, കോണ്‍ഗ്രസ് പ്രകടനപത്രിക ഇങ്ങനെ

cmsvideo
  ജനപ്രിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടനപത്രിക | News Of The Day | Oneindia Malayalam

  ദില്ലി: ലോക്സഭ തിരഞ്ഞെുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആറ് മാസമെടുത്താണ് പത്രിക തയ്യാറാക്കിയത്.

  ബിജെപിക്ക് ഉള്ള വോട്ടും ലഭിക്കില്ല; മോദിയുടെ രാഹുല്‍ വിമര്‍‍ശനം തിരിച്ചടിക്കുമെന്നും ജോസഫ് സി മാത്യു

  നേരത്ത തന്നെ പ്രഖ്യാപിച്ച ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ പ്രധാനം വാഗ്ദാനം. ഇതിനു പുറമെ കൂടുതള്‍ ജനപ്രിയ വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനാണ് പ്രകടന പത്രികയില്‍ പ്രധാനമായും പരിഗണന നല്‍കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

  പ്രധാന മുദ്രാവാക്യം

  പ്രധാന മുദ്രാവാക്യം

  സാമ്പത്തിക ഭദ്രതയും രാജ്യക്ഷേമവുമാണ് കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന മുദ്രാവാക്യം. ജനങ്ങളുടെ പ്രധാനപ്രശ്നങ്ങള്‍ പ്രചാരണ മുഖ്യധാരയില്‍ തിരിച്ചെത്തിക്കും. തൊഴിലില്ലായ്മ, കര്‍ഷകദുരിതം, സ്ത്രീസുരക്ഷ എന്നിവയാണ് രാജ്യം നേരിടുന്ന മുഖ്യപ്രശ്നങ്ങളെന്നും പ്രകടന പത്രികയില്‍ പറയുന്നു.

  മൂന്നര ലക്ഷം തൊഴില്‍

  മൂന്നര ലക്ഷം തൊഴില്‍

  ജമ്മു കശ്മീരിനായുള്ള വികസന അജന്‍ഡ, ജിഎസ്ടി രണ്ട് സ്ലാബുകളിലേക്ക് കുറയ്ക്കുക തുടങ്ങിയവയാണ് തിരഞ്ഞെടുപ്പ് പത്രികയിലെ മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍. അഞ്ച് വര്‍ഷം കൊണ്ട് മൂന്നര ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്നും 22 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ നികത്തുമെന്നുമാണ് വാഗ്ദാനം.

  ന്യായ് പദ്ധതി

  ന്യായ് പദ്ധതി

  ദാരിദ്രം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ദരിദ്രര്‍ക്ക് പ്രതിവര്‍ഷം 72000 രൂപ നല്‍കുന്ന ന്യായ് പദ്ധതിക്ക് മുന്‍ഗണന നല്‍കും. കോണ്‍ഗ്രസ് അധികാത്തിലെത്ത് ഒരു വര്‍ഷം തികയുന്നതിനുള്ളില്‍ കേന്ദ്രസര്‍‍ക്കാറിലെ ഒഴിവുകള്‍ നികത്തും.

  തൊഴിലുറപ്പ് പദ്ധതിയില്‍

  തൊഴിലുറപ്പ് പദ്ധതിയില്‍

  പൊതുമേഖലയിലും സ്വകാര്യ മേഖലയിലും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഗ്രാമപഞ്ചായത്തുകളിലെ ഒഴിവുകള്‍ നികത്തി 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ 150 ദിവസം തൊഴില്‍ ഉറപ്പക്കാമുമെന്നും പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.

  വിദ്യാഭ്യാസ മേഖലയില്‍

  വിദ്യാഭ്യാസ മേഖലയില്‍

  ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയില്‍ ചിലവഴിക്കും. മധ്യപ്രദേശ്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളുമെന്ന് പറയുന്ന പ്രകടന പത്രികയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാധാന്യം നല്‍കുന്നു.

  ജിഎസ്ടിക്ക് പകരം

  ജിഎസ്ടിക്ക് പകരം

  ഗബ്ബര്‍സിങ് ടാക്‌സിനു (ജിഎസ്ടി) പകരം ലളിതമായ നികുതി കൊണ്ടുവരുമെന്നും രാഹുല്‍ അറിയിച്ചു. കാര്‍ഷിക കടങ്ങള്‍ തിരിച്ചടയ്ക്കാത്തത് ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ല. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന നിയമം നടപ്പിലാക്കുമെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു.

  പ്രധാനമന്ത്രി

  പ്രധാനമന്ത്രി

  പ്രധാനമന്ത്രി മോദി ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നതായാണ് ദക്ഷിണേന്ത്യന്‍ ജനതയ്ക്ക് അനുഭവപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ വര്‍ഗീയത പടര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

  ഞങ്ങള്‍ നടപ്പിലാക്കും

  ഞങ്ങള്‍ നടപ്പിലാക്കും

  ഞങ്ങള്‍ നടപ്പിലാക്കും എന്ന ടാഗ് ലൈനോടെയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.

  ഇന്ന് ചരിത്ര ദിനമാണെന്നും കോണ്‍ഗ്രസ് പ്രകടനപത്രിക ശക്തവും വികസിതവുമായ രാജ്യത്തെ പടച്ചെടുക്കുന്നതായിരിക്കുമെന്നും പ്രകടപത്രികാ പ്രകാശന ചടങ്ങില്‍ പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അഭിപ്രായപ്പെട്ടു.

  മൻമോഹൻ സിങ്

  മൻമോഹൻ സിങ്

  ഉൽപാദനക്ഷമതയും പുരോഗതിയും ഒരുപോലെ വർധിക്കുമെന്ന് മൻമോഹൻ സിങ് പറഞ്ഞപ്പോള്‍ 7.70 കോടി ജോലിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാത്തില്‍ വന്ന 5 വര്‍ഷത്തിനുള്ളില്‍ നഷട്ടപ്പെട്ടതെന്ന് പി ചിദംബരം കുറ്റപ്പെടുത്തി

  ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

  English summary
  Congress releases election manifesto
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more